/indian-express-malayalam/media/media_files/2024/12/14/0Y5uIwXQSxjPDKg8XMJ5.jpg)
മികച്ച നിരവധി സ്മാർട്ഫോണുകൾ പുറത്തിറങ്ങിയ വർഷമാണ് 2024. സാംസങ്, റിയൽമി, ഷവോമി തുടങ്ങി വിവിധ കമ്പനികൾ എല്ലാ ബജറ്റ് സെഗ്മെൻ്റുകളിലും മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇടത്തരം ബജറ്റിൽ ശക്തമായ ഫീച്ചറുകളോടെ ഒരു അടിപൊളി സ്മാർട്ട്ഫോൺ വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, 25.000 രൂപയിൽ താഴെയുള്ള മികച്ച ഫോണുകൾ ഇതാ. (ചിത്രം: ഫ്രിപിക്)
/indian-express-malayalam/media/media_files/2024/12/13/igizIrd21VhFTTjKT5Ak.jpg)
Redmi Note 14 Pro : റെഡ്മി നോട്ട് 14 പ്രോ
8 ജിബി, 256 ജിബി സ്റ്റോറേജുകളിൽ ലഭ്യമായ റെഡ്മി നോട്ട് 14 പ്രോ 24999 രൂപ മുതൽ ആരംഭിക്കുന്നു. 6.67 ഇഞ്ച് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ ചിപ്സെറ്റ്, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5500 എംഎഎച്ച് ബാറ്ററി, 45 വാട്ട് ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകൾ നോട്ട് 14 പ്രോയിലുണ്ട്.
/indian-express-malayalam/media/media_files/2024/12/13/I0VLItwbsFbmpjxiwbXy.jpg)
Motorola Edge 50 Fusion : മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ
ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് കരുത്തേകുന്ന മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ 22999 രൂപ മുതൽ ആരംഭിക്കുന്നു. 6.7 ഇഞ്ച് ഫുൾ എച്ച്ഡി 3D കർവ്ഡ് പോൾഇഡ് ഡിസ്പ്ലേ, 50എംപി ക്യാമറ, 5000എംഎഎച്ച് ബാറ്ററി എന്നിവ എഡ്ജ് 50 ഫ്യൂഷന്റെ പ്രധാന സവിശേഷതകളാണ്.
/indian-express-malayalam/media/media_files/2024/12/13/k2Ed8IHqj9VxRsxFhjB5.jpg)
iQOO Z9s Pro: ഐക്യൂ Z9എസ് പ്രോ
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസർ കരുത്തേകുന്ന ഐക്യൂ Z9എസ് പ്രോ 24999 രൂപ മുതൽ ആരംഭിക്കുന്നു. 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 50 എംപി ക്യാമറ തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഫോണിലുണ്ട്. 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റും ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/12/13/QtMLqMaXc6JyAKKOyuED.jpg)
Realme 13 Plus 5G : റിയൽമി 13 പ്ലസ് 5ജി
50 എംപി ക്യാമറ, 5000എംഎഎച്ച് ബാറ്ററി, 80വാട്ട് ചാർജിംഗ് തുടങ്ങി നിരവധി സവിശേഷതകളുമായി പുറത്തിറങ്ങിയ സ്മാർട്ട്ഫോണാണ് റിയൽമി 13 പ്ലസ് 5ജി. 22999 രൂപ മുതൽ വില ആരംഭിക്കുന്നു (ചിത്രം: റിയൽമി)
/indian-express-malayalam/media/media_files/2024/12/13/4xR89zzAC2MWgh53czUR.jpg)
OnePlus Nord CE4:വൺപ്ലസ് നോർഡ് സിഇ4
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസർ, 5500എംഎഎച്ച് ബാറ്ററി, 6.78 ഇഞ്ച് ഫുൾ എച്ചഡി+ AMOLED ഡിസ്പ്ലേ തുടങ്ങി നിരവധി സവിശേഷതകൾ വൺപ്ലസ് നോർഡ് സിഇ4 വാഗ്ദാനം ചെയ്യുന്നു. വില 24999. (ചിത്രം: വൺപ്ലസ്)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.