scorecardresearch

ആൻഡ്രോയിഡ് 12: നിങ്ങളുടെ സ്മാർട്ട്ഫോണിൽ വരുന്ന പുതിയ അഞ്ച് സവിശേഷതകൾ

പുതിയ ആൻഡ്രോയിഡ് അപ്‌ഡേറ്റിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

പുതിയ ആൻഡ്രോയിഡ് അപ്‌ഡേറ്റിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ

author-image
Tech Desk
New Update
Android 12, Android 12 compatibility, Android 12 features, Android 12 on Pixel phones, Android 12 hidden features

Image credit: Anuj Bhatia/Indian Express

ആൻഡ്രോയിഡ് 12 സ്മാർട്ട്‌ഫോണുകളിൽ ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റാണ്. ഉപയോക്താക്കളെ ആവേശം കൊള്ളിക്കുന്ന പലതും ഇതിൽ ഉണ്ട്. ഏതുതരം ഡാറ്റയാണ് ഉപയോഗിച്ചത് എന്ന് പറഞ്ഞു തരുന്ന സ്വകാര്യത ഡാഷ്‌ബോർഡ് മുതൽ പുതിയ 'മെറ്റീരിയൽ യു' ഡിസൈൻ വരുന്ന പുതിയ സവിശേഷതകളാണ് ആൻഡ്രോയിഡ് 12ൽ ഉള്ളത്. നിലവിൽ ഗൂഗിൾ പിക്സൽ (പിക്‌സൽ 3-ഉം അതിനുമുകളിലും) ഫോണുകളിൽ ലഭ്യമായിരിക്കുന്ന ഏറ്റവും പുതിയ ആൻഡ്രോയിഡ് അപ്‌ഡേറ്റിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേഷതകൾ താഴെ വായിക്കാം.

Advertisment

ഇന്റർഫേസ് മാറ്റാം

ആൻഡ്രോയിഡ് 12 'മെറ്റീരിയൽ യു' എന്ന പുതിയ സവിശേഷതയുമായാണ് എത്തിയിരിക്കുന്നത്, ഇത് നിങ്ങളുടെ വോൾപേപ്പറിന് അനുസരിച്ച് ഐക്കൺ കളറുകൾ ക്രമീകരിക്കാനും മെനു ടെക്സ്റ്റ് ക്രമീകരിക്കാനും സഹായിക്കുന്നതാണ്. 'മെറ്റീരിയൽ യു' പൂർണമായി കാണാൻ ഹോം സ്‌ക്രീനിൽ ലോങ്ങ് പ്രസ് ചെയ്ത് വോൾപേപ്പർ ആൻഡ് സ്റ്റൈൽ എടുക്കുക. അതിനു ശേഷം നിങ്ങൾക്ക് ഫോണിൽ തന്നെയുള്ള സ്റ്റോക്ക് ചിത്രങ്ങളോ നിങ്ങളുടെ ഫയൽസിൽ നിന്നുള്ള ഫൊട്ടോകളോ തിരഞ്ഞെടുക്കാം. അത് തിരഞ്ഞെടുത്ത ശേഷം അതിനു ചേർന്ന ഒരു ബാക്ക്ഗ്രൗണ്ട് കളർ തിരഞ്ഞെടുക്കാൻ ആൻഡ്രോയിഡ് നിങ്ങളെ അനുവദിക്കും.

