iPhone 11 will drive volumes: ഡിജിറ്റൽ രംഗത്തെ വമ്പന്മാരായ ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഐഫോൺ ഇന്ന് അവതരിപ്പിക്കും. ആദ്യ ഐഫോൺ അവതരിപ്പിച്ച് ഒരു പതിറ്റാണ്ടിന് ശേഷമാണ് ഐഫോൺ 11 സീരിസ് ഫോണുകൾ കമ്പനി അവതരിപ്പിക്കുന്നത്. ഇതുവരെ ഇറങ്ങിയ ഐഫോണുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചത്. പുതിയ സീരിസിനും അതേ പിന്തുണ ലഭിക്കുമെന്നാണ് കമ്പനി അധികൃതരും പ്രതീക്ഷിക്കുന്നത്.

 

കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് ക്യാമ്പസിലാണ് ലോഞ്ചിങ് സെറിമണി. ക്യാമ്പസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് ചടങ്ങ് ആരംഭിക്കും. ഐഫോൺ XS, ഐഫോൺ XS Max, ഐഫോൺ XR എന്നിവയുടെ പിൻഗാമിയായിരിക്കും പുതിയ ഐഫോൺ. അതേസമയം 2018ൽ കമ്പനി അവതരിപ്പിച്ച മോഡലുകളിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

ഐഫോൺ പ്രേമികളെ കൂടാതെ പുതിയ ഉപഭോക്താക്കളെ കൂടി ലക്ഷ്യം വച്ചായിരിക്കും പുതിയ സീരിസ് ഫോണുകൾ അവതരിപ്പിക്കുകയെന്നും വിശ്വസിക്കുന്നവരുണ്ട്. നിലവിൽ ആപ്പിളിന്റെ വരുമാനത്തിൽ പാതിയിൽ താഴെ മാത്രമാണ് ഐഫോൺ വിൽപനയിലൂടെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഐഫോണിലേക്ക് കമ്പനി കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്.

Read in English: Apple’s September 10 event will show us new iPhones, but it might be the services that rake in the money

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook