അസൂസ് അതിന്റെ ഏറ്റവും പുതിയ റോഗ് ഫോൺ സീരീസ് അടുത്ത ആഴ്ച ഇന്ത്യയിൽ അവതരിപ്പിക്കും. ജൂലൈ 5 ന് റോഗ് ഫോൺ 6-ഉം ഒരു പ്രോ വേരിയന്റും ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് അസൂസ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റാണ് അസൂസ് റോഗ് ഫോൺ 6 ന് നൽകിയിരിക്കുന്നത്, ഈ ചിപ്സെറ്റിൽ പുറത്തിറങ്ങുന്ന ആദ്യത്തെ മുൻനിര സ്മാർട്ഫോണാകും ഇത്. പ്രോ വേരിയന്റിന് 18 ജിബി റാമും 512 ജിബി സ്റ്റോറേജും വരെ ഉണ്ടാകാം എന്നാണ് പ്രതീക്ഷ.
Asus ROG phone 6: ഇതുവരെ അറിഞ്ഞ വിവരങ്ങൾ
റോഗ് ഫോൺ 5/5എസ് എന്നിവയെക്കാൾ നിരവധി അപ്‌ഡേഷനുകളുമായാണ് അസൂസ് റോഗ് ഫോൺ 6 വരുന്നത്. പുതിയ ചിപ്‌സെറ്റിന് പുറമേ, ഫോണിന് തണുപ്പ് നൽകുന്നതിനായി ഒരു വലിയ നീരാവി ചേമ്പറും ഉണ്ടാവും, കൂടാതെ ആൻഡ്രോയിഡ് 12 നു പുറത്ത്, റോഗ് സ്കിൻ ആവും വരിക.
മികച്ച സ്റ്റീരിയോ സ്പീക്കർ സജ്ജീകരണവും പുതിയ 165ഹേർട്സ് അമോഎൽഇഡി ഡിസ്‌പ്ലേയും റോഗ് ഫോൺ 6 സീരീസിൽ പ്രതീക്ഷിക്കാം. ഡ്യുവൽ യുഎസ്ബി-പോർട്ട്-ഡിസൈനും ഉണ്ട്, ഇത് പോർട്രെയ്‌റ്റിലോ ലാൻഡ്‌സ്‌കേപ്പിലോ ആയിരിക്കുമ്പോഴും തടസ്സമില്ലാത്ത ഫോൺ ചാർജ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.
റോഗ് ഫോൺ 6,റോഗ് ഫോൺ 6 പ്രോ എന്നിവയും സീരീസിലെ മുൻ ഫോണുകളെപ്പോലെ വലിയ ബാറ്ററിയും കൂടുതൽ നേരം ഗെയിം കളിക്കാവുന്ന സംവിധാനത്തോടെയും വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ വയർലെസ് ചാർജിംഗ് പിന്തുണ കാണാനിടയില്ല, പക്ഷേ ഒരു ഫാസ്റ്റ് വയർഡ് ചാർജിംഗ് സംവിധാനത്തിന് സാധ്യതയുണ്ട്.
ജൂലൈ അഞ്ചിന് ഫോൺ വിപണിയിൽ എത്തുമ്പോഴേക്കും കൂടുതൽ വിവരങ്ങൾ ലഭ്യമാകും