Best camera phones under Rs 30,000: 20,000 നും 30,000 നും ഇടയിൽ വിലവരുന്ന ഫോണുകൾക്ക് പൊതുവെ ആരാധകർ ഏറെയാണ്. അവ ഫ്‌ളാഗ്‌ഷിപ് ഫോണുകൾ അല്ലെങ്കിലും മൂല്യമുള്ള ഫോണുകളായാണ് കണക്കാക്കുന്നത്. ഈ വിലയിൽ വിവിധ ബ്രാൻഡുകളിൽ നിരവധി സ്മാർട്ഫോണുകൾ കാണാനാവും. അതിൽ തന്നെ മികച്ച ക്യാമറയുള്ള ഫോണുകൾ തേടി പോകുന്നവർക്ക് പരിഗണിക്കാവുന്ന 30,000ൽ താഴെ വിലവരുന്ന അഞ്ച് സ്മാർട്ഫോണുകളാണ് താഴെ പരിചയപ്പെടുത്തുന്നത്.
Realme 9 Pro+ – റിയൽമി 9 പ്രോ +
ഏറ്റവും മികച്ച ക്യാമറ അനുഭവം നൽകുക എന്ന ഒരൊറ്റ ഉദ്ദേശത്തോടെ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് റിയൽമി 9 പ്രോ +. അത് തന്നെയാണ് പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷവും ഫോണിനെ പിടിച്ചു നിർത്തുന്നത്. റിയൽമി 9 പ്രോ + ന്റെ 6ജിബി വേരിയന്റിന് 24,999 രൂപയും 8 ജിബി വേരിയന്റിന് 26,999 രൂപയുമാണ് വില വരുന്നത്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50എംപി പ്രധാന ക്യാമറ, 8 എംപി വരുന്ന അൾട്രാവൈഡ് ക്യാമറ 2 എംപി വരുന്ന മാക്രോ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. മീഡിയടെക് ഡിമെൻസിറ്റി 920 5ജി ചിപ്‌സെറ്റാണ് ഫോണിന് കറുത്ത നൽകുന്നത്. 60 വാടട്ടിന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ വരുന്നത്.
Samsung Galaxy M53 5G – സാംസങ് ഗാലക്‌സി എം53 5ജി
മൊത്തത്തിൽ മികച്ച ഒരു മിഡ് റേഞ്ച് ഫോണാണ് സാംസങ് ഗാലക്‌സി എം53, അതിന്റെ ക്യാമറ ക്വാളിറ്റി കൊണ്ട് മാത്രവും അതിനെ മികച്ച ഫോൺ എന്ന് വിളിക്കാനാകും. ഫോണിന്റെ 6ജിബി വേരിയന്റിന് 26,499 രൂപയും 8 ജിബി വേരിയന്റിന് 28,499 രൂപയുമാണ് വില വരുന്നത്.
ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് ഉള്ള 108എംപിയുടെ പ്രധാന ക്യാമറയുമായാണ് സാംസങ് ഗാലക്‌സി എം53 വരുന്നത്. 8എംപിയുടെ അൾട്രാവൈഡ് ക്യാമറ 2എംപി വീതം വരുന്ന ഡെപ്ത് മാക്രോ സെൻസറുകളും ഫോണിൽ വരുന്നു. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ വരുന്നത്.
Oppo Reno 7 5G – ഓപ്പോ റെനോ 7 5ജി
ധാരാളം ഫീച്ചറുകളുള്ള ക്യാമറയുടെ പേരിൽ അറിയപ്പെടുന്ന ഫോണാണ് ഓപ്പോ റെനോ 7 സീരീസ്. ഈ സീരീസിലെ ഏറ്റവും പുതിയ ഫോണാണ് ഇത്. ഫോണിന്റെ 8ജിബി വേരിയന്റിന് 28,999 രൂപയാണ് വില വരുന്നത്. ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് ഉള്ള 64 എംപി ക്യാമറ, 8എംപി അൾട്രാവൈഡ് ക്യാമറ 2എംപി മാക്രോ ക്യാമറ എന്നിവയാണ് ഫോണിൽ നൽകിയിരിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി 900 ചിപ്പുമായി വരുന്ന ഫോണിൽ 65 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 4,500എംഎഎച്ച് ബാറ്ററിയും വരുന്നു.
OnePlus Nord CE 2 5G – വൺപ്ലസ് നോർഡ് സിഇ 2 5ജി
എല്ലാ കാര്യങ്ങൾ കൊണ്ടും ഒരു മികച്ച സ്മാർട്ഫോണാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി. ഏറ്റവും മികച്ച ക്യാമറയോടെയാണ് ഫോൺ വരുന്നത്. ഫോണിന്റെ 6ജിബി വേരിയന്റിന് 23,999 രൂപയും 8 ജിബി വേരിയന്റിന് 24,999 രൂപയുമാണ് വില വരുന്നത്.
64 എംപി പ്രധാന ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ സെൻസർ എന്നിവയാണ് ഫോണിൽ വരുന്നത്. മീഡിയടെക് ഡിമെൻസിറ്റി 900 ചിപ്പുമായി വരുന്ന ഫോണിൽ 65 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 4,500എംഎഎച് ബാറ്ററിയും വരുന്നു.
Xiaomi 11i / Xiaomi 11i Hypercharge – ഷവോമി 11ഐ/ ഷവോമി 11ഐ ഹൈപ്പർചാർജ്
ഷവോമി 11ഐ യുടെ വില 24,999 മുതലാണ് ആരംഭിക്കുന്നത് അതേസമയം, ചെറിയ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങുമായി വരുന്ന ഷവോമി 11ഐ ഹൈപ്പർചാർജിന് 28,999 രൂപയാണ് വില. എന്നാൽ രണ്ടിന്റെയും ക്യാമറ ഒന്നാണ്.
108എംപിയുടെ പ്രധാന ക്യാമറ, 8 എംപിയുടെ അൾട്രാ വൈഡ് ക്യാമറ 2 എംപിയുടെ മാക്രോ സെൻസർ എന്നിവയാണ് ക്യാമറ വിഭാഗത്തിൽ വരുന്നത്. മീഡിയടെക് ഡിമെൻസിറ്റി 920 ചിപ്സെറ്റ് കരുത്ത് നൽകുന്ന ഫോണിൽ 67 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5160 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്.
Also Read: സ്മാർട്ട്ഫോൺ ലോകത്ത് വിപ്ലവം തീർക്കാൻ ‘നത്തിങ് ഫോൺ’ വരുന്നു; ലോഞ്ച് ജൂലൈ 12ന്