/indian-express-malayalam/media/media_files/uploads/2021/02/20K-phones.jpg)
Best Mobile Phones Under Rs 20,000: 20,000 രൂപയിൽ കുറഞ്ഞ വിലയിൽ ലഭ്യമാവുന്ന ധാരാളം സ്മാർട്ട്‌ഫോണുകൾ ഉണ്ട്, എന്നാൽ അവയിൽ ചിലത് മാത്രമേ പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നുള്ളൂ. എന്നാൽ പലപ്പോഴും ഒരു നല്ല ഫോൺ ലഭിക്കുന്നതിനായി 15,000 രൂപയിൽ കൂടുതൽ ചിലവഴിക്കേണ്ടി വരാറുമില്ല. വിവിധ ബ്രാൻഡുകൾ തമ്മിൽ ശക്തമായ മത്സരമാണ് 20,000 രൂപയിൽ കുറവുള്ള ഫോണുകളുടെ വിപണിയിൽ നടക്കുന്നത്.
മികച്ച ഡിസ്പ്ലേ, ശക്തമായ പ്രോസസർ, ഉയർന്ന റെസല്യൂഷനുള്ള ക്യാമറകൾ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ലോങ് ലൈഫ് ബാറ്ററി എന്നിവയുള്ള ധാരാളം ഫോണുകൾ 20,000 രൂപയിൽ കുറഞ്ഞ വിലയിൽ വിപണയിൽ ലഭ്യമാണ്. റിയൽമീ, റെഡ്മി, സാംസങ്, പോക്കോ തുടങ്ങിയ ബ്രാൻഡുകളിലുള്ള മികച്ച ഫോണുകൾ ഈ പ്രൈസ് റേഞ്ചിൽ നിന്ന് തിരഞ്ഞെടുക്കാം. 20,000 രൂപയിൽ താഴെയുള്ള മികച്ച ചില ഫോണുകളുടെ പട്ടിക ചുവടെ ചേർക്കുന്നു.
Mobile Phones Under Rs 20,000: Price, Battery, Camera, RAM, Display
Realme Narzo 20 Pro- റിയൽമീ നർസോ 20 പ്രോ
14,999 രൂപയാണ് റിയൽമി നർസോ 20 പ്രോയുടെ വില. ഒരു ബജറ്റ് ഫോണിൽ ഉപയോക്താക്കൾ ആഗ്രഹിക്കുന്ന എല്ലാ ഫീച്ചറുകളും ഈ ഫോണിലുണ്ട്. 65വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4500 എംഎഎച്ച് ബാറ്ററി, 48 എംപി പ്രൈമറി ക്യാമറയോട് കൂടിയ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ശക്തമായ മീഡിയടെക് ഹെലിയോ ജി 95 പ്രോസസർ എന്നീ സവിശേഷതകളോട് കൂടിയ ഫോണാണ് ഇത്. മറ്റൊരു ബ്രാൻഡും നിലവിൽ 20,000 രൂപയിൽ താഴെയുള്ള സ്മാർട്ട്‌ഫോണിൽ 65വാട്ട് ഫാസ്റ്റ് ചാർജർ ലഭ്യമാക്കുന്നില്ല. ബയോമെട്രിക് ഒതന്റിഫിക്കേഷനുവേണ്ടി ഫോണിന്റെ വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്.
Realme 6/ Realme 6 Pro- റിയൽമീ 6 / റിയൽമീ 6 പ്രോ
റിയൽമീ നാർസോ 20 പ്രോ ഫോണിന് സമാനമായി 14,999 രൂപയാണ് റിയൽമി 6 ഫോണിന്റെയും വില. ഒരേ വിലയാണെങ്കിലും രണ്ട് ഫോണുകളിലെയും ഫീച്ചറുകൾ വ്യത്യസ്തമാണ്. റിയൽമെ 6 ഫോണിൽ ഒരു മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസറാണുള്ളത്. സാധാരണ ഉപയോഗത്തിൽ ഇത് ഹീലിയോ ജി 95 ന് സമാനമായ പ്രകടനം നൽകും. 30വാട്ട് ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുള്ള 4,300എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. 64 എംപിയാണ് ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലെ പ്രധാന ക്യാമറയുടെ റെസലൂഷൻ.
സമാന ഫീച്ചറുകളുള്ളതും എന്നാൽ കൂടുതൽ മികച്ച ചിപ്‌സെറ്റുള്ളതുമായ ഫോൺ വേണമെങ്കിൽ നിങ്ങൾക്ക് റിയൽമീ 6 പ്രോ സ്മാർട്ട്‌ഫോൺ വാങ്ങാം. 17,999 രൂപ വിലയാണ് റിയൽമീ 6 പ്രോയുടെ വില.
Poco X3- പോക്കോ എക്സ് 3
പോക്കോ എക്സ് 3 നിലവിൽ 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 732 ജി പ്രോസസർ, 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 സർട്ടിഫിക്കേഷനുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേ, 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് 20 എംപി സെൽഫി ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ഈ ഫോണിലുണ്ട്. ഈ പട്ടികയിലെ ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയുള്ള ഫോണാണിത്. 6,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി 33 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
Samsung Galaxy M31 Prime Edition- സാംസങ് ഗാലക്സി എം 31 പ്രൈം എഡിഷൻ
6.4 ഇഞ്ച് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്സി എം 31 പ്രൈം എഡിഷൻ ഫോൺ പ്രവർത്തിക്കുന്നത് എക്‌സിനോസ് 9611 പ്രോസസറിലാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് ശേഷിയുമുണ്ട്. ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിൽ 64 എംപി മെയിൻ ക്യാമറയും ഫ്രണ്ടിൽ 32 എംപി സെൽഫി ക്യാമറയും ഉൾപ്പെടുന്നു. 15വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് പോണിൽ. ഈ ഫോണിനൊപ്പം, നിങ്ങൾക്ക് മൂന്ന് മാസത്തെ ആമസോൺ പ്രൈം അംഗത്വം സൗജന്യമായി ലഭിക്കും. 16,499 രൂപയാണ് ഫോണിന്റെ വില.
Redmi Note 9 Pro Max- റെഡ്മി നോട്ട് 9 പ്രോ മാക്സ്
റെഡ്മി നോട്ട് 9 പ്രോ മാക്സ് ഇപ്പോൾ 15,000 രൂപ വിലയ്ക്ക് ലഭ്യമാണ്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും കൂടുതൽ ശക്തമായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറുമാണ് ഫോണിനുള്ളത്. 5,020എംഎഎച്ച് ആണ് ബാറ്ററി. 33വാട്ട് ഫാസ്റ്റ് ചാർജിങ്ങ് സപ്പോർട്ടുമുണ്ട്. സെൽഫികൾക്കായി 32 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. ഫോണിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ 14,999 രൂപയ്ക്ക് ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.