publive-image
Image credit: Anuj Bhatia/Indian Express

വൺ ഹാൻഡഡ്‌ മോഡ്

Advertisment

പുതിയ വൺ ഹാൻഡഡ്‌ മോഡ് അത്ര ശ്രദ്ധയാകർഷിച്ചേക്കില്ല, എന്നാൽ നിങ്ങൾ ഫോൺ ഉപയോഗിക്കുന്ന രീതിയിൽ വലിയ മാറ്റം സാധ്യമാകുന്ന ഒരു സവിശേഷതയാണ് ഇത്. ഗാലക്‌സി എസ്21 അൾട്രാ പോലെ വലിയ സ്‌ക്രീനുകളുള്ള ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഇത് വളരെ ഉപകാരപ്രദമാണ്. സെറ്റിങ്‌സും നോട്ടിഫിക്കേഷനും അതിവേഗത്തിൽ തിരഞ്ഞെടുക്കാൻ കഴിയുക എന്നതാണ് പുതിയ വൺ ഹാൻഡഡ്‌ മോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. വൺ ഹാൻഡഡ്‌ മോഡ് എനേബിൾ ചെയ്യാൻ, സെറ്റിങ്സിൽ പോയി സിസ്റ്റം എന്ന ഓപ്‌ഷനിൽ നിന്നും ജെസ്റ്റെർസ് എടുത്ത് അതിൽ നിന്നും വൺ ഹാൻഡഡ്‌ മോഡ് എടുക്കുകയാണ് ചെയ്യേണ്ടത്.

publive-image

പ്രത്യേക ഗെയിം മോഡ്

ആൻഡ്രോയിഡ് ഫോണിൽ ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കിൽ അതിനായി പ്രത്യേക 'ഗെയിം മോഡ്' തന്നെ പുതിയ അപ്‌ഡേറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യേകത ഗെയിം കളിക്കുമ്പോൾ മറ്റു നോട്ടിഫിക്കേഷനുകൾ തടയുമെന്നതാണ്. വാൻ പ്ലസ്, സാംസങ് ഫോണുകൾ ഇതു പ്രേത്യേകമായി നേരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇപ്പോഴിത് ആൻഡ്രോയിഡ് 12നു ഒപ്പം തന്നെ ലഭിക്കും. ഗെയിം മോഡ് ആക്സസ് ചെയ്യുന്നതിന്, നിങ്ങൾ ആദ്യം സെറ്റിങ്സിലേക്ക് പോകണം. അവിടെ നിന്ന്, നോട്ടിഫിക്കേഷനിലേക്കും, തുടർന്ന് ഡു നോട്ട് ഡിസ്റ്റർബിലേക്കും പോയി, സമയം നിശ്ചയിക്കാം.

Also Read: WhatsApp: നവംബർ ഒന്ന് മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല

അപ്പുകൾക്കുള്ള ക്യാമറ, മൈക്രോഫോൺ ആക്സസ് എളുപ്പത്തിൽ ഓഫ് ചെയ്യാം

ആൻഡ്രോയിഡ് 12 ലൂടെ മറ്റു അപ്പുകൾക്കുള്ള ക്യാമറ, മൈക്രോഫോൺ ആക്സസ് എളുപ്പത്തിൽ ഓഫ് ചെയ്യാനുള്ള ഓപ്‌ഷൻ ഗൂഗിൾ നൽകുന്നു. ഫോണിന്റെ ക്യാമറയിലും മൈക്രോഫോണിലും കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്ക് നൽകാനാണ് ഈ ഫീച്ചർ. ഇതിനായി പെർമിഷൻ സെറ്റിങ്സിൽ പുതിയ ഓപ്‌ഷൻ നൽകിയിട്ടുണ്ട്.

publive-image

പുതിയ കാൽക്കുലേറ്റർ

ആൻഡ്രോയിഡ് 12ൽ പുതിയ കാൽക്കുലേറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലും പുതിയ മെറ്റീരിയൽ യു ഡിസൈൻ ലഭിക്കും. ബാക്കിയുള്ള യൂസർ ഇന്റർഫേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇതിന്റെ ലേഔട്ട്. കാൽക്കുലേറ്റർ ആപ്പിന് ഇപ്പോൾ വൃത്താകൃതിയിലുള്ള അരികുകളും വൃത്താകൃതിയിലുള്ള കീകളും ഉണ്ട്. കൂടാതെ, സെറ്റിങ്സിൽ നിന്നും നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം: ലൈറ്റ്, ഡാർക്ക് തീം അല്ലെങ്കിൽ സിസ്റ്റം ഡീഫോൾട്ട്.

Android

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: