ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 151 രൂപയുടെ പ്ലാൻ പുറത്തിറക്കി. അഭിനന്ദൻ-151 എന്നാണ് പ്ലാനിനു നൽകിയിരിക്കുന്ന പേര്. അൺലിമിറ്റഡ് കോളുകൾ, ദിനവും 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് പ്ലാനിൽ കിട്ടുക. ഡൽഹി, മുംബൈ അടക്കം ബിഎസ്എൻഎല്ലിന്റെ എല്ലാ സർക്കിളിലുമുളള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും.

ബിഎസ്എൻഎൽ 151 രൂപ പ്ലാനിന്റെ കാലാവധി 180 ദിവസമാണ്. പക്ഷേ ഡാറ്റയിൽ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്എംഎസും 24 ദിവസം മാത്രമാണ് ലഭിക്കുക. ഒരു ദിവസം 1 ജിബി വച്ച് 24 ജിബിയാണ് ഈ പ്ലാനിൽ ആകെ കിട്ടുക. അതേസമയം, എസ്എംഎസ് 24 ദിവസവും 100 എണ്ണം വീതം കിട്ടും.

Read Also: ബിഎസ്എൻഎൽ 5 പ്രീപെയ്ഡ് പ്ലാനുകൾ നീക്കം ചെയ്തു, ബംപർ ഓഫർ ജൂൺ 30 വരെ നീട്ടി

ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അഭിനന്ദൻ-151 പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായാണ് ഈ പ്ലാൻ പുറത്തിറക്കിയത്. പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്നുവർക്കും നിലവിൽ കണക്ഷനുളളവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താം. ലോകകപ്പ് സീസണിൽ ലൈവ് മാച്ചുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ പ്രയോജനകരമാണ്.

അടുത്തിടെ ബിഎസ്എൻഎൽ *121# ബിഎസ്എൻഎൽ മൈ ഓഫർ സർവീസ് തുടങ്ങിയിരുന്നു. ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ പരിചയപ്പെടുത്തുന്നതിനുവേണ്ടിയുളളതാണ് ഈ സർവീസ്. *121# ഡയൽ ചെയ്താൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ സർക്കിളിൽ ലഭ്യമാകുന്ന പ്ലാനുകൾ വളരെ പെട്ടെന്ന് അറിയാനാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook