ആപ്പിളിന്റെ ഏറ്റവും പുതിയ ഐ പാഡ് അടുത്ത ആഴ്ച്ച അവതരിപ്പിക്കും. പുതു തലമുറ ഐ പാഡ് ആപ്പിള്‍ അടുത്തയാഴ്ച്ച തന്നെ പുറത്തിറക്കുമെന്ന് മാക്റൂമേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 20നും 24നും ഇടയിലുള്ള ഏതെങ്കിലും ദിവസമാകും പ്രഖ്യാപനം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ വര്‍ഷം നാല് ഐ പാഡുകള്‍ ആപ്പിള്‍ പുറത്തിറക്കാനും സാധ്യതയുണ്ട്. 10.5 ഇഞ്ച് വലിപ്പമുള്ള ഐ പാഡ് പ്രോ പുതിയ മാറ്റങ്ങളോടെ കമ്പനി അവതിരിപ്പിക്കുമെന്നും സൂചനയുണ്ട്. നേരിയ പുറംചട്ടയോട് കൂടിയ ഹോം ബട്ടണ്‍ ഇല്ലാത്തതാവാം പുതിയ വേര്‍ഷന്‍.

മാര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ ആപ്പിള്‍ തങ്ങളുടെ പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ജാപ്പനീസ് സൈറ്റായ മാക് ഒടാകാര റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചടങ്ങില്‍ ഐ പാഡ് പ്രോയും, 128 ജീബി പുതിയ ഐ ഫോണ്‍ എസ്ഇയും, പുതിയ ആപ്പിള്‍ വാച്ചുകളും അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചുവന്ന നിറങ്ങളിലുള്ള ഐ ഫോണ്‍ 7, ഐ ഫോണ്‍ 7 പ്ലസ് എന്നിവയുടെ അവതരണവും ആപ്പിള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
മാര്‍ക്കറ്റിംഗ് കമ്പനിയായ ഫിക്സുവിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ഐ പാഡുകള്‍ സാന്‍ഫ്രാന്‍സിസ്കോയിലും കൂപെര്‍ട്ടിനോയിലും ടെസ്റ്റ് ചെയ്ത് വരികയാണ്.

ആപ്പിളിന്റെ ചെറുടാബ്ലറ്റായ ‘ഐപാഡ്‌ മിനി’ പുറത്തിറക്കി. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങിലാണ്‌ 7.9 ഇഞ്ച്‌ വലിപ്പമുള്ള ടാബ്ലറ്റ്‌ അവതരിപ്പിച്ചത്‌. ഡ്യൂവല്‍ കോര്‍ എ 5 പ്രൊസസര്‍, ഫേസ്‌ ടൈം എച്ച്ഡി ക്യാമറ, 5എംപി ഐസൈറ്റ്‌ ക്യാമറ എന്നിവയാണ്‌ ഈ മോഡലിന്റെ സവിശേഷതകള്‍. ഗൂഗിളിന്റെ നെക്സസ്‌, സാംസങ്ങ്‌ ഗ്യാലക്സി ടാബ്‌ 7.7, ആമസോണിന്റെ കിന്‍ഡല്‍ ഫയര്‍ എച്ച്‌ ഡി മോഡലുകളോടായിരിക്കും വിപണിയില്‍ ആപ്പിളിന്റെ ഐപാഡ്‌ മിനിക്ക്‌ മത്സരിക്കേണ്ടി വരിക. 329 ഡോളറാണ്‌ (ഏകദേശം 18,000 രൂപ) വില.
7 ഇഞ്ച്‌ ടാബ്ലറ്റിനേക്കാളും ഐപാഡ്‌ മിനിക്ക്‌ 35 ശതമാനം അധിക സ്ക്രീന്‍ സ്പേസാണുള്ളതെന്ന്‌ ആപ്പിള്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ഫില്‍ സ്കില്ലര്‍ അഭിപ്രായപ്പെട്ടു.

7.2 മില്ലിമീറ്റര്‍ കനവും 300 ഗ്രാം ഭാരവുമുള്ള ഐപാഡ്‌ മിനിയുടെ അടിസ്ഥാന മോഡല്‍ വൈ-ഫൈ കണക്ടിവിറ്റിയുള്ളതാണ്‌. ഒറിജിനല്‍ ഐപാഡിലെ മുഴുവന്‍ ആപ്ലിക്കേഷനുകളും ഈ മിനി ഐപാഡിലും പ്രവര്‍ത്തിക്കും. 16 ജിബി, 32 ജിബി, 64 ജിബി ശേഷിയുള്ള ഐപാഡ്‌ മിനിയില്‍ മാത്രമാണ്‌ വൈ-ഫൈ കണക്ടിവിറ്റിയുള്ളത്‌. യഥാക്രമം 329 ഡോളര്‍, 429 ഡോളര്‍, 519 ഡോളര്‍ എന്നിങ്ങനെയാണ്‌ ഈ മോഡലുകളുടെ വില. വെ-ഫൈ വേര്‍ഷനുകളുടെ കയറ്റുമതി നവംബര്‍ രണ്ടിന്‌ ആരംഭിക്കും. മുന്‍ കൂര്‍ ബുക്കിംഗ്‌ നാളെ ആരംഭിക്കും.

2010 ല്‍ ചെറുടാബ്ലറ്റുകള്‍ അവതരിപ്പിച്ച്‌ തുടങ്ങിയപ്പോള്‍ അന്നത്തെ ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ്‌ ജോബ്സ്‌ ഈ ആശയത്തെ എതിര്‍ക്കുകയായിരുന്നു ചെയ്തത്‌. ഐപാഡ്‌ മിനി അവതരിപ്പിച്ചതിലൂടെ ആപ്പിള്‍ പഴയ നിലപാടിന്‌ മാറ്റം വരുത്തിയെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