സ്മാർട്ട് വാച്ച് വ്യവസായം വർഷം തോറും അതിവേഗ വളർച്ച കൈവരിക്കുന്നു. പുതിയതും നിലവിലുള്ളതുമായ ടെക് കമ്പനികൾ പുതിയ ടൈപ്പ് സ്മാർട്ട് വാച്ചുകൾ പുറത്തുകൊണ്ടുവരുമ്പോൾ അതിൽ ഏറ്റവും മികച്ചത് കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും സെയിൽ ആരംഭിച്ചതോടെ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കൊക്കെ വൻ വിലകിഴിവാണ് വന്നിരിക്കുന്നത്. പ്രീമിയം സ്മാർട്ട് വാച്ചുകൾക്കും നല്ല ഡീലുകൾ വന്നിട്ടുണ്ട്. അവയിൽ ചിലത്.
ഹോണർ വാച്ച് ജിഎസ് 3
10,000 രൂപയിൽ താഴെ വിലയുള്ള സ്‌മാർട്ട് വാച്ചാണ് നിങ്ങൾ തിരയുന്നതെങ്കിൽ അതിന് പറ്റിയ ഓപ്ഷനാണ് ഹോണർ വാച്ച് ജിഎസ് 3. വർക്കൗട്ടുകൾ ട്രാക്ക് ചെയ്യാനും ഒറ്റ ചാർജിൽ ദിവസങ്ങളോളം നീണ്ടുനിൽക്കാനും ഈ വാച്ചിന് കഴിയും. 1.43 ഇഞ്ച് റൗണ്ട് അമോലെഡ് ഡിസ്‌പ്ലേയും ഒറ്റ ചാർജിൽ 14 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയും ഇവയ്ക്കുണ്ട്.
ഹോണർ വാച്ച് ജിഎസ്3 യ്ക്ക് ഡ്യുവൽ ജിപിഎസ് ആണ്. മ്യൂസിക് സ്റ്റോറേജും പ്ലേബാക്കും ഇവ പിന്തുണയ്ക്കുന്നു. കോളുകൾ വിളിക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. ഉറക്കത്തിന്റെയും ആരോഗ്യ ട്രാക്കിംഗിന്റെയും കാര്യത്തിൽ വാച്ച് മികച്ചതാണെങ്കിലും, നിങ്ങൾക്ക് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല എന്നതാണ് ഒരേയൊരു പോരായ്മ.
9,899 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 1,750 രൂപ വരെ കിഴിവ് ലഭിക്കും. ഇത് വാച്ചിന്റെ വില 8,149 രൂപയായി കുറയ്ക്കുന്നു.
ഗാലക്‌സി വാച്ച് 5
സാംസങ് ഗാലക്‌സി വാച്ച് 5 ഇതുവരെയുള്ള ഏറ്റവും മികച്ച വിയർഒഎസ്-പവർ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ്. ഗാലക്‌സി വാച്ച് 5-ന്റെ 44 എംഎം വേരിയന്റിന് 1.4 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീനും 16 ജിബി സ്റ്റോറേജും 1.5 ജിബി റാമുമുണ്ട്.
എസ്പിഒ2 മോണിറ്ററിംഗ്, ഹാർട്ട് റേറ്റ് ട്രാക്കിംഗ് തുടങ്ങിയ സ്റ്റാൻഡേർഡ് ഫിറ്റ്നസ് ട്രാക്കിംഗ് ഫീച്ചറുകൾ കൂടാതെ, ഇസിജി, രക്തസമ്മർദ്ദ നിരീക്ഷണം എന്നിവയെയും വാച്ച് പിന്തുണയ്ക്കുന്നു. കൂടാതെ താപനില സെൻസറുമുണ്ട്. നിങ്ങൾക്ക് ഒരു ആൻഡ്രോയിഡ് ഫോണാണ് ഉള്ളത്.
വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു സ്മാർട്ട് വാച്ചാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് ഗാലക്‌സി വാച്ച് 5. ആമസോൺ, ഗാലക്‌സി വാച്ച് 5-ന് 5,000 രൂപ ഫ്ലാറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതായത് നിങ്ങൾക്ക് 20,000 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് വാങ്ങാം.
ആപ്പിൾ വാച്ച് എസ്ഇ (സെക്കൻഡ് ജനറേഷൻ)
നിങ്ങൾക്ക് ഐഫോൺ ഉണ്ടെങ്കിൽ, ബജറ്റിൽ അനുയോജ്യമായ ഒരു സ്മാർട്ട് വാച്ചാണ് തിരയുന്നതെങ്കിൽ ആപ്പിൾ വാച്ച് എസ്ഇ(2nd Gen)നോക്കാം. സ്മാർട്ട് വാച്ചിന് 1.78 ഇഞ്ച് സ്‌ക്രീനും 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ഉണ്ട്.
എല്ലാ ആപ്പിൾ വാച്ചുകളെയും പോലെ, ഇത് വാച്ച് ഒഎസ് 9-ൽ പ്രവർത്തിക്കുന്നു.
ഡ്യുവൽ ജിപിഎസ് പിന്തുണയ്‌ക്കുന്ന ഇവയിൽ ഹാർട്ട് റേറ്റ് നിരീക്ഷണം, സ്ലീപ്പ് ട്രാക്കിങ്, എസ്പിഒ2 മോണിറ്ററിംഗ് തുടങ്ങിയ എല്ലാ ഫിറ്റ്‌നസ് ട്രാക്കിംഗ് സവിശേഷതകളും ഉണ്ട്. 25,400 രൂപയാണ് വില. നിങ്ങൾക്ക് ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ആപ്പിൾ വാച്ചുകളിൽ ഒന്നാണ് ആപ്പിൾ വാച്ച് എസ്ഇ.