അപ്ഡേറ്റ് വാട്‌സ്ആപ്പ് മെസഞ്ചർ (“Update WhatsApp Messenger”) എന്ന പേരിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ വാട്‌സ്ആപ്പ് മെസഞ്ചറിന് വ്യാജനെ കണ്ടെത്തി. ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്റെ വ്യാജന്റെ ഡവലപർ നാമം വാട്സ്ആപ്പ് ഇൻക് (‘WhatsApp Inc*’) എന്നാണ്.

5000ത്തിലധികം പേർ ഇതിനോടകം ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതായാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അറിയാൻ സാധിച്ചത്. അതേസമയം ഒരു ബില്യണിലധികം ഉപഭോക്താക്കളാണ് ഒറിജിനൽ വാട്സ്ആപ്പിനുള്ളത്.

വാബീറ്റ ഇൻഫോ തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വെള്ളിയാഴ്ച വാട്സ്ആപ്പ് ഒറു മണിക്കൂറോളം ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നില്ല. താത്കാലികമായി തടസ്സം നേരിട്ടതിന് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള സ്ഥാപനം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook