12 Best Smartphone Deals on Amazon Prime Day Sale: ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് ആറ് മുതൽ ഏഴ് വരെയാണ് പ്രൈം ഡേ സെയിൽ. എല്ലാ വർഷവും ആമസോൺ നടത്തുന്ന ഏറ്റവും വലിയ സെയിൽ ഇവന്റാണിത്.
പ്രൈം ഡേ വിൽപ്പന സമയത്ത്, മൊബൈൽ ഫോണുകൾ അടക്കമുള്ള നിരവധി ഉൽപ്പന്നങ്ങളിൽ നിരവധി വില കിഴിവുകളും ഓഫറുകളും ലഭിക്കും. എക്സ്ചേഞ്ച് ഓഫറുകളുടെ ഭാഗമായുള്ള ഡിസ്കൗണ്ടുകൾ, ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, ക്യാഷ്ബാക്ക്, എക്സ്റ്റെൻഡഡ് വാറന്റി എന്നിവയും ഇതിനു പുറമേ ലഭിക്കും.
പ്രൈംഡേ വിൽപ്പന സമയത്ത് നിങ്ങളിൽ പലരും ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ നോക്കുന്നുണ്ടാകാം. ചിലപ്പോൾ ഒരു കേടായ ഫോണിന് പകരം പുതിയത് വാങ്ങാൻ. അല്ലെങ്കിൽ കൂടുതൽ ശക്തമായ ഡിവൈസ് വാങ്ങാൻ വേണ്ടിയാവും. അല്ലെങ്കിൽ വർക്ക് ഫ്രം ഹോം പ്രകാരമുള്ള ജോലികൾക്കായി കൂടുതൽ മെച്ചപ്പെട്ട മറ്റൊരു ഉപകരണം ആവശ്യമായി വരും. ആമസോൺ പ്രൈം ഡേ വിൽപ്പനയിൽ മികച്ച വില കിഴിവോടെയും ഓഫറോടെയും നല്ല സ്മാർട്ട്ഫോണുകൾ ലഭ്യമാക്കാൻ സാധിക്കും.
Apple iPhone 11- ആപ്പിൾ ഐഫോൺ 11
ഏറ്റവും പുതിയ ഐഫോണുകളിൽ ഒന്നായ ആപ്പിൾ ഐഫോൺ 11 നിലവിൽ 68,300 രൂപയ്ക്കാണ് വിൽക്കുന്നത്. ആമസോൺ പ്രൈം ഡേ വിൽപ്പനയ്ക്കിടെ, ഉപകരണം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. XX,900 എന്നാണ് കുറഞ്ഞ വിലയായി ആമസോൺ പ്രഖ്യാപിച്ചത്. അത് ചിലപ്പോൾ അത് 59,900 രൂപയാകാം.
- Read More: Amazon Prime Day: 10 best product launches to watch out for-ആമസോൺ പ്രൈം ഡെ സെയിലിലെ 10 മികച്ച പ്രോഡക്റ്റ് ലോഞ്ചുകൾ
ഐഫോൺ എസ്ഇക്ക് പുറമെ നിലവിലെ ഐഫോൺ ലൈൻഅപ്പിലെ ഏറ്റവും വിലകുറഞ്ഞ ഫോണുകളിൽ ഒന്നാണിത്. വില 59,900 രൂപയായി കുറയുകയാണെങ്കിൽ, അത് മികച്ച ഒരു ഡീൽ ആയിരിക്കും.
Samsung Galaxy S10- സാംസങ് ഗാലക്സി എസ് 10
സാംസങ് ഗാലക്സി എസ് 10ന് ഒരു വർഷം പഴക്കമുണ്ടായിരിക്കാം, പക്ഷേ അതിശയകരമായ ഡിസ്പ്ലേ, മികച്ച ക്യാമറ സെറ്റ്, സാംസങ് പേ പോലുള്ള സവിശേഷതകൾ കാരണം നിലവിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഒന്നാണ് ഇത്. വിൽപ്പനയ്ക്കിടെ, 9 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമായി 44,999 രൂപയ്ക്ക് ഉപകരണം ലഭ്യമാവും.

