വലിയ ഡിസ്പ്ലെ, ഡുവല്‍ ക്യാമറ, പ്രൈവസിയും സെക്യൂരിറ്റിയും തുടങ്ങി ആഗ്രഹിക്കുന്ന എല്ലാ സ്മാര്‍ട്ട്ഫോണ്‍ ഫീച്ചേഴ്സുമായി ബ്ലാക്ക്ബെറിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ ഇവോള്‍വ് എക്സ്. വണ്‍പ്ലസ് 6 ന്റേയും ഹോണര്‍ 10 ന്റേയും പാത പിന്തുടര്ന്നാണ് ഇവോള്‍വ് എക്സുമെത്തിയിരിക്കുന്നത്.
ബ്ലാക്ക്ബെറി ഇവോള്‍വ് X; പ്രീമിയം, ഫങ്ഷണല്‍ ഡിസൈന്‍
കെ2വില്‍ നിന്നും വളറെ വ്യത്യസ്തമാണ് ബ്ലാക്ക്ബെറി ഇവോള്‍വ് X. മാര്‍ക്കറ്റിലുള്ള മറ്റേത് സ്മാര്‍ട്ട്ഫോണും പോലെ തന്നെയാണ് ഇവോള്‍വ് X ഉം. ബ്ലാക്ബെറിയുടെ സ്ഥിരം ഉപഭോക്താക്കളല്ലാത്തവരുടേയും ഇഷ്ടം നേടിയെടുക്കുകയാണ് ലക്ഷ്യം.
5.99 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്പ്ലെയാണ് പ്രധാന സവിശേഷത. ബ്ലാക്ക്ബെറിയുടെ പരമ്പരാഗത രീതിയോട് സാമ്യമുള്ളതാണ് ഫോണിന്റെ പിന്‍വശത്തെ ഡിസൈന്‍. വയര്‍ലെസ് ചാര്‍ജിങ്ങാണ് മറ്റൊരു പ്രത്യേകത. ഫിങ്കര്‍പ്രിന്റ് സ്കാനര്‍, മുഖം സ്കാന്‍ ചെയ്യാനുള്ള ഫീച്ചറുകളും ഇവോള്‍വ് Xന്റെ സവിശേഷതയാണ്.
പെര്‍ഫോമന്‍സും ബാറ്ററിയും
സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ആറ് ജിബിയുടെ റാം, 64 ജിബിയുടെ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡുമുണ്ട് ഒപ്പം. 4000എംഎഎച്ച് ബാറ്ററിയാണുള്ളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയാണ് ഇവോള്‍വ് Xന്റെ മറ്റൊരു സവിശേഷ ഘടകം. പ്ലേ സ്റ്റോറിലുള്ള ഏത് ആപ്പും ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും.
ക്യാമറ
പിന്‍വശത്തേത് ഡുവല്‍ ക്യാമറയാണ്. 13 MP ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളുടെ ക്വാളിറ്റി ഒന്ന് വേറെ തന്നെയാണ്. ഡുവല്‍ ടോണിലുള്ള എല്‍ഇഡി ഫ്ളാഷുമുണ്ട്. കൂടാതെ 16MP യുടെ ഫ്രണ്ട്, സെല്‍ഫി ക്യാമറയുമെത്തുന്നതോടെ ഫോട്ടോയെടുക്കല്‍ ഒരു അനുഭൂതിയായി മാറുന്നു. 34990 രൂപയാണ് ഇവോള്‍വ് Xന്റെ വില. ആമസോണ്‍ ഇന്ത്യയില്‍ മാത്രമേ ലഭിക്കുകയുള്ളൂ. സെപ്റ്റംബറോടെ മാര്‍ക്കറ്റിലെത്തും.