ഇ-കോമമേഴ്സ് രംഗത്തെ ഭീമന്മാരായ ആമസോണും ഫ്രിപ്കാർട്ടും സ്മാർട്ഫോണുകൾക്ക് വലിയ ഓഫറുകളും വിലക്കുറവുകളും നൽകുന്നു. എംഐ ഡെയ്സ് സെയിൽ, ഹോണർ ഡെയ്സ് സെയിൽ എന്നീ പേരുകളിൽ വിവിധ കമ്പനികൾ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭിക്കുന്ന ഓഫറുകൾ ഏതൊക്കെയെന്ന് നോക്കാം.
ഒപ്പോ എഫ് 11 പ്രോ
ഒപ്പോ എഫ് 11 പ്രോയ്ക്ക് 2000 രൂപയുടെ വിലക്കുറവാണ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്. 6 ജിബി റാമോടും 64 ഇന്റേണൽ മെമ്മറിയോടും കൂടെ ലഭിക്കുന്ന ഫോണിന്റെ യഥാർത്ഥ വില 22990 രൂപയാണ്. എന്നാൽ സെയിൽ സീസണിൽ 20990 രൂപയ്ക്ക് ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫറിലൂടെ 4000 രൂപയുടെ അധിക ഡിസ്ക്കൗണ്ടും ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഇഎംഐ സ്കീമിൽ ഫോൺ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കും.
അസ്യൂസ് സെൻഫോൺ 5Z
അസ്യൂസ് സെൻഫോൺ 5Zന് 6000 രൂപയുടെ ഓഫറാണ് ഫ്ലിപ്കാർട്ടിൽ ലഭിക്കുക. 6 ജിബി റാമോടും 128 ഇന്റേണൽ മെമ്മറിയോടും കൂടെ ലഭിക്കുന്ന ഫോണിന്റെ യഥാർത്ഥ വില 27999 രൂപയാണ്. എന്നാൽ സെയിൽ സീസണിൽ 21999 രൂപയ്ക്ക് ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഇഎംഐ സ്കീമിൽ ഫോൺ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കും.
ഗൂഗിൾ പിക്സൽ 3A
ഫ്ലിപ്കാർട്ട് ക്വുവൽകോം സ്നാപ്ഡ്രാഗൻ ഡേ സെയിലിലൂടെ ഗൂഗിൾ പിക്സൽ 3Aക്ക് 3999 രൂപയുടെ ഡിസ്ക്കൗണ്ട് ലഭിക്കും. എന്നാൽ എല്ലാവർക്കും ഈ ഓഫർ ലഭിക്കുകയില്ല. മുൻകൂട്ടി പണം അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഡിസക്കൗണ്ടിൽ ഫോൺ ലഭിക്കു. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഇഎംഐ സ്കീമിൽ ഫോൺ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടും ലഭിക്കും.
ഇതിന് പുറമെ ഒരു മാസത്തേക്ക് യൂട്യൂബ് മ്യൂസിക് പ്രീമിയത്തിൽ ഫ്രീ സബ്സ്ക്രിപ്ഷനും ലഭിക്കും.