6 ജിബി റാം സ്മാർട്ഫോണുകളുടെ ചാകരക്കാലമാണിത്. ഇന്ത്യയില്‍ ലഭ്യമാകുന്ന മികച്ച 6ജിബി റാം സ്മാർട്ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വണ്‍ പ്ലസ് 6 മുതല്‍ ഒപ്പോ റിയാം 1 വരെയുളള സ്മാർട്ഫോണുകളാണ് പരിചയപ്പെടുത്തുന്നത്.
വണ്‍ പ്ലസ് 6- (34,999 രൂപ)
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിട്ടുളള 6 ജിബി റാം ഫോണുകളില്‍ മുമ്പനാണ് വണ്‍ പ്ലസ് 6. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 845 എസ്ഒസിയോടൊപ്പം അഡേണോ 63- ജിപിയു ഫോണിന് കരുത്തേകുന്നു. കോണിങ് ഗറില്ല ഗ്ലാസ് 5 സംരക്ഷണത്തെടെയുളള 6,28 ഇഞ്ച് ഫുള്‍ എച്ച്ഡി +19:9 സ്ക്രീനാണ് ഫോണിനുളളത്. 16 എംപി+20 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കി ഓക്സിജന്‍ ഒഎസ് 5.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 64 ജിബി സ്റ്റോറേജുളള ഫോണിന് 34,999 രൂപയാണ് വില.
ഹോണര്‍ 10 (32,999)
വണ്‍ പ്ലസ് 6നേക്കാളും 2000 രൂപ കുറവുളള ഫോണ്‍ 128 ജിബി സ്റ്റോറേജാണ് ലഭ്യമാക്കുന്നത്. മികച്ച ഡിസൈനിലുളള ഫോണ്‍ ഒരു കൈ കൊണ്ടും അനായാസം ഉപയോഗിക്കാനാവും. 5.84 ഇഞ്ച് 2280*1080 ഫുള്‍ എച്ച്ഡി+ഐപിഎസ് സ്ക്രീനാണ് ഫോണിന്. ഗറില്ല ഗ്ലാസിന്റെ സംരക്ഷണവും ഫോണിന് ലഭ്യമാണ്. 16 എംപി+24 എംപി ഡ്യൂവല്‍ റിയര്‍ സെന്‍സറും 24 എംപി സെല്‍ഫി സെന്‍സറും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കി ഇഎംയുഐ 8.1ലാണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.
ഹോണര്‍ വ്യു 10 (29,999 രൂപ)
ഹൈ സിലക്കണ്‍ കിറിന് 970 ചിപ്സെറ്റോടെ വരുന്ന ഫോണ്‍ 5.99 ഇഞ്ച് 18:9 ഫുള്‍ എച്ച്ഡി സ്ക്രീനോടെയാണ് വരുന്നത്. 13എംപി+20 എംപി ഡ്യൂവര്‍ റിയര്‍ ക്യാമറയും 13 എംപി സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. 128 ജിബി വരെ ഉയര്‍ത്താവുന്ന സംവിധാനവും ഫോണിനുണ്ട്.
സാംസങ് ഗാലക്സി എ8+ (27,990 രൂപ)
16 എംപി+8 എംപി ഡ്യൂവല്‍ സെല്‍ഫി ക്യാമറയോടെ വരുന്ന സാംസങ്ങിന്റെ ആദ്യ സ്മാർട്ഫോണാണിത്. ബ്രാന്‍ഡ് നിങ്ങള്‍ കണക്കാക്കുന്നയാളാണെങ്കില് ഈ വിലയ്ക്ക് എടുക്കാന്‍ പറ്റുന്ന മികച്ച 6 ജിബി റാം ഫോണ്‍ ഇതാണ്. എഫ്/1.7 അപേര്ച്ചറോടെ 16 എംപി പിന്‍ക്യാമറയാണ് ഫോണിനുളളത്. 6 ഇഞ്ച് സൂപ്പര്‍ അമോല്‍ഡ് ഡിസ്പ്ലേയ്ക്ക് 2220*1080 പിക്സല്‍ റെസല്യൂഷനാണുളളത്. ഐപി86 റൈറ്റഡ് വെളളവും പൊടിയും തടയുന്ന സംവിധാനവും ഫോണിലുണ്ട്. 64 ജിബി എക്സ്പാന്റബിള്‍ സ്റ്റോറേജുളള ഫോണിന് 27,990 രൂപയാണ് വില.
ഒപ്പോ എഫ്7 (26,990)
മികച്ച സെല്‍ഫി ക്യാമറയുളള ഫോണാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ ഒപ്പോ എഫ്7 നിങ്ങളെ നിരാശപ്പെടുത്തില്ല. 25 എംപിയാണ് ഫോണിന്റെ സെല്‍ഫി ക്യാമറ. 6.23 ഇഞ്ച് 19:9 ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന്.
മോട്ടറോള മോട്ടോ എക്സ് 4 (24,999)
25,000 രൂപയ്ക്ക് താഴെയുളള മികച്ച 6 ജിബി റാം ഫോണ്‍ ഇത് തന്നെയാണ്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന്. ആന്‍ഡ്രോയിഡ് ഒറിയോയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന്. കാണാന്‍ ഭംഗിയുളള ഫോണിന് പ്രീമിയം ഗ്ലാസും മെറ്റല്‍ ഡിസൈനുമാണ്. വെളളവും പൊടിയും കയറുന്നതില്‍ നിന്നും തടയുന്ന ഐപി68 സംവിധാനവും ഫോണിലുണ്ട്. 12 എംപി+8 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും പ്രത്യേകതയാണ്. 64 ജിബിയാണ് ഫോണിന്റെ സ്റ്റോറേജ്.
ഷവോമി റെഡ്മി നോട്ട് 5 പ്രോ (16,999 രൂപ)
20,000 രൂപയ്ക്ക് താഴെയുളള മികച്ച ഫോണുകളില്‍ മുമ്പനാണ് ഷവോമി റെഡ്മി നോട്ട് 5 പ്രോ. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന്. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 636 ഒക്ട-കോര്‍ പ്രൊസസറാണ് ഫോണിന്. മെറ്റല്‍ ബോഡി ആയത് കൊണ്ട് തന്നെ താഴെ വീണാല്‍ പെട്ടെന്ന് കേടാവുമെന്ന ഭയം വേണ്ട. 12 എംപി+5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയുണ്ടെന്നതാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ 20 എംപിയാണ് സെല്‍ഫി ക്യാമറ. 5.99 ഇഞ്ച് 18:9 ഫുള്‍ എച്ച്ഡി കോണിങ് ഗറില്ല ഗ്ലാസാണ് ഫോണിനുളളത്.
ഒപ്പോ റിയാം 1 (13,990)
6 ജിബി റാം ഉളള ഏറ്റവും കുറഞ്ഞ നിരക്കിലുളള മികച്ച ഫോണാണ് ഒപ്പോ റിയാം 1. 6 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീനാണ് ഫോണിനുളളത്. 128 ജിബിയാണ് ഫോണിന്റെ സ്റ്റോറേജ്. വേണമെങ്കില്‍ എസ്ഡി കാര്‍ഡിലൂടെ ഇത് ഉയര്‍ത്താനും കഴിയും. 13 എംപി റിയര്‍ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ എന്നിവ ഫോണിനുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook