മാർക്കറ്റിലിറങ്ങുന്ന സ്മാർട്ട് ഫോണുകളുടെ എണ്ണത്തിൽ അനുദിനം വർദ്ധനവാണുണ്ടാകുന്നത്. കൂടിയ വില ഈടാക്കുന്ന പ്രീമിയം സൗകര്യങ്ങളടങ്ങിയ വിലകൂടിയ ഫോണുകൾ ലഭ്യമാകുന്നതോടൊപ്പം ക്യാമറ ക്വാളിറ്റി മാത്രം ഉയർത്തികാട്ടി അധികം വിശേഷഗുണങ്ങളില്ലാത്ത ഫോണുകളും ഇന്ത്യൻ മാർക്കറ്റിൽ സജീവമാണ്. ഇതിനിടയിൽ അനുയോജ്യമായ ഫോൺ കണ്ടെത്തുകയെന്നത് അത്ര എളുപ്പമല്ല
സാധരണ രീതിയിൽ മികച്ചതെന്ന് പറയാൻ സാധിക്കുന്ന ചില ഫോണുകൾ പരിചയപ്പെടുത്തുകയാണിവിടെ. 20,000 രൂപയിൽ താഴെ വിലവരുന്നഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മികച്ച പെർഫോമൻസ്, ബാറ്ററി ബാക്ക്അപ്പ്, മധ്യശ്രേണിവില എന്നിവ കണക്കാക്കിയാണ് ഈ മാസം വാങ്ങാവുന്ന ഫോണുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.
Honor Play- ഓണർ പ്ലേ

Honor Play Price in India: Rs 19,999
പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതക്കളായ ഹുആവെയുടെ ഏറ്റവും പുതിയ ഡിവൈസുകളിൽ ഒന്നാണ് ഓണർ പ്ലേ. ഗെയിംമിങ്ങിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഓണറിന്റെ ഈ പുതിയ ഫോണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . മികച്ച ദൃശ്യചാരുതയോടെ ഗ്രാഫിക് അനുഭവം ഗംഭീരമാക്കാൻ ജി.പി.യു ടർബോ ടെക്നോളജിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 4ഡി ഹാപ്റ്റിക് എഞ്ചിനാണ് മറ്റൊരു പ്രത്യേകത.
6.3 ഇഞ്ച് (2340×1080) ഡിസ്പ്ലേയിൽ ലഭ്യമാകുന്ന ഫോണിന്റെ സ്റ്റോറേജ് : 4 ജി.ബി/6 ജി.ബി റാം. 64 ജി.ബി ഇന്റേണൽ മെമ്മറിയുമാണ്. 16 എം.പി+ 2 എം.പിയുടെ ഡ്യുവൽ പിൻ ക്യാമറയാണ് ഫോണിനുളളത്. മുന്നിൽ 16 എം.പിയുടെ സെൽഫിക്യാമറയുമുണ്ട്. ആൻഡ്രോയിഡ് ഓറിയോയിൽ പ്രവർത്തിക്കുന്ന ബാറ്ററി 3750 എംഎഎച്ച് ആണ്. 4 ജി.ബി റാമിൽ ലഭിക്കുന്ന ഫോണിന്റെ ഇന്ത്യയിലെ വില 19,999 രൂപയാണ്.
നോക്കിയ 6.1 പ്ലസ്

Nokia 6.1 Plus Price in India: Rs 15,999
നോക്കിയ തങ്ങളുടെ സ്ഥിരം ഡിസൈനിൽ നിന്നും മാറി ഏറെ വ്യത്യസ്തമായ രൂപകല്പനയാണ് നോക്കിയ 6.1 പ്ലസ് ഫോണിന്റെത്. നോക്കിയ സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവ വഴിയായിരിക്കും ഫോൺ ലഭ്യമാകുന്നത്. 5.8 ഇഞ്ച് ഡിസ്പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 8.1ഒറിയോയിലാണ്.
ക്യാമറയുടെ കാര്യത്തിൽ പ്രൈമറി 16 എം.പി സെൻസറും സെക്കൻഡറി അഞ്ച് എം.പി മോണോക്രോം സെൻസറോട് കൂടിയ ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിനുള്ളത്. എഫ് / 2.0 അപ്പെർച്ചർ, 1-മൈഗ്രൺ പിക്സൽ എന്നിവയും ക്യാമറയിൽ ഉണ്ട്. മുന്നിൽ f / 2.0 അപ്പെച്ചർ, 1-മൈക്രോൺ പിക്സൽ സെൻസറർ എന്നിവയുള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. 3060 mAh ബാറ്ററിയിലാണ് ഫോണിലേത് . ഡ്യുവൽ സിം സൗകര്യം ഉണ്ട് 4 ജി.ബി റാമും 64 ജി.ബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന്റെ വില 15999 രൂപയാണ്.
Xiaomi Mi A2- ഷവോമി എം ഐ എ 2

Xiaomi Mi A2 price in India: Rs 16,999
വിലയുടെ കാര്യത്തിൽ മധ്യശ്രേണിയിൽ വലിയ ഡിസ്പ്ലേയോട്കൂടിയ ഫോണാണ് ഷവോമിയുടെ എം ഐ എ 2 ഒപ്പം മികച്ച പെർഫോമൻസും. 1080×2160 പിക്സല്‍ റെസൊല്യൂഷനുളള 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിന്. ഫോണിന്റെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ യിലാണ് പ്രവർത്തിക്കുന്നത്. നിരന്തരം ലഭിക്കുന്ന അപ്ഡേറ്റുകള് ഫോണിന് സുരക്ഷ ഭീക്ഷണി കുറയ്ക്കുമെന്ന് കരുതാം. 3000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ക്യാമറയാണ് ഫോണിന്റേത്. 20 എംപി സെല്‍ഫി ക്യാമറ സെന്‍സാണാണുളളത്. സോഫ്റ്റ് എൽ.ഇ.ഡി ഫ്ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന് ഭാഗത്ത് ഡ്യുവല്‍ ക്യാമറയാണുളളത്. ഇതില്‍ പ്രൈമറി സെൻസർ 12എംപിയുടെതും സെക്കണ്ടറി സെൻസർ 20എംപിയുമാണ്. പിന് ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഡ്യുവല്‍ എൽ.ഇ.ഡി ഫ്ളാഷും ഉണ്ട്.
4 ജി.ബി റാമും 64 ജി.ബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിൽ പക്ഷേ മെമ്മറി കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. ഇത് മാത്രമാണ് ഇതിന്റെ പ്രധാന പോരയ്മ. 16999 രൂപക്കാണ് ഫോൺ ഇന്ത്യൻ മാർക്കറ്റുകളിൽ ലഭ്യമാകുന്നത്.
Xiaomi Redmi Note 5 Pro ഷവോമി റെഡ്മി നോട്ട് 5 പ്രോ

Xiaomi Redmi Note 5 Pro Price in India: Rs 14,999
ബജറ്റ് വിലയിൽ ഫോണുകളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 5 പ്രോ. സ്നാപ്ഡ്രാഗണ്‍ 636 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4 ജി.ബി റാമും 64 ജി.ബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന്റെ വില 14,999 രൂപയാണ്. ഈ വിലയിൽ ലഭിക്കുന്ന മികച്ച ഫോൺ തന്നെയാണ് റെഡ്മി നോട്ട് 5 പ്രോ.
5.99 ഇഞ്ച് വലുപ്പമുളള ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 5 പ്രോക്ക് ഉള്ളത്. സ്ക്രീന്‍ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിങ്കര്‍പ്രിന്റ് സ്കാനര്‍ സുരക്ഷയ്ക്ക് പുറമേ ഷവോമിയുടെ ശക്തിയേറിയ എം.ഐ.യു ഉപയോഗിച്ച് ഫോണ്‍ തുറക്കാം. 12 എം.പി+ 5 എം.പിയുടെ ഡ്യുവൽ പിൻ ക്യാമറയാണ് ഫോണിന്റെ പിന്നില്‍. 20 എംപിയുടെ സെല്‍ഫി ക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്. 4000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ കരുത്ത് പകരാനായി ഉപയോഗിച്ചിരിക്കുന്നത്.
Asus Zenfone Max Pro M1- അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം 1

Asus Zenfone Max Pro M1 Price in India: Rs 14,999
ബജറ്റ് ഫോണുകളുടെ പട്ടികയിൽ മറ്റൊരു മികച്ചതാണ് സെൻഫോൺ മാക്സ് പ്രോ എം 1. ഷവോമി റെഡ്മി നോട്ട് 5 പ്രോ പോലെതന്നെ സ്നാപ്ഡ്രാഗണ്‍ 636 പ്രോസസറാണ് ഈ ഫോണിലും ഉപയോഗിച്ചിരിക്കുന്നത് . ക്യാമറയുടെ കാര്യത്തിൽ പ്രൈമറി 13 എം.പി സെൻസറും സെക്കൻഡറി 5 എം.പി സെൻസറുമുള്ള ഡ്യുവൽ ക്യാമറയാണ് ഫോണിന്റെത്. എൽ.ഇ.ഡി ഫ്ളാഷും ക്യാമറയോട് ചേർന്ന് ഉണ്ട്. 8 എം.പിയുടെ സെൽഫി ക്യാമറയാണ് ഫോണിലുള്ളത്.
4 ജി.ബി റാമും 64 ജി.ബി ഇന്റേണൽ മെമ്മറിയുമാണ് ഫോണിന്റെത്. ഉയർന്ന ബാറ്ററി കപ്പാസിറ്റിയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കുന്നത്. 5000എംഎഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. 14999 രൂപക്കാണ് അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം 1 എത്തുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook