ന്യൂഡല്‍ഹി: കുട്ടിക്രിക്കറ്റ് പൂരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരം ഈ മാസം 31 ന് ആരംഭിക്കുകയാണ്. ലീഗില്‍ 10 ടീമുകള്‍ ട്രോഫിക്കും ക്യാഷ് പ്രൈസിനുമായി മത്സരിക്കുന്ന ലീഗ് ഇത്തവണ ജിയോ സിനിമാ ആപ്പില്‍ തത്സമയ സ്ട്രീം ചെയ്യപ്പെടും. ഉപയോക്താക്കള്‍ക്ക് ഇത് സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ലാപ്ടോപ്പുകളിലും സ്മാര്‍ട്ട് ടിവികളിലും പോലും സൗജന്യമായി കാണാനാകും. എന്നാല്‍ ഇത് അനായാസം ലഭ്യമാക്കുന്നതിന് നിങ്ങള്‍ക്ക് ഒന്നുകില്‍ ഹൈ-സ്പീഡ് വൈഫൈ നെറ്റ്വര്‍ക്ക് അല്ലെങ്കില്‍ പ്രതിദിന പരിധിയില്ലാത്ത ഡാറ്റ പ്ലാന്‍ ആവശ്യമാണ്.
എയര്‍ടെല്‍, ജിയോ, വിഐ എന്നി നെറ്റ് വര്‍ക്കുകളില്‍ പ്രതിമാസ ഡാറ്റാ പരിധിയില്ലാതെ, 300 രൂപയില്‍ താഴെയുള്ള ഏറ്റവും മികച്ച പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകള്‍ ലഭ്യമാണ്. ഈ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ ഫ്‌ലെക്സിബിലിറ്റി നല്‍കുന്നു.
ജിയോ ഫ്രീഡം പ്ലാന്‍: 299 രൂപ
പ്രതിദിന ഡാറ്റ പരിധിയില്ലാതെ ജിയോയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന പ്രതിമാസ പ്രീപെയ്ഡ് പ്ലാനാണിത്. സൗജന്യ അണ്‍ലിമിറ്റഡ് ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോളുകള്‍ക്കൊപ്പം 30 ദിവസത്തെ വാലിഡിറ്റിയുമായാണ് ജിയോ ഫ്രീഡം പ്ലാന്‍ വരുന്നത്. അതുപോലെ, ഈ പ്ലാന്‍ പ്രതിദിനം 25 ജിബി 4 ജി ഡാറ്റയും 100 സൗജന്യ എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.
എയര്‍ടെല്‍: 296 രൂപ
30 ദിവസത്തേക്ക് 25 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം സമാനമായ പ്ലാനും എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഡാറ്റ ഉപയോഗിക്കുന്നതില്‍ പ്രതിദിന ഡാറ്റാ പരിധി ഇല്ല.
വിഐ: 296 രൂപ
വോഡഫോണ്‍ ഐഡിയയുടെ പ്ലാന്‍ 30 ദിവസത്തേക്ക് 25 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. Vi Movies, TV ആപ്പ് എന്നിവയില്‍ സൗജന്യ ഉള്ളടക്ക സ്ട്രീമിംഗും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.