ഇന്ത്യൻ മൊബൈൽ ഫോൺ മാർക്കറ്റുകളിൽ വലിയ കുതിപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ് ഗെയിമുകൾ. പബ്ജി, ആസ്ഫൽറ്റ്, ലെജൻഡ്സ്, കോൾ ഓഫ് ഡ്യൂട്ടി ഉൾപ്പടെയുള്ള ഗെയിമുകൾ പുത്തൻ വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചുവെന്ന് പറയാം. ഇത് മൊബൈൽ ഫോൺ നിർമ്മാതാക്കളുടെ ഇടയിൽ ഗെയിമുകൾക്ക് വേണ്ടി മാത്രം ഫോണുകൾ നിർമ്മിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. ഗെയിമിങ് ഫീച്ചറുകളോട് കൂടിയ മികച്ച ഒരുപാട് ഫോണുകൾ ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ഇറങ്ങുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ഗെയിമിങ് സ്മാർട്ഫോൺ കമ്പനികളായ ബ്ലാക്ക് ഷാർക്കും നുബിയയും അവവരുടെ ഗെയിമിങ് സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ബ്ലാക്ക് ഷാർക്ക് 2വും നുബിയ റെഡ് മാജിക് എന്നീ ഫോണുകളാണ് ഈ കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ ഗെയിമിങ്ങിന് വേണ്ടി മാത്രമുള്ള ഫോണുകളെ കുറിച്ചാണ് ഈ ലേഖനം.

നുബിയ റെഡ് മാജിക് 3

നുബിയ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഗെയിമിങ് ഫോണാണ് റെഡ് മാജിക് ത്രീ. 35999 രൂപ വിലമതിക്കുന്ന ഫോണിന് 8 ജിബി റാം മെമ്മറിയും 128 ജിബി ഇന്റേണൽ മെമ്മറിയുമുണ്ട്. ക്വൂവൽകോം സ്നാപ്ഡ്രാഗൻ 855 പ്രൊസസറോഡ് കൂടിയെത്തുന്ന ഫോണിന്റെ എടുത്ത് പറയേണ്ട പ്രത്യേകത ടർബോ ഫാനാണ്. അതിനാൽ തന്നെ മണിക്കൂറുകളോളം ഫോണിൽ ഗെയിം കളിക്കാൻ സാധിക്കും.ഫിസിക്കൽ ഫാൻ ഇൻബിൽറ്റ് ആയിട്ടുള്ള ആദ്യ ഫോണാണിത്.

ബ്ലാക്ക് ഷാർക്ക് 2

പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന ഫോണാണ് ബ്ലാക്ക് ഷാർക്ക് 2. ഷവോമിയുടെ ഗെയിമിങ് കാറ്റഗറിയിൽ വരുന്ന മൂന്നാമത്തെ ഫോണാണിത്. ഏത് ഗെയിമും വളരെ സിമ്പിളായി കളിക്കാൻ തക്ക വിതത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഫോണിന് ഫ്ലിപ്പ്കാർട്ടിൽ 39999 രൂപയാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook