scorecardresearch

ബാറ്ററി ചാര്‍ജാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ ഈ സ്മാര്‍ട്ട്‌ഫോണുകളെ അറിയാം

30,000 രൂപയില്‍ താഴെ വിലയുള്ള ധാരാളം സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ടെങ്കിലും ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ ചില മോഡലുകള്‍ മാത്രമാണ് മികവ് പുലര്‍ത്തുന്നത്.

30,000 രൂപയില്‍ താഴെ വിലയുള്ള ധാരാളം സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ടെങ്കിലും ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ ചില മോഡലുകള്‍ മാത്രമാണ് മികവ് പുലര്‍ത്തുന്നത്.

author-image
Tech Desk
New Update
smart phone|tech

ബാറ്ററി ചാര്‍ജാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ ഈ സ്മാര്‍ട്ട്‌ഫോണുകളെ അറിയാം

ന്യൂഡല്‍ഹി:30,000 രൂപയില്‍ താഴെ വിലയുള്ള മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണുകള്‍ അന്വേഷിക്കുന്നവര്‍ക്ക് 2023 മികച്ച വര്‍ഷമാണ്. സാംസങ്, ഷവോമി, പോകോ, വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ മികച്ച ഫീച്ചറുകള്‍ ഉള്ള മിഡ്‌റേഞ്ച് ഫോണുകള്‍ പുറത്തിറക്കി. 30,000 രൂപയില്‍ താഴെ വിലയുള്ള ധാരാളം സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ടെങ്കിലും ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ ചില മോഡലുകള്‍ മാത്രമാണ് മികവ് പുലര്‍ത്തുന്നത്. 30,000 രൂപയില്‍ താഴെയുള്ള അത്തരം അഞ്ച് ഉപകരണങ്ങള്‍ ഇതാ, ദിവസം മുഴുവന്‍ ബാറ്ററി ലൈഫും ഫാസ്റ്റ് ചാര്‍ജിംഗ് ഒപ്ഷനും ഇവ നല്‍കുന്നു.

Advertisment

സാംസങ് ഗാലക്‌സി എഫ്54
വളരെ വലിയ 6,000 എംഎച്ച് ബാറ്ററിയുള്ള സാംസങ് ഗാലക്‌സി എഫ്54 2023ല്‍ പരിഗണിക്കാവുന്ന ഏറ്റവും മികച്ച ബാറ്ററി ലൈഫ് സ്മാര്‍ട്ട് ഫോണുകളിലൊന്നാണ്. ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസത്തേക്ക് എളുപ്പത്തില്‍ നില്‍ക്കാന്‍ കഴിയുന്ന ഒരു ഫോണാണിത്. അതുപോലെ, 108എപി ക്യാമറ, 120Hz അമോല്‍ഡ് ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളും സ്മാര്‍ട്ട്ഫോണിന് ഉണ്ട്, കൂടാതെ 8 ജിബി വരെ റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്ള എക്സിനോസ് 1380 SoC ആണ് ഇത് നല്‍കുന്നത്.

ഐക്യുഒഒ നിയോ 7
ഐക്യുഒഒ നിയോ 7 ന് മിതമായ വലിപ്പമുള്ള 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. എന്നിരുന്നാലും, ഇതിനെ അതിന്റെ സമകാലീനരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത് വേഗതയേറിയ 120വാട്ട് ചാര്‍ജിങ്ങാണ്. ഫോണില്‍ കമ്പനി ഒരു ഫാസ്റ്റ് ചാര്‍ജര്‍ ബോക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇതിന് വെറും 10 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ അമ്പത് ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. ശരാശരിക്ക് മുകളിലുള്ള ബാറ്ററി, കാര്യക്ഷമമായ ഡൈമെന്‍സിറ്റി 8200 SoCയുമായി സംയോജിപ്പിച്ച്, മികച്ച ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഐക്യുഒഒ നിയോ 7 ന്, ഹെവി യൂസേഴ്‌സിന് പോലും പ്രശ്നങ്ങളൊന്നുമില്ലാതെ ഒരു ദിവസത്തില്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ് നില്‍ക്കും.

പോകോ എഫ് 5

Advertisment

പോകോ എഫ് 5 5,000 എംഎഎച്ച് ബാറ്ററിയും 67വാട്ട്
വരെ ഫാസ്റ്റ് ചാര്‍ജിങ്ങും നല്‍കുന്നു. സെഗ്മെന്റിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന ഫോണ്‍ ഇതല്ലെങ്കിലും, പുതിയ സ്നാപ്ഡ്രാഗണ്‍ 7+ Gen 2 കാര്യക്ഷമമാണ്. മാത്രമല്ല ഈ ഫോണിന് ഒറ്റ ചാര്‍ജില്‍ ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് നല്‍കാനാകും. ബാറ്ററി ലൈഫിന്റെ കാര്യത്തില്‍, ഈ കാലയളവില്‍ 30,000 രൂപയ്ക്ക് താഴെ വിലയുള്ള ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നാണ് പോകോ എഫ് എ5.

വണ്‍പ്ലസ് നോഡ് 2ടി
വണ്‍പ്ലസ് നോഡ്2ടി ന് ശരാശരി വലിപ്പമുള്ള 4,500 എംഎച്ച് ബാറ്ററിയുണ്ടെങ്കിലും, ഫോണിന് ദിവസം മുഴുവന്‍ എളുപ്പത്തില്‍ നിലനില്‍ക്കാന്‍ കഴിയും, കൂടാതെ ഇത് 80 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങും പിന്തുണയ്ക്കുന്നു. നോര്‍ഡ് 2ടി 6.43 ഇഞ്ച് 90Hz സ്‌ക്രീനുള്ള ഒരു കോംപാക്റ്റ് സ്മാര്‍ട്ട്ഫോണാണ്, ചെറിയ ബാറ്ററിയാണെങ്കിലും ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് നല്‍കാന്‍ ഫോണിനെ സഹായിക്കുന്നു. മികച്ച ബാറ്ററി ലൈഫുള്ള ഒരു കോംപാക്റ്റ് മിഡ് റേഞ്ച് ഫോണാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍, പരിഗണിക്കേണ്ട നല്ല ഡിവൈസാണ് വണ്‍പ്ലസ് നോഡ്2ടി.

റിയല്‍മി 11 പ്രോപ്ലസ്
നിങ്ങള്‍ക്ക് നല്ല ബാറ്ററി ലൈഫും പ്രീമിയം ഡിസൈനും ഉള്ള ഒരു ഫോണ്‍ വേണമെങ്കില്‍, ലെതര്‍ ബാക്ക് പാനല്‍, കര്‍വ്ഡ് ഡിസ്‌പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്ന മറ്റൊരു മികച്ച സ്മാര്‍ട്ട്ഫോണാണ് റിയല്‍മി 11 പ്രോ+, കൂടാതെ 5,000 എംഎച്ച് ബാറ്ററിയാണ് ഇന്ധനം. 100 വാട്ട്് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും, ഉപകരണം ഭാരം കുറഞ്ഞതും പ്രീമിയം ഫോം ഫാക്ടര്‍ വാഗ്ദാനം ചെയ്യുന്നതുമാണ്. റിയല്‍മി 11 പ്രോപ്ലസിന് ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് എളുപ്പത്തില്‍ വാഗ്ദാനം ചെയ്യാന്‍ കഴിയും, കൂടാതെ 200 എംപി ക്യാമറ, 12 ജിബി വരെ റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.

Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: