ട്വീറ്റുകളും ട്വിറ്റർ വീഡിയോകളും സേവ് ചെയ്യണോ? ട്വിറ്റർ ബുക്ക്‌മാർക്ക്‌സ് ഉപയോഗിക്കാം

നിങ്ങളുടെ ട്വിറ്റർ ഫീഡ് നോക്കിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾ കാണുന്ന ഏതെങ്കിലും വീഡിയോയോ, ട്വീറ്റോ പിന്നീടെപ്പോഴെങ്കിലും സമയമെടുത്ത് കാണാനോ വായിക്കാനോ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങൾ ചിന്തിച്ചിരിക്കാം. എന്നാൽ ഇത് എങ്ങനെ ചെയ്യാനാവും? പിന്നീട് കാണാനോ വായിക്കാനോ ആയി ഒരു ട്വീറ്റ് എങ്ങനെ സംരക്ഷിക്കാനാവും? ഇതിനായി നിങ്ങൾക്ക് ട്വീറ്റിനെ ‘ബുക്ക്മാർക്ക്’ ചെയ്യാനാവും. ബുക്ക്മാർക്ക് ചെയ്ത ട്വീറ്റിനെ പിന്നീട് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കാണാനാകും. ട്വിറ്റർ ബുക്ക്മാർക്കുകൾ ഒരു ട്വീറ്റ് സേവ് ചെയ്യാനും നിങ്ങൾക്ക് പിന്നീട് സമയമുള്ളപ്പോൾ അത് നോക്കാനും സഹായിക്കുന്നു. ഈ ഫീച്ചർ […]

twitter, twitter farmers leaders ban, ട്വിറ്റർ, twitter bans farmer leaders, കേന്ദ്ര സർക്കാർ, the caravan twitter banned, farmers protest, twitter india, indian express news

നിങ്ങളുടെ ട്വിറ്റർ ഫീഡ് നോക്കിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾ കാണുന്ന ഏതെങ്കിലും വീഡിയോയോ, ട്വീറ്റോ പിന്നീടെപ്പോഴെങ്കിലും സമയമെടുത്ത് കാണാനോ വായിക്കാനോ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങൾ ചിന്തിച്ചിരിക്കാം. എന്നാൽ ഇത് എങ്ങനെ ചെയ്യാനാവും? പിന്നീട് കാണാനോ വായിക്കാനോ ആയി ഒരു ട്വീറ്റ് എങ്ങനെ സംരക്ഷിക്കാനാവും? ഇതിനായി നിങ്ങൾക്ക് ട്വീറ്റിനെ ‘ബുക്ക്മാർക്ക്’ ചെയ്യാനാവും. ബുക്ക്മാർക്ക് ചെയ്ത ട്വീറ്റിനെ പിന്നീട് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കാണാനാകും.

ട്വിറ്റർ ബുക്ക്മാർക്കുകൾ ഒരു ട്വീറ്റ് സേവ് ചെയ്യാനും നിങ്ങൾക്ക് പിന്നീട് സമയമുള്ളപ്പോൾ അത് നോക്കാനും സഹായിക്കുന്നു. ഈ ഫീച്ചർ 2018 മുതൽ ഉണ്ട്, പക്ഷേ നിരവധി ആളുകൾ ഇപ്പോഴും ഇതിനെക്കുറിച്ച് അറിയില്ല. മാത്രമല്ല ഇതിന് പകരം അനാവശ്യമായി ട്വീറ്റുകൾ ലൈക്ക് ചെയ്യേണ്ടിയോ ഷെയർ ചെയ്യേണ്ടിയോ വരുന്നു. എന്നാൽ ലൈക്കും റീ ട്വീറ്റും ഒന്നും ചെയ്യാതെ ട്വീറ്റ് ഓർത്തുവയ്ക്കാനായി നിങ്ങൾക്ക് ഇനി ബുക്ക്മാർക്ക് ചെയ്ചാം.

ട്വിറ്ററിലെ ബുക്ക്മാർക്ക് ഫീച്ചർ ഉപയോഗിക്കുന്നതെങ്ങനെ

സ്റ്റെപ്പ് 1: നിങ്ങൾക്ക് ബുക്ക്മാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ട്വീറ്റ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 2: ട്വീറ്റിന് ചുവടെയുള്ള ഷെയർ (പങ്കിടുക) ബട്ടണിൽ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 3: ഷെയർ ഓപ്ഷനുകൾക്കിടയിൽ, ‘ബുക്ക്മാർക്ക്’ ഐക്കണിനായി തിരയുക. ഈ ഐക്കണിൽ ക്ലിക്കുചെയ്യുക, ട്വീറ്റ് നിങ്ങളുടെ ബുക്ക്മാർക്ക് ചെയ്ത ട്വീറ്റുകളുടെ പട്ടികയിലേക്ക് ചേർക്കും.

സ്റ്റെപ്പ് 4: സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലുള്ള മൂന്ന് വരികളിൽ ക്ലിക്കുചെയ്‌ത് നിങ്ങളുടെ ട്വിറ്റർ ഹോംപേജിലെ ട്വിറ്റർ ഹാംബർഗർ മെനു തുറക്കുക.

സ്റ്റെപ്പ് 5: ‘ബുക്ക്മാർക്കുകൾ’ ടാബിന് കീഴിൽ, നിങ്ങളുടെ ബുക്ക്മാർക്ക് ചെയ്ത എല്ലാ ട്വീറ്റുകളുടെയും സ്ക്രോൾ ചെയ്യാവുന്ന ഒരു ലിസ്റ്റ് നിങ്ങൾക്ക് കാണാം. അത് ഇപ്പോൾ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് കാണാൻ കഴിയും.

ട്വീറ്റുകൾ ബുക്ക്മാർക്ക് ചെയ്താൽ അത് നിങ്ങൾക്ക് മാത്രമാണ് അറിയാനാവുക. ഏത് ട്വീറ്റാണോ നിങ്ങൾ ബുക്ക്മാർക്ക് ചെയ്തത് ആ ട്വിറ്റർ ഉപഭോക്താവിന് അക്കാര്യം അറിയാൻ കഴിയില്ല. നിങ്ങളുടെ ഫോളോവർമാർക്കും അത് അറിയാൻ കഴിയില്ല. തികച്ചും രഹസ്യമായിരിക്കും അത്. എന്നാൽ, ബുക്ക്മാർക്ക് ചെയ്ത ട്വീറ്റുകൾ പിന്നീട് നിങ്ങൾ ലൈക്കോ റീ ട്വീറ്റോ ചെയ്താൽ അത് മറ്റുള്ളവർക്ക് കാണാം.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Bookmark save tweets twitter view later

Next Story
5G phones in India: 5G smartphones available under Rs 30,000- 30,000 രൂപയിൽ കുറവുള്ള 5ജി ഫോണുകൾ5g phones in india, 5g phones, oneplus nord, realme narzo 30 pro, realme x7 pro, realme x7, xiaomi mi 10i, mi 10i, moto g 5g, best 5G phones in india, 5g phones under rs 15000, 5g phones under rs 20000, 5g phones under rs 30000, 5ജി ഫോണുകൾ, ഇന്ത്യയിലെ 5 ജി ഫോണുകൾ, 5 ജി ഫോണുകൾ, വൺപ്ലസ് നോർഡ്, റിയൽ‌മീ നർസോ 30 പ്രോ, റിയൽ‌മീ എക്സ് 7 പ്രോ, റിയൽ‌മീ എക്സ് 7, ഷവോമി മി 10 ഐ, മി 10 ഐ, മോട്ടോ ജി 5 ജി, ഇന്ത്യയിലെ മികച്ച 5 ജി ഫോണുകൾ, 15000 രൂ 5 ജി ഫോണുകൾ, 30000 രൂപ 5 ജി ഫോണുകൾ, 20000 രൂപ 5 ജി ഫോണുകൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com