Latest News

ഉപയോക്താക്കളെ കൈവിടില്ലെന്ന് ജിയോ; പുതിയ ഓഫറുകള്‍ വാഗ്‍ദാനം ചെയ്ത് കമ്പനി

കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളുമായി പുതിയ താരിഫ് പാക്കുകള്‍ പ്രഖ്യാപിക്കുമെന്ന് ജിയോ

ന്യൂഡല്‍ഹി: മൂന്ന് മാസത്തെ സൗജന്യ സമ്മർ  ഓഫറുകള്‍ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും അങ്ങനെ വിട്ടു നില്‍ക്കാന്‍ ഒരുക്കമല്ലെന്നാണ് ജിയോ വ്യക്തമാക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നല്‍കിയ നിര്‍ദേശപ്രകാരം ഓഫറുകള്‍ പിന്‍വലിച്ചെങ്കിലും കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളുമായി പുതിയ താരിഫ് പാക്കുകള്‍ പ്രഖ്യാപിക്കുമെന്ന് ജിയോ അറിയിച്ചു. പുതിയ താരിഫ് പ്ലാനുകള്‍ തയ്യാറാക്കുകയാണ്. എത്രയും പെട്ടെന്ന് ഉപയോക്താക്കള്‍ക്ക് മുമ്പില്‍ പുതിയ ഓഫറുകള്‍ അവതരിപ്പിക്കുമെന്നും ജിയോ തങ്ങളുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കി.

എന്നാല്‍ ഓഫറുകളെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല. 2016 സെപ്തംബര്‍ അഞ്ചിനാണ് ജിയോ സൗജന്യ ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ടെലികോം സര്‍വ്വീസ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റം ആരംഭിക്കുന്നത്. അന്ന് ‘വെല്‍കം’ ഓഫര്‍’ എന്ന പേരില്‍ ഡിസംബര്‍ അവസാനം വരെ സൌജന്യ സേവനം നല്‍കാനായിരുന്നു ജിയോയുടെ തീരുമാനം.

ഡിസംബറില്‍, ‘ജിയോ ഹാപി ന്യൂ ഇയര്‍’ ഓഫര്‍ എന്ന പേരില്‍ മാര്‍ച്ച് 31 വരെ ഈ ഓഫറിനെ വലിച്ചുനീട്ടി. ഒടുവില്‍, മാര്‍ച്ചില്‍ പ്രഖ്യാപിച്ച ‘സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍ ആണ് ട്രായുടെ ഇപ്പോള്‍ വിലക്കിയിരിക്കുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ തങ്ങളുടെ സേവനങ്ങള്‍ക്ക് വിലയീടാക്കും എന്ന് ജിയോ ആദ്യ തീരുമാനിച്ചിരുന്നു. എന്നാല്‍, മാര്‍ച്ച് 31 നു നടത്തിയ അപ്രതീക്ഷിത തീരുമാനത്തിലാണ് ഉപഭോക്താക്കള്‍ക്കുള്ള ഉപഹാരം എന്ന പേരില്‍ ‘ സമ്മര്‍ സര്‍പ്രൈസ്’ പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ നിലനിന്നിരുന്ന ഓഫറുകളുടെ കാലാവധി വീണ്ടും നീട്ടാന്‍ റിലയന്‍സ് തീരുമാനിച്ചത്.

അതിനായി 303 രൂപയുടെ റീചാര്‍ജ് നടത്തി പ്രൈം മെമ്പര്‍ഷിപ്പില്‍ അംഗമായാല്‍ മാത്രം മതി എന്നായിരുന്നു ജിയോയുടെ പ്രഖ്യാപനം.

‘സമ്മര്‍ സര്‍പ്രൈസ്’ പ്രകാരം ‘പ്രൈം മെമ്പര്‍ഷിപ്പില്‍ റെജിസ്റ്റര്‍’ ചെയ്യുകയാണ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് സൌജന്യ സേവനങ്ങളില്‍ തുടരാമായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ട്രായി നിലപാട് എടുത്തിരിക്കുന്നത്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: As reliance jios prime membership deadline ends company promises new offers

Next Story
സൗരോര്‍ജ്ജ സെല്ലിന്‍റെ കാര്യക്ഷമത ഇരട്ടിയാക്കാൻ വഴി തെളിയുന്നുsolar panel, solar
The moderation of comments is automated and not cleared manually by malayalam.indianexpress.com