scorecardresearch

പബ്ലിക് ചാർജറുകളെ സൂക്ഷിക്കുക: നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്തപ്പെടാം

പൊതു സ്ഥലത്ത് വച്ച് മറ്റൊരാളുടെ ചാർജർ വാങ്ങി ഉപയോഗിക്കുന്നതോ പബ്ലിക് ചാർജറുകൾ ഉപയോഗിക്കുന്നതോ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം

പൊതു സ്ഥലത്ത് വച്ച് മറ്റൊരാളുടെ ചാർജർ വാങ്ങി ഉപയോഗിക്കുന്നതോ പബ്ലിക് ചാർജറുകൾ ഉപയോഗിക്കുന്നതോ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം

author-image
Tech Desk
New Update
FBI public charger, FBI warning, why you should not use public charger, charger hacking, USB cable hacking, public charger risk

സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണോ നിങ്ങൾ? യാത്രയ്ക്കിടയിലും മറ്റും ഫോണിലെ ചാർജ് തീർന്നു പോകുക എന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള കാര്യമാണ്. പലരും ചാർജർ കൂടെ കൊണ്ടുനടക്കാൻ മടിയുള്ളവരായിരിക്കും. ചാർജ് തീരുന്ന സാഹചര്യത്തിൽ മറ്റാരുടെയെങ്കിലും ചാർജർ വാങ്ങി ഉപയോഗിക്കുന്നവരും പബ്ലിക് ചാർജിങ് പോർട്ടുകൾ അന്വേഷിച്ച് നടക്കുന്നവരും കുറവല്ല.

Advertisment

ഫോണിലെ ചാർജ് തീർന്നാൽ കഫേയിലോ അടുത്ത കാണുന്ന ചാർജിങ് പോർട്ടിലോ അവയിലെ ചാർജറിലേക്കോ ഫോൺ കണക്റ്റ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കുക. നിങ്ങളുടെ ഫോണിൽ ചിലപ്പോൾ മാൽവെയറുകൾ​ കയറിപ്പറ്റിയേക്കാം. ഇത് ഫോണുകളുടെ മാത്രം കാര്യമല്ല. ടാബ്‌ലെറ്റോ ലാപ്‌ടോപ്പോ അങ്ങനെ ഒരു ഇലക്ട്രോണിക് ഉപകരണവും ഇങ്ങനെ പൊതു ചാർജറുമായി കണക്റ്റ് ചെയാൻ പാടില്ല. പബ്ലിക് ചാർജറിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് എല്ലായ്‌പ്പോഴും വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, പൊതു ചാർജർ ഉപയോഗിക്കാൻ പാടില്ലെന്ന് ഫെഡറൽ ബ്യൂറോ ഓഫ്(എഫ്ബിഐ) ഇൻവെസ്റ്റിഗേഷൻ പറയുന്നു. അതിനുള്ള​ കാരണങ്ങളും എഫ്ബിഐ പറയുന്നുണ്ട്.

എയർപോർട്ടുകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ തുടങ്ങിയ സ്ഥലങ്ങളിലെ ഒരു പൊതു ചാർജർ ഉപയോഗിക്കരുതെന്ന് എഫ്ബിഐ ഡെൻവർ ട്വീറ്റിലൂടെ നിർദ്ദേശിക്കുന്നു. "പബ്ലിക് ചാർജർ" എന്ന് പറയുമ്പോൾ അർഥമാക്കുന്നത്, ബിൽറ്റ്-ഇൻ യുഎസ്ബി-എ അല്ലെങ്കിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉള്ള ഒരു വാൾ പ്ലഗിനെയാണ്. അതിനു പകരം, ആളുകൾ സ്വന്തം പവർ അഡാപ്റ്ററും ഡാറ്റ കേബിളും ഉപയോഗിക്കാനും എഫ്ബിഐ നിർദ്ദേശിക്കുന്നു.

Advertisment

പബ്ലിക് ചാർജറുകളിലൂടെ, മാൽവെയറുകളും മറ്റും ഇൻസ്റ്റാൾ ചെയ്യാനും അതിലൂടെ ഉപകരണങ്ങളെ നിരീക്ഷിക്കാനും സാധിക്കുമെന്ന് എഫ്ബിഐ പറയുന്നു. അതിനാൽ പൊതു സ്ഥലത്ത് വച്ച് മറ്റൊരാളുടെ ചാർജർ വാങ്ങി ഉപയോഗിക്കുന്നതോ പബ്ലിക് ചാർജറുകൾ ഉപയോഗിക്കുന്നതോ അപകടകരമാണ്.

ഇതിലൂടെ ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലോ ലാപ്ടോപ്പിലോ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. അതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ പണമോ അപഹരിക്കാനും സാധിക്കും. അതിനാൽ, പൊതുസ്ഥലത്തുള്ള പോർട്ട് ഉപയോഗിക്കുന്നതോ അപരിചിതരിൽ നിന്ന് ചാർജിംഗ് കേബിൾ കടം വാങ്ങുന്നതോ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം. ഇതുവഴി ഒരു റിമോട്ട് ഉപകരണത്തിലേക്ക് വയർലെസ് ആയി ഡാറ്റ എളുപ്പത്തിൽ കൈമാറാൻ കഴിയും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: