പ്രമുഖ ഇയർഫോൺ നിർമ്മാതാക്കളായ ബയർഡയനാമിക്കിന്റെ ഏറ്റവും പുതിയ ഇയർഫോൺ സോൾ ബേർഡ് ഇന്ത്യയിലും. ആമസോണിൽ 6,999 രൂപയ്ക്കാണ് സോൾ ബേർഡ് ലഭിക്കുക. ജർമ്മൻ കമ്പനിയായ ബയർഡയനാമിക് ഇയർഫോൺ നിർമ്മാതാക്കളിലെ അതികായകന്മാരാണ്.

മനുഷ്യ ചെവികൾക്ക് ഇണങ്ങുന്ന തരത്തിൽ എർഗണോമിക് ഡിസൈനിലാണ് സോൾ ബേർഡ് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു പ്രകാരത്തിലുള്ള ഊർജത്തെ മറ്റൊരു പ്രകാരത്തിലാക്കാനുപകരിക്കുന്ന ഉപകരണമായ ട്രാൻസ്ഡ്യൂസർ ഉപയോഗിച്ചാണ് നിർമ്മാണം.

ബയർഡയനാമിക് സോൾ ബേർഡ് ഇയർഫോൺ എത്തുന്നത് 10 ഹെഡ്സ് മുതൽ 25000 ഹെഡ്സ് ഫ്രീക്വൻസി റേറ്റിലാണ്. 3.5 എംഎം പ്ലഗും 1.2 മീറ്റർ നീളമുള്ള കേബിളുമാണ് ഇയർഫോണിനുള്ളത്.

ആൻഡ്രോയിഡ് ഐഒഎസ് ഫോണുകളിൽ ഉപയോഗിക്കാവുന്ന ഇയർഫോണിൽ കോളുകൾ അറ്റൻഡ് ചെയ്യുന്നതിനും കട്ട് ചെയ്യുന്നതിനും പുറമെ മ്യൂസിക് കൺട്രോളറും ഉൾപ്പെടുന്ന റിമോട്ടാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook