കൊച്ചി: ദീപാവലി പ്രമാണിച്ച് ലാന്‍ഡ്‌ലൈന്‍, ബ്രോഡ് ബാന്‍ഡ് വരിക്കാര്‍ക്ക് പരിധിയില്ലാത്ത സൗജന്യ കോളുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്കു രാജ്യത്തുടനീളമുള്ള ലാന്‍ഡ് ലൈന്‍, മൊബൈല്‍ നമ്പറുകളിലേക്കു പരിധിയില്ലാതെ വിളിക്കാം. 27, 28 തീയതികളില്‍ 24 മണിക്കൂറും ഈ ഓഫര്‍ ലഭ്യമായിരിക്കും.
”ഉത്സവവേളകളില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നത് ഞങ്ങള്‍ വിലമതിക്കുന്നു. ഉത്സവാശംസകള്‍ നേരാന്‍ ലാന്‍ഡ്‌ലൈന്‍ പോലെ മികച്ച മാധ്യമം ഉപയോഗപ്പെടുത്തണം. ബി.എസ്.എന്‍.എല്ലിന്റെ ഫൈബര്‍ ടു ഹോം സേവനമായ ഭാരത് ഫൈബര്‍ 2020 മാര്‍ച്ചോടെ രാജ്യത്താകമാനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. അടുത്ത രണ്ടുമാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ഗ്രാമങ്ങളും നഗരങ്ങളും ഈ ശൃംഖലയിലേക്കു കൂട്ടിച്ചേര്‍ക്കും” ബി.എസ്.എന്‍.എല്‍. ഡയറക്ടര്‍ വിവേക് ബന്‍സാല്‍ പറഞ്ഞു.
Read Also: ജിയോയുടെ സൗജന്യ സേവനങ്ങൾ അവസാനിക്കുന്നില്ല; ഉപഭോക്താക്കൾക്ക് ഓൾ-ഇൻ-വൺ സേവനങ്ങളുമായി കമ്പനി
ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡിനൊപ്പം വിനോദ കണ്ടന്റ് സേവനങ്ങളും ഉപഭോക്താവിനു ബി.എസ്.എന്‍.എല്‍. ലഭ്യമാക്കും. 500 ജിബി ഡേറ്റ 50 എംബിപിഎസ് വേഗതയില്‍ നല്‍കുന്ന ബി.എസ്.എന്‍.എലിന്റെ ഭാരത് ഫൈബര്‍ 500 ജിബി പ്ലാന്‍ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ നിലവിലുള്ള ഏറ്റവും ജനപ്രിയ പ്ലാനുകളിലൊന്നാണ്.