scorecardresearch

ലെനോവോ മുതൽ എച്ച്പി വരെ; 50,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഓൾ ഇൻ വൺ ഡെസ്ക്ടോപ്പുകൾ

50,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച എഐഒ ഡെസ്‌ക്ടോപ്പുകൾ അറിയാം

50,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച എഐഒ ഡെസ്‌ക്ടോപ്പുകൾ അറിയാം

author-image
Tech Desk
New Update
best All in One desktops, Best AiOs, best all in one computers, best all in one desktops. AIO under 50000, all in one desktop under 50000, all in one under 50000, ie malayalam

ഡെസ്ക്ടോപ്പിന് വേണ്ടി അധികം സ്ഥലം കളയേണ്ട എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ, സിപിയു ക്യാബിനറ്റ് ഒഴിവാക്കി നിങ്ങളുടെ ഓഫീസിലോ വീട്ടിലോ കൂടുതൽ സ്ഥലം ലാഭിക്കാം എന്ന് കരുതുന്നുണ്ടോ. അതുപോലെ അധികം കരുത്തുള്ള ഡെസ്ക്ടോപ്പ് ആവശ്യമില്ല എന്നുമുള്ളവരാണ് നിങ്ങളെങ്കിൽ 50,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന നല്ല കുറച്ചു ഓൾ ഇൻ വൺ (എഐഒ) ഡെസ്‌ക്ടോപ്പുകൾ ഉണ്ട്. ലാപ്ടോപ്പുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വലിയ സ്ക്രീൻ നൽകുന്ന ഇവ ഡെസ്ക്ടോപ്പിന് സമാനമായ അനുഭവം നൽകുന്നു.

Advertisment

50,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച ഡെസ്‌ക്ടോപ്പുകൾ താഴെ അറിയാം. ഓർക്കുക, ഇവയിൽ പലതും വ്യത്യസ്ത പ്രോസസറുകളിലും റാം/സ്റ്റോറേജുകളിലും ലഭ്യമാകും.

ASUS Vivo AiO V222 - അസ്യൂസ് വിവോ എഐഒ വി222

അസ്യൂസ് വിവോ എഐഒ വി222 ആണ് ലഭ്യമായതിൽ ഏറ്റവും മികച്ച വില കുറഞ്ഞ എഐഒ ഡെസ്ക്ടോപ്പ്. 4 ജിബി റാം, 1 ടിബി എച്ച്ഡിഡി എന്നിവയിൽ ഈ ഡെസ്ക്ടോപ്പ് ലഭ്യമാണ്, ഇതിന് ഇന്റൽ സെലറോൺ ജെ 4005 ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് എന്നിവയുണ്ട്. 720p ക്യാമറയും ബിൽറ്റ്-ഇൻ സ്പീക്കറുകളും വരുന്ന ഡെസ്ക്ടോപ്പിന്റെ ഡിസ്പ്ലേ 21.5 ഇഞ്ച് ഫുൾഎച്ഡി ആണ്. വിൻഡോസ് 10 മായാണ് ഇത് വരുന്നത്. ഒരു വയർഡ് മൗസും കീബോർഡും സജ്ജീകരണവും ഇതിൽ നല്കിയിരിക്കുന്നു, 26,980 രൂപയാണ് വില.

HP AiO Ryzen 3 3250U - എച്പി എഐഒ റെയ്‌സൺ 3 3250യു

നിങ്ങൾക്ക് പരിഗണിക്കാവുന്ന മറ്റൊരു നല്ല ബജറ്റ് ഓപ്ഷനാണ് എച്പി എഐഒ റെയ്‌സൺ 3 3250യു. അലക്സാ പിന്തുണയോടെ വരുന്ന ഇതിൽ 21.5 ഇഞ്ചിന്റെ ഫുൾഎച്ഡി ഡിസ്പ്ലേയാണ്. റൈസൺ 3 3250 പ്രോസസ്സറാണ് ഇതിന് കരുത്ത് നൽകുന്നത്. 8 ജിബി റാമും 1 ടിബി എച്ച്ഡിഡിയും ഉണ്ട്. വിൻഡോസ് 10, മൈക്രോസോഫ്ട് ഓഫീസ് 2019 എന്നിവയും വയർഡ് മൗസും കീബോർഡും ഉൾപ്പെടെയാണ് എച്പി എഐഒ റെയ്‌സൺ 3 3250യു വരുന്നത്. 38,990 രൂപയാണ് വില.

Advertisment

Also read: ഈ ഓണക്കാലത്ത് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലവരുന്ന മൊബൈൽ ഫോണുകൾ

Lenovo IdeaCentre A340 - ലെനോവോ ഐഡിയ സെന്റർ എ340

ലെനോവോ ഐഡിയ സെന്റർ എ340 21.5 ഇഞ്ച് എഫ്എച്ച്ഡി സ്ക്രീനുമായാണ് വരുന്നത്. 8 ജിബി റാമും 1 ടിബി എച്ച്ഡിഡി സ്റ്റോറേജുമുള്ള ടെൻത് ജെൻ ഇന്റൽ കോർ ഐ 3 പ്രോസസറുമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒരു നേർത്ത ഡിവിഡി ഡ്രൈവും 720 പിക്സൽ ഷട്ടർ ക്യാമറയും ഉണ്ട്. മൂന്ന് വാട്ടിന്റെ രണ്ട് സ്പീക്കറുകൾക്കൊപ്പം വയർലെസ് മൗസും കീബോർഡും ഇതിനോടൊപ്പം നിങ്ങൾക്ക് ലഭിക്കും. 46,950 രൂപയാണ് ലെനോവോ ഐഡിയ സെന്റർ എ340 ന്റെ വില.

HP All-in-One 24 Ryzen 3 - എച്ച്പി ഓൾ ഇൻ വൺ 24 റൈസൺ 3

എച്പി എഐഒ 24 വലിയ 23.8 ഇഞ്ച് ഫുൾഎച്ഡി ഡിസ്പ്ലേയിലാണ് വരുന്നത്. AMD റൈസൺ 3-3250യു ൽ ആണ് ഇത് പ്രവർത്തിക്കുന്നത്. 8 ജിബി റാം, 256 ജിബി എസ്എസ്ഡി സ്റ്റോറേജ്, 1 ടിബി എച്ച്ഡിഡി സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ഒരു പോപ്പ് -അപ്പ് വെബ് ക്യാമറയും വിൻഡോസ് 10, മൈക്രോസോഫ്റ്റ് ഓഫീസ് 2019 സബ്സ്ക്രിപ്ഷനുകളും ഇതിനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ലെവൻത്ത് ജെൻ കോർ ഐ3 പ്രോസസ്സറുകളുള്ള ഇന്റൽ വേരിയന്റുകളിലും ഈ ഡെസ്ക്ടോപ്പ് ലഭ്യമാണ്. എച്പി എഐഒ 24 റൈസൺ 3 ക്ക് 47,990 രൂപയാണ് വില

Lenovo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: