ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യൺ ഡേ സെയിലും അവസാനനാളുകളിലേക്ക് കടക്കുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്കും ഫാഷന്‍ ഉത്പന്നങ്ങള്‍ക്കും മാത്രമല്ല ഇയര്‍ ബഡ്സിനും വമ്പന്‍ ഓഫറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍. 3,000 രൂപയില്‍ താഴെ വരുന്ന ഏറ്റവും മികച്ച സവിശേഷതകള്‍ ലഭ്യമായിട്ടുള്ള ഇയര്‍ ബഡ്സ് പരിശോധിക്കാം.
ഒപ്പൊ എന്‍കൊ ബഡ്സ് – 1299 രൂപ
മികച്ച സൗണ്ട് ക്വാളിറ്റിയും സവിശേഷതകളുമാണ് ഒപ്പൊ എന്‍കൊ സീരീസിന്റെ പ്രത്യേകത. എൻകോ ബഡ്‌സ് 2-ആണ് സീരീസിലെ പുതിയ പ്രൊഡക്ട്. 1,299 രൂപയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഇയര്‍ ബഡ്സുകളില്‍ ഒന്നാണിത്. സ്റ്റെം ലെസ് ഡിസൈന്‍, 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി, ഐപി54 ഡസ്റ്റ് ആന്‍ഡ് വാട്ടർ റെസിസ്റ്റൻസ് എന്നിവയാണ് എന്‍കൊ ബഡ്സിന്റെ ആകര്‍ഷകമായ ഘടകങ്ങള്‍.
ജെബിഎൽ സി 115 – 2,699 രൂപ
ഒതുക്കമുള്ള സ്റ്റെം ലെസ് ഡിസൈനോടുകൂടിയ ഇയര്‍ ബഡ്സാണ് ജെബിഎല്‍ സി 115. അതിവേഗം ചാര്‍ജാകുമെന്നാണ് ഇയര്‍ ബഡ്സിന്റെ പ്രത്യേകത. 2,699 രൂപയാണ് ആമസോണില്‍ ബഡ്സിൻറെ വിലയെങ്കിലും 200 രൂപ വരുന്ന കൂപ്പണും ഒപ്പം ഓഫറായി നൽകുന്നുണ്ട്. കറുപ്പ്, മിന്റ്, ചുവപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. കൂപ്പണ്‍ ഉപയോഗിക്കുമ്പോള്‍ ഇയർ ബഡ്സിന്റെ വില 2,499 രൂപയിലേക്ക് എത്തും.
വൺപ്ലസ് നോർഡ് ബഡ്‌സ് – 2,399 രൂപ
വണ്‍പ്ലസിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതും ബഡ്ജറ്റില്‍ ഒതുങ്ങുന്നതുമായ ഇയര്‍ ബഡ്സാണിതത്. 30 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കും. ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുണ്ട്. 2,399 രൂപയാണ് ആമസോണിലെ വില.
ജെബിഎൽ വേവ് 200 – 2,899 രൂപ
3,000 രൂപയില്‍ താഴെ വിലവരുന്നതും ഏറ്റവും കൂടുതല്‍ സവിശേഷകളുമടങ്ങിയ ഇയര്‍ ബഡ്സാണ് ജെബിഎല്‍ വേവ് 200. ഒരേ സമയം രണ്ട് ഉപകരണങ്ങളിൽ കണക്ട് ചെയ്തുപയോകിക്കാൻ ശേഷിയുള്ള ഡുവൽ കണക്ഷൻസ് സവിശേഷതയുമുണ്ട്. ഒപ്പം തന്നെ ടച്ച് കൺട്രോളിങ് സിസ്റ്റവും വരുന്നു. ഫ്ലിപ്കാർട്ടിൽ 2,899 രൂപയാണ് വില.
ഡിസോ ബഡ്‌സ് ഇസഡ് പ്രൊ – 2,599 രൂപ
മികച്ച കോളിങ് അനുഭവവും സൗണ്ട് ക്വാളിറ്റിയും നൽകുന്ന ഉപകരണമാണ് ഡിസോ ബഡ്‌സ് ഇസഡ് പ്രൊ. കാഴ്ചയിലും മനോഹരമായ ബഡ്സ് നിലവിൽ രണ്ട് നിറങ്ങളിലാണ് ലഭ്യമായിട്ടുള്ളത്. ഫ്ലിപ്കാര്‍ട്ടില്‍ 2,399 രൂപയാണ് വില.