രാജ്യത്തെ പ്രധാന ടെലികോം ദാതാക്കളായ ജിയോയും എയർടെല്ലും വിഐയുമെല്ലാം ഉപഭോക്താക്കൾക്ക് വ്യത്യസ്ത വിലകളിൽ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ എല്ലാം തന്നെ അൺലിമിറ്റഡ് കോളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നുണ്ട്. പ്രധാന വ്യത്യാസം ഇന്റർനെറ്റ് ഡറ്റയിൽ മാത്രമാണ്. 250 രൂപയ്ക്ക് താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാം.

ജിയോ

റിയയൻസ് ജിയോ ഉപഭോക്താക്കൾക്കായി 249 രൂപയുടെയും 199 രൂപയുടെയും 149 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 249 രൂപയ്ക്ക് പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും 2 ജിബി ഡറ്റയും എല്ലാ ജിയോ, നോൺ ജിയോ നെറ്റ്‌വർക്കുകളിലേക്ക് സൗജന്യ കോളുകളും ഉൾപ്പെട്ടിരിക്കുന്നു. 28 ദിവസമാണ് കാലാവധി.

199 രൂപയുടെ പ്ലാനിൽ മറ്റ് സർവീസുകളെല്ലാം സമാനമാണെങ്കിലും പ്രതിദിനം 1.5 ജിബി ഡറ്റ മാത്രമാണ് ലഭിക്കുക. 149 രൂപയ്ക്ക് അത് 1 ജിബിയായും കുറയും.

വിഐ

ജിയോയ്ക്ക് സമാനമായി 249 രൂപയുടെയും 199 രൂപയുടെയും പ്ലാനുകൾ വിഐയിലുമുണ്ട്. 199 രൂപയ്ക്ക് പ്രതിദിനം 1 ജിബി ഡറ്റയാണ് വിഐ വഗ്ദാനം ചെയ്യുന്നത്. 24 ദിവസത്തെ കാലാവധിയിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങളും എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളുകളും വിളിക്കാം. 249 രൂപയുടെ പ്ലാനിൽ 1.5 ജിബി ഡറ്റയാണ് പ്രതിദിനം ലഭിക്കുക. 28 ദിവസത്തെ കാലാവധിയാണ് ഈ പ്ലാനിന്.

എയർടെൽ

ജിയോയ്ക്കും വിഐക്കും ഉള്ളതുപോലെ 199ന്റെയും 249ന്റെയും പ്ലാനിന് പുറമെ എയർടെല്ലിന് 219 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാനും എയർടെല്ലിനുണ്ട്. 199ന്റെ പ്ലാനിൽ 24 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡറ്റയും 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങളും സൗജന്യ കോളിങ്ങും കമ്പനി നൽകുന്നു. ഇതേ ആനുകൂല്യങ്ങൾ 219 രൂപയ്ക്ക് 28 ദിവസത്തേക്കും ലഭ്യമാകും.

249 രൂപയുടെ പ്ലാനിൽ 1.5 ഡറ്റ പ്രതിദിനം ലഭിക്കും. ഇതിന് പുറമെ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും എയർടെൽ എക്സട്രീം പ്രീമിയം, ഹലോട്യൂൺസ് എന്നിവയിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook