മിഡ് റെയ്ഞ്ചിൽ രണ്ട് സ്മാർട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുകയാണ് അസുസ്. അസുസ് സെൻഫോൺ മാക്സും (എ1), സെൻഫോൺ ലൈറ്റും (എൽ1) എന്നീ രണ്ടു ഫോണുകൾക്കും വലിയ ഡിസ്‌പ്ലേയാണുള്ളത്. ക്യുവൽകോം സ്നാപ്പ് ഡ്രാഗൺ 430 പ്രൊസ്സസർ, ആൻഡ്രോയിഡ് 8.0 ഓറിയോയുമാണ് ഇരുഫോണുകൾക്കും കരുത്തേകുന്നത്.

സെൻഫോൺ മാക്സ് എം1ന് 8,999 രൂപയും, സെൻഫോൺ ലൈറ്റ് 7,999 രൂപയുമാണ് വില വരുന്നത്. ഫ്ലിപ്കാർട്ട് വഴി മാത്രമാണ് ഇരുഫോണുകളും വിൽപ്പനയ്ക്കെത്തുന്നത്. ഫോണുകൾ വിപണിയിലെത്തുന്നത് എന്നാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം അസുസ് പുറത്ത് വിട്ടിട്ടില്ല, എന്നാൽ കുറഞ്ഞ വിലയ്ക്ക് ഫ്ലിപ്കാർട്ടിലൂടെ ദിപാവലി വിപണിയെ ലക്ഷ്യമിട്ട് ഫോൺ വിറ്റഴിക്കാനാണ് അസുസിന്റെ ശ്രമം. ദീപാവലി ഓഫർ പ്രമാണിച്ച് സെൻഫോൺ മാക്സ് 7,499 രൂപയ്ക്കും, സെൻഫോൺ ലൈറ്റിന് 6,999 രൂപയ്ക്കും ഫ്ലിപ്കാർട്ടിലൂടെ ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

സെൻഫോൺ മാക്സിന്റെ ഹാർഡ് വെയറിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 5.45 ഇഞ്ച് എച്ച്ഡി, 1440+720 പിക്സൽ, 18:9 ആസ്പെക്ട് റേഷ്യോ ഡിസ്‌പ്ലേ ആണുള്ളത്. ക്യുവൽകോം സ്നാപ്ഡ്രാഗൺ 430 പ്രൊസസ്സർ, 3ജിബി റാം, 32ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് സ്‌പെസിഫിക്കേഷൻസ്. മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ ഇന്റേണൽ മെമ്മറി വർദ്ധിപ്പിക്കാനാകും.

ആൻഡ്രോയിഡ് 8.0 ഓറിയോയാണ് സെൻഫോൺ മാക്സിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 4,000എംഎഎച്ച് ബാറ്ററി, 13 എംപി പിൻ ക്യാമറ, 8എംപി മുൻ ക്യാമറ എന്നിവയാണ് സെൻഫോൺ മാക്സിന്റെ സവിശേഷതകൾ.

സെൻഫോൺ ലൈറ്റ് പ്രത്യേകതകൾ അറിയാം

അസുസ് സെൻഫോൺ ലൈറ്റ് 5.45 ഇഞ്ച് എച്ച്ഡി, 1440+720 പിക്സൽ ഡിസ്‌പ്ലേ, ക്യുവൽകോം സ്നാപ്ഡ്രാഗൺ 430 പ്രൊസസ്സർ, 2ജിബി റാം, 16ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് സ്‌പെസിഫിക്കേഷൻസ്.

ആൻഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം, 3000എംഎഎച്ച് നോൺ റിമൂവെബിൾ ബാറ്ററി, 13 എംപി പിൻ ക്യാമറ, 5എംപി മുൻ ക്യാമറ എന്നിവയാണ് സെൻഫോൺ ലൈറ്റിന്റെ സവിശേഷതകൾ. ബ്യൂട്ടിഫിക്കേഷൻ മോഡ്, പോർട്രെയിറ്റ്​ മോഡ്, ടൈം ലാപ്സ്, എച്ച്ഡി​ആർ എന്നീ സൗകര്യങ്ങളും സെൻഫോൺ ലൈറ്റിന് ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook