scorecardresearch

ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ ആദ്യത്തെ പോസ്റ്റ് ഓഫീസ്

തപാല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത 400 സ്ഥലങ്ങളില്‍ തപാല്‍ ഓഫീസുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും തപാല്‍ വകുപ്പ് ആലോചിക്കുന്നുണ്ട്.

തപാല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത 400 സ്ഥലങ്ങളില്‍ തപാല്‍ ഓഫീസുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും തപാല്‍ വകുപ്പ് ആലോചിക്കുന്നുണ്ട്.

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
3d-printed-post-office-crop

ബെംഗളൂരു: ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ബെംഗളൂരുവില്‍ ഉടന്‍ ആരംഭിക്കും. അള്‍സൂരിലെ കേംബ്രിഡ്ജ് ലേഔട്ടിലെ കെട്ടിടത്തിന്റെ നിര്‍മ്മാണം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിട നിര്‍മാണത്തില്‍ പരിചയമുള്ള ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയാണ് പദ്ധതി നടപ്പാക്കുന്നത്

Advertisment

ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അള്‍സൂര്‍ ബസാര്‍ പോസ്റ്റ് ഓഫീസ് കേംബ്രിഡ്ജ് ലേഔട്ടിലേക്ക് മാറ്റുന്നതെന്ന് കര്‍ണാടക സര്‍ക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എസ് രാജേന്ദ്ര കുമാര്‍ പറഞ്ഞു. 1,100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് സാങ്കേതിക ഇടപെടല്‍ കാരണം പരമ്പരാഗത കെട്ടിടങ്ങളേക്കാള്‍ 30-40 ശതമാനം ചിലവ് കുറവാണ് പ്രതീക്ഷിക്കുന്നത്. 23 ലക്ഷം രൂപ ചെലവിലാണ് പോസ്റ്റ് ഓഫീസ് പണിയുന്നത്.

പ്രാഥമികമായി, 3ഉ പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ നിര്‍മ്മാണ ഓപ്ഷനുകള്‍ ഉപയോഗിച്ച് പോസ്റ്റ് ഓഫീസുകള്‍ നിര്‍മ്മിക്കാനാണ് ഞങ്ങള്‍ നോക്കുന്നത്. ഇത് ഭാവിയിലേക്കുള്ള സാങ്കേതികവിദ്യയാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു, ഇത് ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണത്തിന് കാരണമായേക്കാം, '' രാജേന്ദ്രകുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അടിസ്ഥാന ഘടന 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മുഴുവന്‍ കെട്ടിടത്തിന്റെയും നിര്‍മ്മാണം ഏകദേശം ഒരു മാസമെടുക്കും.

Advertisment

തപാല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത 400 സ്ഥലങ്ങളില്‍ തപാല്‍ ഓഫീസുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും തപാല്‍ വകുപ്പ് ആലോചിക്കുന്നുണ്ട്. '3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങള്‍ നിലവിലെ പ്രോജക്റ്റില്‍ അനുഭവം നേടുകയാണ്. നമുക്ക് മറ്റ് പോസ്റ്റ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലേക്ക് പോകാം, രാജേന്ദ്രകുമാര്‍ പറഞ്ഞു. കെട്ടിട നിര്‍മാണം നിരീക്ഷിക്കാന്‍ ഐഐടി-മദ്രാസില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധനെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്. തപാല്‍ വകുപ്പിലെ സാങ്കേതിക ഇടപെടലുകള്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ ഇത്തരം പ്രോജക്ടുകള്‍ കൊണ്ടുവരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post Office Technology Postal Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: