അനുദിനം വളരുന്ന ഡിജിറ്റൽ ലോകത്ത് സാങ്കേതിക വിദ്യയും അതിന്റെ ഉപയോഗത്തിലും മാറ്റം വളരെ വ്യക്തമാണ്. മൊബൈൽ ഫോണും ലാപ്ടോപ്പും സ്മാർട്‌വാച്ചുമെല്ലാം ആളുകളിലേക്ക് ഇപ്പോൾ അനായാസമെത്തുകയും അത് ജീവിതത്തിന്റെ തന്നെ ഭാഗമായി കഴിയുകയും ചെയ്യുന്ന കാലമാണിത്. ഇതിൽ തന്നെ മൊബൈൽ ഫോണിനാണ് ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചത്. ഇന്റർനെറ്റ് സേവനങ്ങളും തുച്ചമായ വിലയിൽ ലഭ്യമായി തുടങ്ങിയതോടെ വിവിധ തരത്തിൽ മൊബൈൽ ഫോണിന്റെ ഉപയോഗം വർധിച്ചു. ഇത്തരത്തിൽ 2019ൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.

സാംസങ് ഗ്യാലക്സി A50

പ്രമുഖ സ്മാർട്പോൺ നിർമാതാക്കളായ സാംസങ് A സീരിസിൽ നിരവധി ഫോണുകളാണ് 2019ൽ പുറത്തിറക്കിയത്. ഗ്യാലക്സി A10 മുതൽ A80 വരെ ഇതിൽ ഉൾപ്പെടുന്നു. ഇതെല്ലാം മികച്ച പ്രതികരണമാണ് നേടിയതും. എന്നാൽ എടുത്ത് നിന്നത് ഗ്യാലക്സി A50 തന്നെയാണ്. 6.4 ഇഞ്ച് വലുപ്പത്തിൽ അമോൾഡ് ഡിസ്‌പ്ലേയിൽ എത്തിയ ഫോണിന്റെ പ്രധാന സവിശേഷത പവർഫുൾ ചിപ്സും പ്രീമിയം സ്നാപ്പേഴ്സുമായിരുന്നു. ട്രിപ്പിൾ ക്യാമറ പാക്കേജിൽ എത്തിയ ഫോൺ രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് ഇന്ത്യൻ വിപണികളിലെത്തിയത്. 4000mAh ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി.

ഷവോമി റെഡ്മി നോട്ട് 7

മൊബൈൽ ഫോൺ രംഗത്തെ ജനപ്രിയ ബ്രാൻഡായ ഷവോമിയും വലിയ നേട്ടമാണ് 2019ൽ കൈവരിച്ചത്. വിവിധ സീരിസുകളിൽ പല വിലയിൽ നിരവധി ഫോണുകൾ ഷവോമി പുറത്തിറക്കി. ഇതിൽ എടുത്ത് പറയേണ്ടത് റെഡ്മി നോട്ട് 7 ആണ്. മികച്ച പ്രതികരണമാണ് ടെക് ലോകത്ത് നിന്നും ഫോണിന് ലഭിച്ചത്. 6.3 ഇഞ്ച് വലുപ്പമുള്ള സ്ക്രീനിന്റെ റെസലൂഷൻ 1080×2340 പിക്സലാണ്. 4000 mAh ന്റെ ബാറ്ററിയാണ് ഫോണിന്റെ പവർ സോഴ്സ്.

സാംസങ് ഗ്യാലക്സി A50s

സാംസങ്ങിന്റെ തന്നെ ഗ്യാലക്സി A50sനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ഇൻഫിനിറ്റി സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയിലെത്തുന്ന ഫോണിന്റെ പ്രവർത്തനം ഒക്ട-കോർ എക്സിനോസ് 9611 പ്രൊസസറിലാണ്. രണ്ടു വ്യത്യസ്ത മെമ്മറി പാക്കേജുകളാണ് മോഡലിലുള്ളത്. 4GB റാം 128GB ഇന്രേണൽ മെമ്മറിയോടുകൂടിയ മോഡലിന് പുറമെ 6GB റാം 128GB ഇന്രേണൽ മെമ്മറിയോടുകൂടിയ മോഡലും വിപണിയിലുണ്ട്. ഇത് 512GB വരെ വർധിപ്പിക്കാനും സാധിക്കും.

സാംസങ് S10

2019 തുടക്കത്തിൽ സാംസങ് എസ് സീരിസിലുള്ള ഫോണുകൾ അവതരിപ്പിച്ചിരുന്നു. എസ്10 ന്റെ 5ജി വേർഷന് 6.7 ഇഞ്ച് സ്ക്രീനാണ് ഉളളത്. ഗാലക്സി ഡിവൈസിൽ എക്കാലത്തെയും വലിപ്പമേറിയതാണിത്. 4500 എംഎഎച്ച് ബാറ്ററിയും പുറകുവശത്ത് ട്രിപ്പിൾ ക്യാമറയുമാണ് ഉളളത്. എസ്10 ന്റെ മറ്റൊരു പ്രധാന സവിശേഷത ഷെയർചാർജാണ്. ഗ്യാഗാലക്സി ബഡ്സ് ഇയർഫോൺസ് പോലുളളവ എസ്10 ന്റെ പുറക് വശത്ത് വച്ചാൽ ചാർജ് ചെയ്യാൻ സാധിക്കും. ഫാസ്റ്റ് ചാർജിങ് 2.0 യാണ് മറ്റൊന്ന്. IP68 റേറ്റിങ്ങുളള ഫോണിലെ ഗിഗാബൈറ്റ് എൽടിഇ 2.0 ജിബിപിഎസ് സംവിധാനം യാന്ത്രികമായി തന്നെ വൈഫൈ ലഭിക്കുന്ന ഇടങ്ങളിൽ അങ്ങോട്ടേക്ക് മാറാനും മൊബൈൽ ഡാറ്റ സേവ് ചെയ്യാനും സഹായിക്കും.

റെഡ്മി നോട്ട് 8 പ്രോ

റെഡ്മി നോട്ട് 8 പ്രോ ഫോണിന്റെ ഡിസ്‌പ്ലേ 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസാണ്. 2340×1080 പിക്സലാണ് ഫോണിന്റെ റെസലൂഷൻ. ഫോണിന്റെ ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകും. 12nm മീഡിയ ടെക് ഹീലിയോ G90T പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 64 MPയുടെ പ്രൈമറി സെൻസറിനു പുറമെ 8 MPയുടെ അൾട്ര വൈഡ് സെൻസറും 2 MP വീതമുള്ള ഡെപ്ത് സെൻസറും ഡെഡിക്കേറ്റഡ് മാക്രോ സെൻസറുമാണ് ഫോണിന്റെ പിൻവശത്തുള്ളത്. 20 MPയുടേതാണ് സെൽഫി ക്യാമറ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook