/indian-express-malayalam/media/media_files/uploads/2023/08/Redmi.jpg)
റെഡ്മി 12 5 ജി
വിപണിയില്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ തമ്മില്‍ ഏറ്റവും വലിയ മത്സരം നടക്കുന്നത് മിഡ് റേഞ്ച് വിഭാഗത്തിലാണ്. സാധാരണ ജനങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ മികച്ച സവിശേഷതകള്‍ നല്‍കുക എന്നത് ഏറെ വെല്ലുവിളിയുള്ള ഒന്നാണ്. ഭൂരിഭാഗം കമ്പനികളും ഈ വെല്ലുവിളിയെ വിജയകരമായി തന്നെ മറികടക്കുന്നുമുണ്ട്. ഈ 5 ജി കാലത്ത് 20,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്ഫോണുകള്‍ ഏതെന്ന് പരിശോധിക്കാം.
റെഡ്മി 12 5 ജി
മിഡ് റേഞ്ചില്‍ പ്രീമിയം ലുക്ക്, അതാണ് റെഡ്മി 12 5ജി, ക്വാല്‍കോമിന്റെ സ്നാപ്ഡ്രോഗണ്‍ 4 ജെന്‍ 2 ചിപ്സെറ്റാണ് ഫോണില്‍ വരുന്നത്. അതുകൊണ്ട് തന്നെ ഫോണിന്റെ വേഗതയുടെ കാര്യത്തില്‍ ഒരുപടി മുന്നിലാണ്. പ്രധാന ക്യാമറ 50 മെഗാ പിക്സലാണ് (എംപി), ഒപ്പം രണ്ട് എം പി ഡെപ്ത് സെന്‍സറും വരുന്നു. ഇത്രയും സവിശേഷത നല്‍കുമ്പോഴും ഫോണിന്റെ വില കേവലം 11,999 രൂപ മാത്രമാണ്.
സാംസങ് ഗ്യാലക്സി എം34
കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും കൂളായി ഉപയോഗിക്കാനാകും സാംസങ് ഫോണുകള്‍. എക്സൈനോസ് 1280 ചിപ്സെറ്റാണ് ഫോണില്‍ വരുന്നത്. 6,000 എംഎഎച്ച് വരുന്ന ബാറ്ററി ഒരു ദിവസത്തിന് മുകളില്‍ വരെ ചാര്‍ജ് ചെയ്യാതെ ഫോണ്‍ ഉപയോഗിക്കാന്‍ സഹായിക്കും. ക്യാമറയുടെ കാര്യത്തില്‍ വിലക്കൊത്ത മികവില്ലെങ്കിലും കൃത്യമായ അപ്ഡേറ്റുകളും സുരക്ഷ സേവനങ്ങളും സാംസങ് നല്‍കും. 18,999 രൂപയാണ് ഫോണിന്റെ വില.
പോക്കൊ എക്സ്5 പ്രൊ
ബഡ്ജറ്റ് വിഭാഗത്തില്‍ വരുന്ന ഫോണുകളില്‍ ഉള്‍പ്പെടുത്താനാകും പോക്കൊ എക്സ്5 പ്രൊയെ. സ്നാപ്ഡ്രാഗണ്‍ 778 ചിപ്സെറ്റാണ് ഫോണില്‍ വരുന്നത്. 120 ഹേര്‍ട്ട്സ് വരെ റിഫ്രെഷ് റേറ്റ് തരുന്ന അമൊഎല്‍ഇഡി സ്ക്രീനും ഫോണിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. 108 എംപിയാണ് പ്രധാന ക്യാമറ, എട്ട് എംപി അള്‍ട്രാവൈഡ് ലെന്‍സും രണ്ട് എംപി മാക്രൊ സെന്‍സറും ഒപ്പമുണ്ട്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 20,999 രൂപയാണ് വില.
മോട്ടൊറോള ജി73
സുഖകരമായ 5ജി ഉപയോഗം ലഭിക്കുന്ന സ്മാര്‍ട്ട്ഫോണാണ് മോട്ടൊറോള ജി73. മിഡിയടെക്ക് ഡൈമെന്‍സിറ്റി 930 ചിപ്സെറ്റാണ് ഫോണില്‍ വരുന്നത്. 50 എംപിയാണ് പ്രധാന ക്യാമറ, എട്ട് എംപി അള്‍ട്രാവൈഡ് ലെന്‍സും ഒപ്പമുണ്ട്. 5000 എംഎഎച്ചാണ് ബാറ്ററി. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിന് വരുന്നു. മള്‍ട്ടിടാസ്കിങ് അനുഭവത്തിന് തീര്‍ച്ചയായും ഫോണ്‍ ഉപകാരപ്രദമാകും. 16,999 രൂപയാണ് ഫ്ലിപ്കാര്‍ട്ടില്‍ ഫോണിന് വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.