/indian-express-malayalam/media/media_files/uploads/2018/10/759x422.jpg)
കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് നിരവധി ഓഫറുകളുമായ് ഫ്ളിപ്കാർട്ട് ബിഗ് ബില്യൻ ഡെയ്സിന് ഇന്നലെയാണ് തുടക്കമായത്. സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകളാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഹോണർ ഫോണുകളാണ് ബിഗ് ബില്യൻ ഡെയ്സിലെ താരം. 2014-ൽ ഇന്ത്യൻ വിപണിയിലെത്തിയ ഹോണർ ഫോണുകൾ വമ്പൻമാരോട് മത്സരിച്ച് കുറഞ്ഞ കാലയളവിൽ തന്നെ ജനപ്രീതി നേടിയെടുത്തവയാണ്. 20 ലക്ഷം ഫോണുകളാണ് 2018-ന്റെ പകുതിയിൽ തന്നെ വിറ്റഴിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൻ ഡെയ്സിലൂടെ 10 ലക്ഷം ഫോണുകളെങ്കിലും വിറ്റഴിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഹോണർ 9എൻ, ഹോണർ 9 ലൈറ്റ്, ഹോണർ 7എസ്, ഹോണർ 9ഐ, ഹോണർ 10, ഹോണർ 7എ എന്നീ സ്മാർട്ഫോണുകൾ ഒക്ടോബർ 11 മുതൽ 14 വരെ ഫ്ളിപ്കാർട്ട് ബിഗ് ബില്യൻ ഡെയ്സിൽ വൻ വിലക്കുറവിലാണ് ലഭിക്കുന്നത്. എച്ച്ഡിഎഫ്സി ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ഉപഭോക്താവിന് 10% വരെ കിഴിവ് ലഭിക്കും. കൂടാതെ ബജാജ് ഫിൻസെർഫ് കാർഡ് നോ കോസ്റ്റ് ഇഎംഐയും നൽകുന്നുണ്ട്.
ടെക്കികൾ ഏറെ കാത്തിരുന്ന മോഡലാണ് ഹോണർ 9എൻ. മിഡ് റെയ്ഞ്ച് ഫോണായ ഹോണർ 9എൻ 3+32ജിബി, 4+6ജിബി ഫോണുകൾ ബിഗ് ബില്യൻ ഡെയ്സിൽ വാങ്ങുക വഴി 2000രൂപ വരെ ലാഭിക്കാനാകും. 19:9 ആസ്പെക്റ്റ് റേഷ്യോ ഡിസ്‌പ്ലേയാണ് ഹോണർ 9 എന്നിനുള്ളത്. 79% സ്ക്രീൻ -ബോഡി അനുപാതമുള്ള ഹോണർ എൻ 9 മികച്ച ദൃശ്യാനുഭവമാണ് നൽകുന്നത്.
ആഗോള വിപണിയിൽ തിളങ്ങിനിൽക്കുന്ന ഹോണർ 10 ഫ്ളിപ്കാർട്ട് ബിഗ് ബില്യൻ ഡെയ്സിൽ വാങ്ങുകയാണെങ്കിൽ 8000 രൂപ വില കിഴിവ് ലഭിക്കും. 1.8ജിഗാ ഹെർട്ട്സ് ഒക്റ്റാ കോർ പ്രോസസ്സർ, 6ജിബി റാം, 19:9 ആസ്പെക്റ്റ് റേഷ്യോ ഡിസ്‌പ്ലേ, 24 എംപി+16 എംപി ക്യാമറ, 3ഡി പോർട്രെയിറ്റ് മോഡ് എന്നിവയാണ് ഹോണർ 10ന്റെ പ്രത്യേകതകൾ.
അടുത്തിടെ വിപണിയിലെത്തിയ ഹോണർ 7എസ് 6499 രൂപയ്ക്ക് ബിഗ് ബില്യൻ ഡെയ്സിൽ ലഭിക്കും. ഫുൾ വ്യൂ ഡിസ്‌പ്ലേ, 13എംപി റിയർ ക്യാമറ, എൽഇഡി സെൽഫി ലൈറ്റ് എന്നീ സൗകര്യങ്ങളുള്ള മികച്ച ബജറ്റ് ഫോണാണ് ഹോണർ 7 എസ്. മറ്റെരു ബജറ്റ് ഫോണായ 7എ 13എം പി+2എംപി ഷാർപ്പ് ഡ്യുവൽ ലെൻസ് ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, അഡ്ജെസ്റ്റെബിൾ സെൽഫി ടോണിങ് ലൈറ്റ് എന്നീ സൗകര്യങ്ങളുള്ള ഫോൺ 7999 രൂപയ്ക്ക് ലഭിക്കും.
ഹോണർ 9 ലൈറ്റ് 3+32ജിബി 9999 രൂപയ്ക്കും, 4+64 ജിബി വേരിയന്റിന് എക്സ്ചേഞ്ച് ഓഫറിലൂടെ 3000 രൂപ കിഴിവ് ലഭിക്കും. 13എംപി+2എംപി ഡ്യുവൽ ലെൻസ് ക്യാമറ പിഡിഎഎഫ് ഫാസ്റ്റ് ഫോകസ്, 659 ഒക്റ്റാ കോർ പ്രോസസർ, 3000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഹോണർ 9 ലൈറ്റിന്റെ പ്രത്യേകതകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.