/indian-express-malayalam/media/media_files/uploads/2023/08/blue-moon.jpg)
ഒരു വർഷത്തിൽ സാധാരണയായി രണ്ടോ മൂന്നോ സൂപ്പർമൂണുകൾ ഉണ്ടാകാറുണ്ട്. ഫൊട്ടോ: നാസ
ആകാശത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം വിസ്മയിപ്പിക്കുന്നതാണ്. ഓഗസ്റ്റ് മാസം രണ്ട് സൂപ്പർമൂണുകൾക്ക് സാക്ഷ്യം വഹിക്കുന്നത്. ആദ്യത്തേത് ഓഗസ്റ്റ് ഒന്നിനായിരുന്നു. രണ്ടാമത്തേത് ഇന്നാണ് ഓഗസ്റ്റ് 30ന്. ഒരു വർഷത്തിൽ സാധാരണയായി രണ്ടോ മൂന്നോ സൂപ്പർമൂണുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നത്തെ സൂപ്പർമൂൺ വളരെ അപൂർവമായ ഒന്നായിരിക്കും. കാരണം ഇനി ഒൻപത് വർഷങ്ങൾക്ക് ശേഷം മാത്രമേ ഈ പ്രതിഭാസം കാണാൻ കഴിയൂ. അതായത് ഇനി 2032 വരെ കാത്തിരിക്കണം എന്നർഥം.
എന്താണ് സൂപ്പർമൂൺ?
ചന്ദ്രൻ പൂർണമായിരിക്കുന്ന അതേ സമയം ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെയാണ് സൂപ്പർമൂൺ എന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ, അത് ഒരു സാധാരണ പൗർണ്ണമിയെക്കാൾ അൽപ്പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടുന്നു.
ബ്ലൂ സൂപ്പർമൂൺ
വളരെ അപൂർവ്വമായി സംഭവിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കാൻ പറയുന്ന "വൺസ് ഇൻ എ ബ്ലൂ മൂൺ" എന്ന വാചകം നിങ്ങൾ കേട്ടിരിക്കാം. എന്നാൽ എന്താണ് ബ്ലൂ മൂൺ? തുടക്കത്തിൽ, രണ്ട് തരം ബ്ലൂ മൂണുകളുണ്ട്. നാസ പറയുന്നതനുസരിച്ച്, ഒരു മാസത്തിനുള്ളിൽ രണ്ടാം തവണ പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതിനെയും ഇങ്ങനെ പറയാറുണ്ട്.
ബ്ലൂ മൂൺ നിങ്ങൾ വിചാരിക്കുന്നത്ര അപൂർവമല്ല. പൂർണ്ണ ചന്ദ്രനെ 29 ദിവസം കൊണ്ടാണ് വേർതിരിക്കുന്നത്. മിക്ക മാസങ്ങളും 30 അല്ലെങ്കിൽ 31 ദിവസം ദൈർഘ്യമുള്ളതിനാൽ, ഒരു മാസത്തിനുള്ളിൽ രണ്ട് പൂർണ്ണ ചന്ദ്രന്മാർ എത്താൻ സാധ്യതയുണ്ട്. വാസ്തവത്തിൽ, ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച്, ശരാശരി രണ്ടര വർഷത്തിലൊരിക്കൽ ഇത് സംഭവിക്കുന്നു.
എന്നാൽ ഒരു സൂപ്പർമൂൺ ബ്ലൂ മൂണുമായി ഒത്തുചേരുന്നത് വളരെ അപൂർവമായ സംഭവമാണ്. വെബ്‌സൈറ്റിലെ ടൈം ആൻഡ് ഡേറ്റിന്റെ കാൽക്കുലേഷനുകൾ അടിസ്ഥാനമാക്കി, 2009 ഡിസംബറിലാണ് ഇത് അവസാനമായി സംഭവിച്ചത്. അപ്പോൾ അടുത്ത തവണ ഇത് എന്നാണ് സംഭവിക്കുക. 2032 ഓഗസ്റ്റിൽ, അതായത് ഓഗസ്റ്റ് 30-ന് ശേഷം വീണ്ടും ഇത് കാണുന്നതിന് നിങ്ങൾ ഒമ്പത് വർഷം കാത്തിരിക്കേണ്ടി വരും.
ഓഗസ്റ്റ് 30-ന് മൂൺ യഥാർത്ഥത്തിൽ നീലനിറമാകില്ലെന്ന് പറയേണ്ടതില്ലല്ലോ. വാസ്തവത്തിൽ, സൂപ്പർമൂണിനെ റൺ-ഓഫ്-ദി-മിൽ സൂപ്പർമൂണിൽ നിന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, ഇനി ഒമ്പത് വർഷത്തേക്ക് ആവർത്തിക്കാത്ത അപൂർവ സംഭവമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.