ഓസസ് ഇന്ത്യ സെൻഫോൺ മാക്സ് എം1, സെൻഫോൺ ലൈറ്റ് എൽ1 സ്മാർട്ഫോണുകൾക്ക് ഇന്ത്യയിൽ വില കുറച്ചു. ഓസസ് സെൻഫോൺ മാക്സ് എം1 6,999 രൂപയ്ക്കും 4,999 രൂപയ്ക്ക് സെൻഫോൺ ലൈറ്റ് എൽ1 ഫോണും വാങ്ങാം. ഫ്ലിപ്കാർട്ടിൽനിന്നും കുറഞ്ഞ വിലയിൽ രണ്ടു ഫോണുകളും വാങ്ങാം. കഴിഞ്ഞ ഒക്ടോബറിൽ 8,999 രൂപയ്ക്കും 7,999 രൂപയ്ക്കുമാണ് കമ്പനി സെൻഫോൺ മാക്സ് എം1, സെൻഫോൺ ലൈറ്റ് എൽ1 സ്മാർട്ഫോണുകൾ പുറത്തിറക്കിയത്.
Read: റിയൽമി 2 പ്രോയുടെ വില കുറഞ്ഞു, 12,990 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വാങ്ങാം
ഓസസ് സെൻഫോൺ മാക്സ് എം1 സ്പെസിഫിക്കേഷൻസ്
5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഓസസ് സെൻഫോൺ മാക്സ് എം 1 നുളളത്. ക്വാൽകം സ്നാപ്ഡ്രാഗൺ 430 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 32 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് മുഖേന 256 ജിബി വരെ കൂട്ടാം. 4000 എംഎഎച്ച് ആണ് ബാറ്ററി. പുറകിൽ 13 മെഗാപിക്സലും മുന്നിൽ സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറയാണ്.
ഓസസ് സെൻഫോൺ ലൈറ്റ് എൽ1 സ്പെസിഫിക്കേഷൻസ്
ഓസസിന്റെ ഫോണുകളിൽ ഏറ്റവും വില കുറഞ്ഞ ഫോണാണിത്. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്വാൽകം സ്നാപ്ഡ്രാഗൺ 430 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 16 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്. ഇത് കൂട്ടാവുന്നതാണ്. 3000 എംഎഎച്ച് ആണ് ബാറ്ററി. പുറകിൽ 13 എംപിയും മുന്നിൽ 5 എംപി ക്യാമറയുമാണ്.