ലോകത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ വിപണികളിലൊന്നാണ് ഇന്ത്യ. സ്മാർട്ഫോണുകൾക്ക് വമ്പിച്ച വിലക്കുറവും ഇന്ത്യൻ വിപണിയിലുണ്ട്. ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുളള നിരവധി സ്മാർട്ഫോണുകളുണ്ട്. 8000 രൂപയ്ക്ക് താഴെ വിലയുളള മികച്ച സ്മാർട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.

റെഡ്മി 6A: 6,465 രൂപ മുതൽ

ഷവോമിയുടെ കുറഞ്ഞ വിലയിലുളള സ്മാർട്ഫോണുകളിൽ മികച്ചതാണ് റെഡ്മി 6A. 13 മെഗാപിക്സലാണ് പിൻക്യാമറ. മുന്നിൽ സെൽഫിക്കായി 5 മെഗാപിക്സൽ ക്യാമറയുണ്ട്. 3,000 എംഎഎച്ച് ആണ് ബാറ്ററി. 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ്. 2 ജിബിയാണ് റാം. 16/32 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്. ആൻഡ്രോയിഡ് ഓറിയോ 8.1 ലാണ് ഫോണിന്റെ പ്രവർത്തനം.

റിയൽമി C2: 5,999 രൂപ മുതൽ

റിയൽമിയുടെ ഏറ്റവും പുതിയ മോഡലാണ് റിയൽമി C2. പിന്നിൽ 13 എംപി+2എംപിയുടെ ഇരട്ട ക്യാമറയാണ് ഫോണിനുളളത്. മുന്നിൽ സെൽഫിക്കായി 5 മെഗാപിക്സൽ ക്യാമറയുണ്ട്. 6.1 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 4,000 എംഎഎച്ച് ആണ് ബാറ്ററി. ഒക്ട കോർ മീഡിയ ടെക് P22 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോണിന്റെ പ്രവർത്തനം. 2ജിബി/3ജിബി റാം ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. 16ജിബി/32ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്.

നോക്കിയ 2.2: 6,999 രൂപ മുതൽ

നോക്കിയ 2.2 ന്റേത് 5.71 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. പിൻക്യാമറ 13 മെഗാപിക്സലാണ്. മുന്നിലെ സെൽഫി ക്യാമറ 5 മെഗാപിക്സലാണ്. മീഡിയടെക് ഹീലിയോ A22 പ്രൊസസറാണ് ഫോണിന് പവറേകുന്നത്. 3,000 എംഎഎച്ച് ആണ് ബാറ്ററി. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോണിന്റെ പ്രവർത്തനം. 2ജിബി/3ജിബി റാം ഓപ്ഷനുകളിലും 16ജിബി/32ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിലും ഫോൺ ലഭ്യമാണ്.

സാംസങ് ഗ്യാലക്സി A10: 7,990 രൂപ മുതൽ

പുതിയ എ സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് സാംസങ് ഗ്യാലക്സി എ10 . 6.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ്. 13 മെഗാപിക്സലാണ് പ്രൈമറി ക്യാമറ. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാം മോഡൽ മാത്രമാണ് ഫോണിനുളളത്. 32 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്.

ഓസസ് സെൻഫോൺ മാക്സ് പ്രോ M1: 7,999 രൂപ മുതൽ

8,000 രൂപയ്ക്ക് താഴെ വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ഫോണുകളിൽ ഒന്നാണ് ഓസസ് സെൻഫോൺ മാക്സ് പ്രോ M1. പിന്നിൽ 13എംപി+5 എംപി ഇരട്ട ക്യാമറയാണ്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5.99 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ആണ് ഡിസ്‌പ്ലേ. 5,000 എംഎഎച്ച് ആണ് ബാറ്ററി. ക്വാൽകം സ്നാപ്ഡ്രാഗൺ 636 പ്രൊസസറാണ് ഫോണിന് പവറേകുന്നത്. ആൻഡ്രോയിഡ് ഓറിയോ 8.1 ലാണ് ഫോണിന്റെ പ്രവർത്തനം. 3ജിബി/4ജിബി/6ജിബി റാം ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. 32 ജിബി, 64 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ ഫോണിനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook