/indian-express-malayalam/media/media_files/uploads/2021/11/Samsung-Galaxy-M32-review-1.jpg)
ന്യൂഡല്‍ഹി: ഈ വര്‍ഷം നിരവധി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളാണ് അവരുടെ 5ജി ഫോണുകള്‍ ആകര്‍ഷകമായ നിരക്കില്‍ പുറത്തിറക്കിയത്. എങ്കിലും 20,000 രൂപയില്‍ താഴെ വില വരുന്ന 5ജി ഫോണുകള്‍ കുറവാണ്. റെഡ്മി നോട്ട് 10 ടി, റിയല്‍മി എക്സ് 7, സാംസങ് ഗ്യാലക്സി എം 32, ലാവ അഗ്നി 5ജി എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്ന മികച്ച പ്രകടനം നല്‍കുന്ന സ്മാര്‍ട്ട്ഫോണുകള്‍. ഇവയുടെ കൂടുതല്‍ സവിശേഷതകള്‍ പരിശോധിക്കാം.
ഷവോമി റെഡ്മി നോട്ട് 10 ടി - Xiaomi Redmi Note 10T
ഇന്ത്യന്‍ വിപണിയില്‍ 16,399 രൂപ വില വരുന്ന 5 ജി സ്മാര്‍ട്ട്ഫോണാണ് ഷവോമി റെഡ്മി നോട്ട് 10 ടി. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റോടുകൂടിയാണ് റെഡ്മി നോട്ട് സീരീസ് ഫോണുകള്‍ എത്തുന്നത്. 5000 എംഎച്ച് ബാറ്ററി ബാക്ക്അപ്പോടുകൂടിയെത്തുന്ന ഫോണിന് 18 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 6.5 ഇഞ്ച് ഡിസ്പ്ലെ, 90 ഹേര്‍ട്സ് റിഫ്രെഷ് റേറ്റ്, ഫുള്‍ എച്ച്ഡി റെസൊലൂഷന്‍ എന്നിവയാണ് ഡിസ്പ്ലെ സവിശേഷതകള്‍. 48 മെഗാ പിക്സാണ് (എംപി) പ്രധാന ക്യാമറ, എട്ട് എംപിയാണ് ഫ്രണ്ട് ക്യാമറ.
റിയല്‍മി എക്സ് 7 5ജി - Realme X7 5G
ഈ വര്‍ഷം ആദ്യമാണ് റിയല്‍മി എക്സ് 7 5ജി ഇന്ത്യന്‍ വിപണിയിലെത്തിയത്. മീഡിയടെക് ഡൈമെന്‍സിറ്റി 800 യു 5ജി പ്രൊസസറാണ് ഫോണില്‍ വരുന്നത്. റെഡ്മി നോട്ട് 9 ടിയിലും സമാനമായ ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണാണിത്. ഉപയോക്താക്കൾക്ക് മതിയായ പ്രകടനം നല്‍കാനും ഫോണിന് കഴിയുന്നുണ്ട്.
6.4 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമൊഎല്‍ഇഡി ഡിസ്പ്ലെയാണ് വരുന്നത്. 64 എംപി ക്വാഡ് ക്യാമയും 16 എംപി ഫ്രണ്ട് ക്യാമറയും കമ്പനി നല്‍കിയിട്ടുണ്ട്. 4,310 എംഎഎച്ചാണ് ബാറ്ററി. 50 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.
ലാവ അഗ്നി 5 ജി - Lava Agni 5G
അടുത്തിടെയാണ് ലാവ അവരുടെ ആദ്യത്തെ 5 ജി ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. നവംബര്‍ 17-ാം തീയതിക്ക് മുന്‍പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 17,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകും. 19,999 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില. 6.78 ഇഞ്ചിന്റെ വലിയ സ്ക്രീനാണ് ഫോണില്‍ വരുന്നത്. ഒപ്പം ഗൊറില്ല ഗ്ലാസ് സുരക്ഷയുമുണ്ട്. മീഡിയടെക് ഡെമെന്‍സിറ്റി 810 പ്രൊസസറാണ് കമ്പനി നല്‍കിയിരിക്കുന്നത്. 64 എംപി ക്വാഡ് ക്യാമറയും, 16 എംപി സെല്‍ഫി ക്യാമറയും, 5000 എംഎഎച്ച് ബാറ്ററിയുമാണ് മറ്റ് സവിശേഷതകള്‍. 30 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.
ഐകൂ Z3 - iQOO Z3 5G
ഐകൂ Z3 സ്മാര്‍ട്ട് ഫോണിന് 19,990 രൂപയാണ് വില. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റാണിത്. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലെയാണ് വരുന്നത്. 120 ഹേര്‍ട്സാണ് റിഫ്രെഷ് റേറ്റ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 768ജി ചിപ്സെറ്റും വരുന്നു.
64 എംപിയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 4,400 എംഎഎച്ചാണ് ബാറ്ററി. 55 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. ഫിംഗര്‍പ്രിന്റ് സ്കാനര്‍ സൈഡിലായാണ് വരുന്നത്. കൂടാതെ അഞ്ച്-ലെയർ ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഉണ്ട്.
സാംസങ് ഗ്യാലക്സി എം 32 5ജി - Samsung Galaxy M32 5G
20,999 രൂപയാണ് സാംസങ് ഗ്യാലക്സി എം 32 5ജിയുടെ വില. എക്സ്ചേഞ്ച് ഓഫറില്‍ കുറഞ്ഞ വിലയ്ക്ക് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് ലഭ്യമാകും. മീഡിയടെക് ഡൈമെന്‍സിറ്റി 720 ഒക്ട കോര്‍ പ്രൊസസറാണ് ഫോണില്‍ വരുന്നത്. 12 ബാന്‍ഡ് പിന്തുണയുമുണ്ട്. 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലെയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 48 എംപി ക്വാഡ് ക്യാമറ, 5000 എംഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.
Also Read: WhatsApp: വാട്സ്ആപ്പ് വെബ് മൾട്ടി ഡിവൈസ് ഫീച്ചർ ഉപയോഗിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.