scorecardresearch

കേരളത്തനിമയുള്ള ഇമോജികളും മലയാളം കീബോര്‍ഡുമായി ബോബ്ബ്ള്‍ എഐ ആപ്പ്

കാര്‍ട്ടൂണ്‍ ഹെഡ് എന്ന സേവനമുപയോഗിച്ച് വ്യക്തിഗതമായ കാര്‍ട്ടൂണ്‍ അവതാരങ്ങള്‍ സൃഷ്ടിക്കാനും ആപ്പില്‍ സൗകര്യമുണ്ട്

കാര്‍ട്ടൂണ്‍ ഹെഡ് എന്ന സേവനമുപയോഗിച്ച് വ്യക്തിഗതമായ കാര്‍ട്ടൂണ്‍ അവതാരങ്ങള്‍ സൃഷ്ടിക്കാനും ആപ്പില്‍ സൗകര്യമുണ്ട്

author-image
WebDesk
New Update
bobble, ബോബ്ബ്ള്‍, bobble malayalam keyboard, ബോബ്ബ്ള്‍ മലയാളം കീബോര്‍ഡ്‌, bobble ai, bobble emoji, ബോബ്ബ്ള്‍ എഐ,

കൊച്ചി: മലയാളത്തിനു മാത്രമായുള്ള കീബോര്‍ഡുമായി ബോബ്ബ്ള്‍ എഐ ആപ്പ്. ഒരാള്‍ സംസാരിക്കുന്നത് ടെക്സ്റ്റ് ആക്കി മാറ്റാനും ഈ ആപ്പിലൂടെ കഴിയും. നമസ്‌കാരം പോലെ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് എഐ സഹായത്തോടെ ഇമോജികളും ആപ്പില്‍ ലഭ്യമാണ്.

Advertisment

ഇന്ത്യയില്‍ പ്രാദേശിക ഭാഷകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2021-ല്‍ 53.6 കോടിയാകുമെന്ന ഗൂഗിള്‍-കെപിഎംജി പഠനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാമ് ബോബ്ബ്ള്‍ എഐ മലയാളത്തിലും കീബോര്‍ഡ് അപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ക്ലാസിക് മലയാളം ലിപിയ്ക്കൊപ്പം ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇടകലര്‍ത്തിയുള്ള മംഗ്ലീഷും മലയാളം കീബോര്‍ഡ് ഉപയോഗിച്ച് സാധ്യമാകും. സംസാരം ടെക്സ്റ്റാക്കി മാറ്റുമ്പോൾ ഓരോ വരിയിലും ഓട്ടോ-കറക്റ്റ് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

കാര്‍ട്ടൂണ്‍ ഹെഡ് എന്ന സേവനമുപയോഗിച്ച് വ്യക്തിഗതമായ കാര്‍ട്ടൂണ്‍ അവതാരങ്ങള്‍ സൃഷ്ടിക്കാനും ആപ്പില്‍ സൗകര്യമുണ്ട്. മലയാള വിഭാഗത്തില്‍ മാത്രം പ്രാദേശികമായ ആയിരത്തിലേറെ ജിഫുകളും സ്റ്റിക്കറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് ചിത്രത്തിനും ചേരുന്ന വിധത്തിലുള്ള ഏറ്റവും പുതിയ മലയാളം ഫോണ്ടുകള്‍ ഉപയോഗിച്ച് പശ്ചാത്തല തീമുകള്‍ സൃഷ്ടിക്കാനും ബോബ്ബ്ള്‍ എഐയില്‍ എളുപ്പമാണ്.

Read Also: ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി സൗദിയും ഒമാനും

Advertisment

രാജ്യത്ത് മൂന്നര കോടിക്കടുത്ത് മലയാളികളുണ്ടെങ്കിലും ഇതുവരെ ഇത്ര എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന മലയാളം സ്മാർട്ഫോണ്‍ കീബോര്‍ഡുകള്‍ ലഭ്യമല്ലെന്നത് കണക്കിലെടുത്താണ് ബോബ്ബ്ള്‍ എഐയുടെ ഈ പുതിയ ചുവടുവയ്പെന്ന് ബോബ്ബ്ള്‍ ഐ സ്ഥാപകനും സിഇഒയുമായ അങ്കിത് പ്രസാദ് പറഞ്ഞു.

കേരളീയ സംസ്‌കാരത്തിന്റെ തനത് മുദ്രകള്‍ ഉപയോഗിച്ചാണ് ആപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഗോളതലത്തിലുള്ള ടെക് ഭീമന്മാരുമായി സഹകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നതിനാല്‍ ഏത് പ്ലാറ്റ്ഫോമിലും സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ കഴിയുന്നവയാണ് ബോബ്ബ്ള്‍ എഐയുടെ ഉല്‍പ്പന്നങ്ങളെന്ന് കമ്പനി പറഞ്ഞു.

Emoji

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: