Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

വർഷം മുഴുവൻ ഉപയോഗിക്കാവുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുമായി ടെലികോം കമ്പനികൾ

എയർടെൽ, വോഡഫോൺ, റിലയൻസ് ജിയോ, ബിഎസ്എൻഎൽ എന്നിവയാണ് വർഷം മുഴുവൻ ഉപയോഗിക്കാവുന്ന മികച്ച പ്ലാൻ ഓഫറുകൾ മുന്നോട്ടുവച്ചിരിക്കുന്നത്

ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ വാഗ്‌ദാനം ചെയ്യുകയാണ് രാജ്യത്തെ ടെലികോം കമ്പനികൾ. എയർടെൽ, വോഡഫോൺ, റിലയൻസ് ജിയോ, ബിഎസ്എൻഎൽ എന്നിവയാണ് വർഷം മുഴുവൻ ഉപയോഗിക്കാവുന്ന മികച്ച പ്ലാൻ ഓഫറുകൾ മുന്നോട്ടുവച്ചിരിക്കുന്നത്. ഈ വർഷം ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചാണ് ഇനി പറയുന്നത്.

റിലയൻസ് ജിയോ 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

റിലയൻ ജിയോയുടെ 1,699 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 1.5 ജിബിയുടെ 4ജി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസ്സുകളും 365 ദിവസത്തെ കാലാവധിയിൽ കിട്ടും. ഈ കാലയളവിൽ മൊത്തം 547.5 ജിബിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ജിയോ ടിവി, ജിയോ മണി തുടങ്ങിയ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം. ജിയോ പ്രൈം മെംബേഴ്സിനാണ് ഈ പ്ലാൻ ഉപയോഗിക്കാൻ കഴിയുക. ഇതിന് വർഷവും 99 രൂപ അധികമായി നൽകണം. ഇതും കൂടിയാകുമ്പോൾ ഈ പ്ലാനിന്റെ മൊത്ത ചെലവ് 1,798 രൂപയാണ്.

വോഡഫോൺ 1,499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഒരു വർഷത്തേക്ക് ഉപയോഗിക്കാവുന്ന വോഡഫോൺ പ്ലാനാണിത്. മുംബൈ സർക്കിളിൽ ഉള്ളവർക്ക് മാത്രമാണ് ഈ പ്ലാൻ ലഭിക്കുക. മുംബൈയ്ക്ക് പുറത്തുള്ള ആർക്കും ഈ പ്ലാൻ ഉപയോഗിക്കാനാവില്ല. 1,499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, ദിവസവും 1 ജിബി 4ജി/3ജി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക.

പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. ഈ പ്ലാനിൽ ടിവി, സിനിമ, പാട്ടുകൾ എന്നിവ ആസ്വദിക്കാവുന്ന കമ്പനിയുടെ വോഡഫോൺ പ്ലേ ആപ്പും ഉപയോഗിക്കാനാവും.

ബിഎസ്എൻഎൽ 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയെ പോലെ ബിഎസ്എൻഎല്ലും 365 ദിവസത്തെ കാലാവധിയാണ് 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് നൽകുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകൾ, സൗജന്യ നാഷണൽ റോമിങ്, ദിനവും 100 എസ്എംഎസ് എന്നിവ ലഭിക്കും. ഇതിനുപുറമേ ദിവസവും 2 ജിബി ഡാറ്റയും സൗജന്യമായി ഉപയോഗിക്കാം. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ഇഷ്ടമുള്ള പാട്ടുകൾ കോളർ ട്യൂണായി തിരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ കമ്പനികളെപ്പോലെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനുള്ള അവസരമൊന്നും ബിഎസ്എൻഎൽ ഈ ഓഫറിൽ നൽകുന്നില്ല.

എയർടെൽ 509 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രീപെയ്ഡ് പ്ലാനുകളൊന്നും എയർടെൽ ഉപഭോക്താക്കൾക്ക് നൽകുന്നില്ല. 90 ദിവസത്തേക്ക് 509 രൂപയുടെ പ്ലാനാണ് എയർടെല്ലിന്റെ ദീർഘനാൾ നീണ്ടുനിൽക്കുന്ന പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ദിവസവും 1.4 ജിബി 4ജി/3ജി/2ജി ഡാറ്റയും 100 എസ്എംഎസ്സും ലഭിക്കും. എയർടെല്ലിന്റെ ഓൺലൈൻ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Best annual prepaid recharge plans from reliance jio airtel vodafone and bsnl

Next Story
മെസേജ് ടൈപ്പ് ചെയ്യാന്‍ മടിയാണോ? ഇനി പറഞ്ഞാല്‍ മതി, വാട്‌സ്ആപ്പ് ‘ടൈപ്പ്’ ചെയ്‌തോളും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express