ഇന്ത്യയിൽ ടെലികോം രംഗത്തെ സേവനദാതാക്കളിൽ പ്രമുഖരാണ് റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ. ടെലികോം രംഗത്തേക്കുള്ള ജിയോയുടെ കടന്നുവരവ് എയർടെല്ലിനും വോഡഫോണിനും വെല്ലുവിളി ഉയർത്തിയിരുന്നു. അതിനാൽ തന്നെ ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ നൽകുന്നതിനായി പരസ്പരം മത്സരിക്കുകയാണ് കമ്പനികൾ. ഈ മൂന്ന് കമ്പനികളുടെയും 100ന് താഴെ വിലയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനുകളെക്കുറിച്ചാണ് ഇനി പറയുന്നത്.

ജിയോ- 98 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

റിലയൺസ് ജിയോയുടെ ഉപഭോക്താക്കൾക്ക് 98 രൂപ റീച്ചാജിലൂടെ പ്രതിദിനം രണ്ട് ജിബി ഡാറ്റ 28 ദിവസത്തേക്ക് ഉപയോഗിക്കാവുന്നതാണ്. പ്രതിദിന ഡറ്റ തീരുന്ന മുറയ്ക്ക് ഓരോ സെക്കൻഡിലും 64കെബി എന്ന സ്പീഡിലും ഇന്റർനെറ്റ് ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളുകളും (ലോക്കൽ, എസ്ടിഡി, റോമിങ്) 300 എസ്എംഎസ്സുകളും കിട്ടും.

ജിയോ പ്രൈം മെമ്പർമാർക്കായിരിക്കും ഈ ഓഫർ ലഭിക്കുക. എന്നാൽ ജിയോ പ്രൈം മെമ്പർമാർ അല്ലാത്തവർക്ക് 99 രൂപയുടെ പ്രൈം മെമ്പർഷിപ്പ് എടുത്താൽ പിന്നീടും ഈ ഓഫർ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രൈം മെമ്പർമാർ അല്ലാത്ത ഉപഭോക്താക്കൾക്ക് 197 രൂപ ആദ്യം ചെലവഴിച്ചാൽ ഈ ഓഫർ ഉപയോഗപ്പെടുത്താം.

വോഡഫോൺ- 95 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടേത് പോലെ തന്നെ 28 ദിവസം കാലവധിയുള്ള പ്ലാനാണ് വോഡഫോണിന്റെ 95 രൂപയുടെ പാക്കേജ്. എന്നാൽ ജിയോയിൽ നിന്നും വ്യത്യാസ്തമായ ഓഫറാണ് വോഡഫോൺ നൽകുന്നത്.

വോഡഫോണിന്റെ 95 രൂപ പാക്കേജിൽ 500 എംബി 4ജി/3ജി ഡാറ്റ 28 ദിവസം ലഭിക്കും. ഇതിന് പുറമെ 95 രൂപയുടെ ടോക് ടൈമും ലഭ്യമാകുമ്പോൾ ഒരു മിനിറ്റിന് 30 പൈസ എന്ന രീതിയിൽ ടോക് ടൈമും പുനക്രമികരിക്കാവുന്നതാണ്. അതേസമയം വോഡഫോൺ ഈ പാക്കേജിൽ യാഥൊരു എസ്എംഎസ് ഓഫറുകളും നൽകുന്നില്ല.

എയർടെൽ – 95 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിനു സമാനമായ രീതിയിൽ തന്നെയാണ് എയർടെലും അവരുടെ ഉപഭോക്താക്കൾക്കായി 95 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസം കാലവധിയുള്ള പ്ലാനിൽ 500 എംബി 4ജി/3ജി ഡാറ്റ 28 ദിവസം ലഭിക്കും. ഇതിന് പുറമെ 95 രൂപയുടെ ടോക് ടൈമും ലഭ്യമാകുമ്പോൾ ഒരു മിനിറ്റിന് 30 പൈസ എന്ന രീതിയിൽ ടോക് ടൈമും പുനക്രമികരിക്കാവുന്നതുമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