Battlegrounds Mobile India: ജനപ്രിയ മൊബൈൽ ഗെയിമായിരുന്ന ‘പബ് ജി മൊബൈലി’ന് പകരം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ‘ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ’ ഗെയിമിന്റെ ആദ്യകാല ആക്സസ് പതിപ്പ് ഗെയിമിന്റെ ഓപ്പൺ ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാം വഴി ലഭ്യമായി. എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ ‘പബ് ജി മൊബൈലു’മായി ‘ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ’ ഗെയിമിന് ധാരാളം സാമ്യതകളുണ്ട്. എന്നാൽ മറ്റു പല കാര്യങ്ങളിലും ഇരു ഗെയിമുകളും വ്യത്യസ്തത പുലർത്തുന്നു. ഇരു ഗെയിമുകളും തമ്മിലുള്ള വ്യത്യസ്തതകൾ പരിശോധിക്കാം.
പുതിയ ട്യൂട്ടോറിയൽ മിനി-ഗെയിം
ഗെയിം പുതുതായി കളിക്കുന്നവർക്ക് സഹായകമായ തരത്തിൽ ഒരു പുതിയ ട്യൂട്ടോറിയൽ മിനി-ഗെയിം ‘ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ’ ഗെയിമിൽ കാണാം. ഗെയിമിന്റെ അടിസ്ഥാന പ്രവർത്തനം, വെപ്പണുകൾ മാറ്റുന്നത് പോലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുമുള്ള വിശദീകരണങ്ങൾ മിനി ഗെയിമിൽ കാണാം.
‘കിൽ’ ഇപ്പോൾ ‘ഫിനിഷ്’
‘ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ’ ഗെയിമിൽ അക്രമണോത്സുകമായ ഭാഷാപ്രയോഗങ്ങൾ ഒഴിവാക്കാൻ ശ്രമം നടന്നിട്ടുണ്ട്. അതിനാൽ, നിങ്ങൾ മറ്റൊരു കളിക്കാരനെ ഇല്ലാതാക്കുമ്പോൾ ‘കിൽ’ എന്നതിന് പകരം ‘ഫിനിഷ്’ എന്ന് സൂചിപ്പിക്കും.
ചുവപ്പ് ഇല്ല, പച്ച മാത്രം
‘ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ’ ഗെയിമിൽ ലാൻഡിങ് ഹിറ്റിനും, നിങ്ങൾക്ക് താറുമാറുകൾ സംഭവിച്ചാലും ചുവപ്പ് മാർക്കുകൾ ലഭിക്കില്ല. പകരം, പച്ചയും മഞ്ഞയും കളർ ഓപ്ഷനുകൾ മാത്രമേ ഉണ്ടാകൂ. ഗെയിം അക്രമാസക്തമായി തോന്നാതിരിക്കാനുള്ള നടപടികളുടെ ഭാഗമെന്ന നിലയിൽ കൂടിയാണ് ഈ മാറ്റം. വീഴുന്ന മൃതദേഹങ്ങളൊന്നും ഗെയിമിൽ കാണില്ല, ആരെയെങ്കിലും ഫിനിഷ് ചെയ്യുമ്പോൾ അവരെ പച്ച നിറമുള്ള കഷ്ണങ്ങളായി മാറുന്നു.
വെർച്വൽ ഗെയിം റിമൈൻഡറുകൾ
പ്രായം കുറഞ്ഞ കളിക്കാരിൽ ഗെയിമിൽ സ്വാധീനിക്കുന്നത് തടയാൻ, ഗെയിം ഇപ്പോൾ ഒരു വെർച്വൽ ലോകത്തിലെ ഒരു സാങ്കൽപ്പിക സാഹചര്യങ്ങളിൽ നടക്കുന്ന കാര്യങ്ങളാണെന്ന് ഓർമ്മപ്പെടുത്തുന്നു.
തുടക്കം മുതൽ വസ്ത്രം
പബ്ജി മൊബൈലിൽ നിന്ന് വ്യത്യസ്തമായി, ഗെയിമിൽ പുതിയ കളിക്കാർക്ക് തുടക്കം മുതൽ തന്നെ ഗെയിമിൽ വസ്ത്ര ഓപ്ഷനുകൾ ലഭ്യമാവുമെന്ന് ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ ഉറപ്പാക്കുന്നു. ഇത് പബ്ജി മൊബൈലിൽ നിന്ന് വ്യത്യസ്തമാണ്. പബ്ജിയിൽ ഇന്നർ വെയറുകൾ മാത്രമായിരുന്നു തുടക്കത്തിൽ ലഭ്യമായിരുന്നത്.
പുതിയ ഗെയിംപ്ലേ മാനേജ്മെന്റ് സിസ്റ്റം
പുതുതായി നടപ്പിലാക്കിയ ഗെയിംപ്ലേ മാനേജുമെന്റ് സിസ്റ്റം ഇപ്പോൾ കളിക്കാരെ അവരുടെ പോസ്റ്ററും എൻവയോൺമെന്റും പരിശോധിക്കാൻ പ്രേരിപ്പിക്കുന്നു. ഗെയിമിൽ മുഴുകുമ്പോൾ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഇത് കളിക്കാരെ അനുവദിക്കുന്നു.
പുതിയ 18+ ഗെയിം മാനേജ്മെന്റ് മുന്നറിയിപ്പ്
ഗെയിം ആരംഭിക്കുമ്പോൾ കളിക്കാർക്ക് മുന്നിൽ ഒരു പുതിയ പോപ്പ് അപ്പ് പ്രത്യക്ഷപ്പെടും. അവർ 18 വയസ്സിന് മുകളിലുള്ളവരാണോ എന്ന് അവരോട് ചോദിക്കും. ഇല്ലെങ്കിൽ, ഗെയിം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഗെയിമിലേക്ക് പരിമിതമായ ആക്സസ് മാത്രം അനുവദിക്കുകയും ചെയ്യും.