അസുസ് സ്മാർട്ഫോണുകൾക്ക് വിലക്കിഴിവുമായി ഫ്ലിപ്കാർട്ടിൽ അസുസ് ഒഎംജി ഡെയ്സ് സെയിൽ. അസുസ് സെൻഫോൺ 5Z, അസുസ് സെൻഫോൺ മാക്സ് പ്രോ M2, അസുസ് സെൻഫോൺ മാക്സ് പ്രോ M, അസുസ് സെൻഫോൺ ലൈറ്റ് L1 അടക്കമുളള ഫോണുകൾക്ക് സെയിലിൽ വിലക്കിഴിവ് ലഭിക്കും. ഏപ്രിൽ 15 മുതൽ 18 വരെയാണ് അസുസ് ഒഎംജി ഡെയ്സ് സെയിൽ.

അസുസ് സെൻഫോൺ 5Z ന്റെ മൂന്നു സ്റ്റോറേജ് വേരിയന്റുകൾക്കും 3,000 രൂപ വിലക്കിഴിവുണ്ട്. 6GB+64GB വേരിയന്റ് 21,999 രൂപയ്ക്കും 6GB+128GB വേരിയന്റ് 24,999 രൂപയ്ക്കും 8GB+256GB 28,999 രൂപയ്ക്കും ഫ്ലിപ്കാർട്ടിലെ അസുസ് ഒഎംജി ഡെയ്സ് സെയിലിൽനിന്നും ലഭിക്കും. വിലക്കിഴിവിനു പുറമേ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ഡിസ്കൗണ്ടുമുണ്ട്.

Read: മികച്ച ക്യാമറയുളള 5 സ്‌മാർട്ഫോണുകൾ, വില 10,000 രൂപയ്ക്ക് താഴെ

അസൂസ് സെൻഫോൺ മാക്സ് പ്രോ M1 ന്റെ 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ 7,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽനിന്നും വാങ്ങാം. 4GB+64GB വേരിയന്റിന് 9,999 രൂപയും 6GB+64GB മോഡലിന് 11,999 രൂപയുമാണ് വില. വിലക്കിഴിവിനു പുറമേ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ഡിസ്കൗണ്ടുമുണ്ട്.

അസുസ് സെൻഫോൺ ലൈറ്റ് L1ന് 1,000 രൂപ വിലക്കിഴിവാണുളളത്. 4,999 രൂപയ്ക്ക് ഫോൺ വാങ്ങാം. അസുസ് സെൻഫോൺ മാക്സ് M2 വിന്റെ രണ്ടു വേരിയന്റുകൾക്കും 500 രൂപ വിലക്കിഴിവുണ്ട്. 3GB+32GB 7,999 രൂപയ്ക്കും 4GB+64GB 9,999 രൂപയ്ക്കും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook