Latest News

റെഡ്മി നോട്ട് 6 പ്രോ, സാംസങ് ഗ്യാലക്സി എം20; 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ഫോണുകൾ

മികച്ച ക്യാമറയുളള സ്മാർട്ഫോണുകളുടെ കൂട്ടത്തിൽ പെടുത്താവുന്നതാണ് റെഡ്മി നോട്ട് 6 പ്രോ

iphone battery, android battery, iphone battery drain, iphone battery tips tricks, iphone low power mode, android background apps, how to conserve phone battery, save battery, battery life, battery saving tips, battery saving guide, improve battery life, improve android battery, increase battery life, increase battery, increase android battery

ബജറ്റിൽ ഒതുങ്ങുന്നൊരു സ്‌മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ റെഡ്മിയോ ഷവോമിയോ, നോക്കിയയോ തിരഞ്ഞെടുക്കാം. 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ഫോണുകൾ കമ്പനികളെല്ലാം വിപണിയിൽ എത്തിച്ചിട്ടുണ്ട്.

റെഡ്മി നോട്ട് 6 പ്രോ

മികച്ച ക്യാമറയുളള സ്മാർട്ഫോണുകളുടെ കൂട്ടത്തിൽ പെടുത്താവുന്നതാണ് റെഡ്മി നോട്ട് 6 പ്രോ. 13,999 മുതലാണ് ഫോണിന്റെ വില. ഇരട്ട ക്യാമറകളാണ് ഫോണിലുളളത്. 4000എംഎഎച്ച് ആണ് ബാറ്ററി.

ഷവോമി എംഐ എ2

ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിനുളളത്. സ്നാപ്ഡ്രാഗൻ 660 എസ്ഒസി ആണ് പ്രോസസർ. പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണുളളത്. 12 മെഗാപിക്സലാണ് പ്രധാന ക്യാമറയ്ക്ക്. സോണിയുടെ ക്യാമറ സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ ക്യാമറയ്ക്ക് 20 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുളളത്. സെൽഫി ക്യാമറ 20 മെഗാപിക്സലുമാണ്. സോഫ്റ്റ് എൽഇഡി ഫ്ലാഷുമുണ്ട്. 3010 എംഎഎച്ച് ആണ് ബാറ്ററി. ക്വിക്ക് ചാർജ് 4 ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. 13,999 രൂപ മുതലാണ് ഫോണിന്റെ വില.

നോക്കിയ 5.1 പ്ലസ്

നോക്കിയ 5.1 പ്ലസിന്റെ വില തുടങ്ങുന്നത് 10,599 രൂപ മുതലാണ്. ഫ്ലിപ്കാർട്ടിൽ 9,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 6 ജിബി റാം വരെ വേരിയന്റിലുളള ഫോണുകൾ ലഭ്യമാണ്. ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിനുളളത്. 3060 എംഎഎച്ച് ആണ് ബാറ്ററി. 5.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റേത്.

സാംസങ് ഗ്യാലക്സി എം20

കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്ന സ്മാർട്ഫോണാണ് സാംസങ് ഗ്യാലക്സി എം20. 10,990 രൂപ മുതലാണ് ഫോണിന്റെ വില. ഇൻഫിനിറ്റി വി ഡിസ്‌പ്ലേ, ഡ്യുവൽ റിയർ ക്യാമറ, ഫെയ്സ് അൺലോക്ക് എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. ആൻഡ്രോയ്ഡ് ഓറിയോ, 6.30 ഇഞ്ച് ഡിസ്‌പ്ലേ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നിവയും ഫോണിനുണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Best smartphones under rs

Next Story
എയർടെൽ vs ജിയോ vs വോഡഫോൺ: കൂടുതൽ ഡാറ്റ ഓഫർ ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾvodafone, airtel, reliance jio, jio, vodafone idea, vodafone india, vodafone citibank, vodafone citibank offer, vodafone 1699 prepaid plan, airtel 1699 prepaid plan, jio 1699 prepaid plan, വോഡഫോൺ, എയർടെൽ, ജിയോ, IE malayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com