OnePlus Nord-വൺപ്ലസ് നോർഡ്
വൺപ്ലസ് അടുത്തിടെയാണ് നോർഡ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. പ്രൈം ഡേയിൽ ഈ ഡിവൈസിൽ കിഴിവൊന്നുമില്ല. അത് ലോഞ്ച് വിലയിൽ മാത്രം ലഭ്യമാക്കും. എന്നാൽ, പ്രൈം ഡേ വിൽപ്പനയെ അടയാളപ്പെടുത്തുന്നതിനായി 12 ജിബി റാം / 256 ജിബി സ്റ്റോറേജുള്ള ഒരു ലിമിറ്റഡ് എഡിഷൻ ബ്ലൂ കളർ വാരിയിന്റ് വൺപ്ലസ് പുറത്തിറക്കുന്നുണ്ട്. 29,999 രൂപയ്ക്കാവും ഇത് വിൽക്കുക.
തുടക്കത്തിൽ 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമായിരുന്നു ബ്ലൂ കളർ ലഭ്യമാക്കിയത്. 12 ജിബി റാം / 256 ജിബി സ്റ്റോറേജ് വേരിയൻറ് ഗ്രേ കളറിൽ മാത്രമായിരുന്നു ലഭ്യമാക്കിയിരുന്നത്.
OnePlus 8/8 Pro-വൺപ്ലസ് 8/8 പ്രോ
വൺപ്ലസ് 8 സീരീസ് നിലവിൽ പ്രൈസ് സെഗ്മന്റിലെ മികച്ച സ്മാർട്ട്ഫോണുകളാണ്. പ്രൈം ഡേ വിൽപ്പനയിൽ, വൺപ്ലസ് 8 സ്മാർട്ട്ഫോൺ 41,999 രൂപയ്ക്ക് 9 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. വൺപ്ലസ് 8 പ്രോ 54,999 രൂപ മുതൽ 9 മാസത്തെ ഇഎംഐയിൽൽ ലഭ്യമാക്കും.
Mi 10- മി 10
മുൻനിര സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഷവോമി മി 10, രാജ്യത്ത് മുൻനിര ഫോണുകൾ അവതരിപ്പിക്കാത്ത കമ്പനി നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വിപണിയിലെത്തിച്ച ഫോണാണിത്.
- Read More: Redmi 9 Prime: റെഡ്മി 9 പ്രൈം ഓഗസ്റ്റ് 4 മുതൽ ഇന്ത്യയിൽ: ഫീച്ചറുകളും വിശദാംശങ്ങളും അറിയാം
പ്രീമിയം ഫീൽ ഉള്ള ഡിവൈസാണിത്. സവിശേഷതകളുടെ അടിസ്ഥാനത്തിൽ വൺപ്ലസ് 8 പ്രോയ്ക്ക് അതിന്റെ വിലയ്ക്ക് അനുസരിച്ച് കൂടിയ മൂല്യം നൽകുകയും ചെയ്യുന്നു. 4,000 രൂപ അധിക എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഉപയോഗിച്ച് 49,999 രൂപയ്ക്ക് ഉപകരണം ലഭ്യമാക്കും.

Redmi Note 9/Note 9 Pro- റെഡ്മി നോട്ട് 9 / നോട്ട് 9 പ്രോ
റെഡ്മി നോട്ട് 9, നോട്ട് 9 പ്രോ എന്നിവ മികച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളാണ്. 11,999 രൂപയിലാണ് റെഡ്മി നോട്ട് 9 ആരംഭിക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ 13,999 രൂപ മുതലുള്ള വിലയ്ക്ക് ലഭിക്കും. പ്രൈംഡേ സെയിൽ സമയത്ത്, കമ്പനി പുതിയ സ്കാർലറ്റ് റെഡ് കളർ വേരിയന്റും വിൽപനയ്ക്കെത്തിക്കും.
Samsung Galaxy M31s- സാംസങ് ഗാലക്സി എം 31 എസ്
സാംസങ് ഗാലക്സി എം 31 എസ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. പ്രൈം ഡേ സെയിലിൽ ഇത് ഉപഭോക്താക്കളിലേക്കെത്തും. 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,499 രൂപയും 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,499 രൂപയുമാണ് സ്റ്റാർട്ടിങ്ങ് പ്രൈസ്. പഞ്ച്-ഹോൾ ഡിസ്പ്ലേയും 64 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും ഈ ഉപകരണത്തിന്റെ സവിശേഷതയാണ്.

Huawei Y9s- ഹ്വാവേ വൈ9എസ്
പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഫുൾ സ്ക്രീൻ ഡിസ്പ്ലേയുമുള്ള സ്മാർട്ട്ഫോണായ വൈ 9എസ് അടുത്തിടെയാണ് ഹ്വാവേ ഇന്ത്യയിൽ അവതരിപ്പിച്ചത്. 1,500 രൂപയുടെ എക്സ്ചേഞ്ച് ബോണസുമായി 19,990 രൂപയ്ക്ക് ഈ ഉപകരണം പ്രൈം ഡേ സെയിലിൽ ലഭ്യമാവും.

OnePlus 7T/7T Pro- വൺപ്ലസ് 7 ടി / 7 ടി പ്രോ
വൺപ്ലസ് 7 ടിക്ക് ഇപ്പോൾ ഒരു വർഷം പഴക്കമുണ്ടായിരിക്കാം, പക്ഷേ ഇപ്പോഴത്തെ ചില മുൻനിരകളുമായി കിടപിടിക്കുന്ന സവിശേഷതകളുണ്ട് ഈ മോഡലിന്. 7 ടി / 7 ടി പ്രോ
മോഡലുകൾക്ക് തികച്ചും പ്രീമിയം ഫീലാണ്, അധികം കോംപർമൈസുകളും വരുത്തിയിട്ടില്ല.
- Read More: Amazon Prime Day Deals: Smartphones – ആമസോൺ പ്രൈം ഡേയിൽ തിരഞ്ഞെടുക്കാവുന്ന ആറ് സ്മാർട്ഫോണുകൾ
വൺപ്ലസ് 7 ടി 2,000 രൂപ അധിക എക്സ്ചേഞ്ച് കിഴിവോടെ 35,999 രൂപയ്ക്ക് ലഭ്യമാക്കും. അതേസമയം, വൺപ്ലസ് 7 ടി പ്രോ 3,000 രൂപ എക്സ്ചേഞ്ച് ബോണസോടെ 43,999 രൂപയ്ക്ക് ലഭ്യമാക്കും.
Oppo F15- ഒപ്പോ എഫ്15
മികച്ച പെർഫോമൻസും മികച്ച ക്യാമറകളുമുള്ള മികച്ച ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് ഓപ്പോ എഫ് 15. 16,990 രൂപ മുതൽ ഫോൺ ലഭ്യമാക്കും. ഉപകരണം വാങ്ങുന്ന എല്ലാവർക്കും 1,999 രൂപ വിലയുള്ള ഒു ജോഡി ഡബ്ല്യു 31 വയർലെസ് ഇയർഫോണുകൾ സൗജന്യമായി ലഭിക്കും.
Vivo V19- വിവോ വി 19
വിവോ വി 19 അടുത്തിടെയാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. മികച്ച ക്യാമറയുള്ള ഫോൺ ഡീസന്റ് പെർഫോമൻസ് കാഴ്ചവയ്ക്കുന്നു.
ഡിവൈസ് നിലവിൽ 30,990 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ പ്രൈം ഡേ വിൽപ്പന സമയത്ത് ഇത് 24,990 രൂപയ്ക്ക് ലഭ്യമാക്കും. മാത്രമല്ല, 2,500 രൂപ അധിക എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Honor 9X- ഹോണർ 9 എക്സ്
ഫുൾ സ്ക്രീൻ ഡിസ്പ്ലേയും പോപ്പ്-അപ്പ് ക്യാമറയുമുള്ള 9 എക്സ് സ്മാർട്ട്ഫോൺ അടുത്തിടെയാണ് ഹോണർ ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നിൽ 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും 4,000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്. 15,490 രൂപയാണ് പ്രൈം ഡേ സെയിലിൽ ഫോണിന്റെ വില.
Read More: 12 smartphone deals on Amazon Prime Day sale you shouldn’t miss