ബെംഗളൂരുവിലെ എം ടെക് വിദ്യാര്‍ത്ഥിക്ക് ഗൂഗിളില്‍ ജോലി ലഭിച്ചു; ശമ്പളം 1.2 കോടി രൂപ

22കാരനായ ആദിത്യയെ പരീക്ഷയിലൂടേയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുത്തത്

ബെംഗളൂരു: ബെംഗളൂരുവില്‍ എംടെക് വിദ്യാര്‍ത്ഥിയായ 22കാരനെ ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ പലിവാലിനെ ആണ് ഗൂഗിള്‍ തിരഞ്ഞെടുത്തത്. 1.2 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം.

മുംബൈ സ്വദേശിയായ ആദിത്യയെ പരീക്ഷയിലൂടേയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുത്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍ ടെക്നോളജിയില്‍ 6,000ത്തില്‍ അധികം മത്സരാര്‍ത്ഥികള്‍ക്കായാണ് ഗൂഗിള്‍ പരീക്ഷ നടത്തിയതെന്ന് ആദിത്യ പറഞ്ഞു. ഇതില്‍ നിന്ന് 50 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. കംപ്യൂട്ടര്‍ ഭാഷാ കോഡിങ്ങില്‍ പരിജ്ഞാനമുളളവര്‍ പങ്കെടുത്ത എസിഎം ഐസിപിസി പരീക്ഷയിലെ അവസാന റൗണ്ടിലെ മത്സരാര്‍ത്ഥികളില്‍ ആദിത്യയും ഉണ്ടായിരുന്നു.

ഈ വര്‍ഷം 111 രാജ്യങ്ങളിലെ 3098 സര്‍വ്വകലാശകളില്‍ നിന്നായി 50,000ത്തോളം മത്സരാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. ജൂലൈ 16ന് താന്‍ ഗൂഗിളില്‍ ജോലി ആരംഭിക്കുമെന്ന് ആദിത്യ പറഞ്ഞു. പുതിയ കാര്യങ്ങള്‍ പഠിക്കാനാകുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ തനിക്ക് ലഭിച്ച പഠന സൗകര്യങ്ങള്‍ ഏറെ കാര്യങ്ങളില്‍ സഹായകമായെന്നും ആദിത്യ കൂട്ടിച്ചേര്‍ത്തു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ആദിത്യ നന്ദി അറിയിച്ചു.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Bengaluru student makes it to google ai team will be paid rs 1 2 crore a year

Next Story
അതിസമ്പന്നരുടെ പട്ടികയിൽ മാർക് സുക്കർബർഗിന് മൂന്നാം സ്ഥാനം
The moderation of comments is automated and not cleared manually by malayalam.indianexpress.com