Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

ഡെവലപ്പർ കോൺഫറൻസ് 2020: ആപ്പിളിന്റെ ഏറ്റവും പുതിയ പ്രഖ്യാപനങ്ങൾ അറിയാം

മാക് ഒഎസ് ബിഗ് സർ, ഐഒഎസ് 14, ഐപാഡ്ഒഎസ് 14 എന്നിവയാണ് ആപ്പിൾ ഒഎസുകളുടെ പുതിയ പതിപ്പുകൾ. ഇന്റലിനു പകരം സ്വന്തം ചിപ്പുകൾ ഉപയോഗിക്കാനും തീരുമാനം

OS, iPadOS, MacOS Big Sur, WatchOS, Apple WWDC 2020 Details, in Malayalam, Malayalam, apple wwdc 2020, apple wwdc 2020 updates, apple wwdc 2020 news, iphoneos, ipados, watchos, tvos, macos, wwdc 2020, ആപ്പിൾ, ഐഒഎസ്, ആപ്പിൾ ഐപാഡ്, മാക്, മാക് ഒഎസ്, മാക് ഒഎസ് ബിഗ് സർ, ഐഫോൺഒഎസ്, വാച്ച്ഒഎസ്, ടിവിഒഎസ്, ഐഒഎസ് 14, ഐപാഡ് ഓഎസ് 14, മാക്ഒഎസ് ബിഗ് സർ, വാച്ച് ഒഎസ് 14, മലയാളം, മലയാളത്തിൽ, ie malayalam, ഐഇ മലയാളം

iOS, iPadOS, MacOS Big Sur, WatchOS, Apple WWDC 2020 Details in Malayalam: സാൻഹോസെ: മാക്ഒഎസ്, ഐഒഎസ്, ഐപാഡ്ഒഎസ്, വാച്ച്ഒഎസ് എന്നിവയുടെ പുതിയ പതിപ്പുകളും ഫീച്ചറുകളും ആപ്പിൾ അവതരിപ്പിച്ചു. കാലിഫോർണിയയിലെ സാൻ ഹോസെയിൽ നടന്ന ആപ്പിൾ വേൾഡ്‌വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാണ് (ആപ്പിൾ ഡബ്ല്യുഡബ്ല്യുഡിസി 2020) മാക് ഒഎസ് ബിഗ് സർ, ഐഒഎസ് 14, ഐപാഡ്ഒഎസ് 14, വാച്ച്ഒഎസ് 14 എന്നീ പുതിയ ഒഎസ് പതിപ്പുകൾ പ്രഖ്യാപിച്ചത്. വംശീയതയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ആപ്പിൾ സിഇഒ ടിം കുക്ക് കോൺഫറൻസിലെ മുഖ്യ പ്രഭാഷണം ആരംഭിച്ചത്.  യുഎസിലെ പ്രധാന വംശീയ ന്യൂനപക്ഷ വിഭാഗക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെക്കുറിച്ചും പ്രതിപാദിച്ച പ്രസംഗത്തിൽ വംശീയ അനീതിക്കെതിരായ പോരാട്ടത്തിനായി ആപ്പിൾ പ്രഖ്യാപിച്ച 10 കോടി ഡോളറിന്റെ പദ്ധതിയെക്കുറിച്ചും പറഞ്ഞു.

ഐഒഎസ് 14

ഐഫോൺ, ഐപോഡ് ടച്ച് എന്നിവയിൽ പ്രവർത്തിക്കുന്ന ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 14 ആപ്പിൾ പ്രഖ്യാപിച്ചു. നിങ്ങളുടെ ഐഫോണിലെ പേജുകളും അപ്പ് പേജുകളും ഇനിമുതൽ പഴയ കാര്യമാവുകയാണെന്നും “ആപ്പ് ലൈബ്രറി” എന്ന പുതിയ സവിശേഷതയാണ് ഇനി നിലവിൽ വരുന്നതെന്നും ആപ്പിൾ സീനിയർ വൈസ് പ്രസിഡന്റായ ക്രെയ്‌ഗ് ഫ്രെഡെറി പറഞ്ഞു. “ഇത് നിങ്ങളുടെ അപ്ലിക്കേഷനുകളിൽ എത്തുന്നത് മുൻപത്തേക്കാളും എളുപ്പമാക്കുന്നു,” അദ്ദേഹം പറയുന്നു.

ലൈബ്രറി വ്യൂ, വിഡ്‌ജറ്റ്സ്

എല്ലാ അപ്ലിക്കേഷനുകളും ക്രമീകരിക്കുന്നതിനായാണ് ആപ്ലിക്കേഷൻ ലൈബ്രറി വ്യൂ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യൽ, എന്റർടൈൻമെന്റ്, ന്യൂസ് എന്നിങ്ങനെ കാറ്റഗറി അനുസരിച്ച് ലൈബ്രറി വ്യൂവിൽ ആപ്പുകളെ ക്രമീകരിക്കാൻ സാധിക്കും. ഐഒഎസ് 14ൽ ഉപഭോക്താക്കൾക്ക് ഹോം സ്ക്രീനിൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിൽ വിഡ്ജറ്റുകൾ പിൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാവും. ഉപയോക്താക്കൾക്ക് വിജറ്റ് ഗാലറിയിൽ നിന്ന് പുതിയ വിജറ്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

Read More: അണിയറയിൽ ആപ്പിൾ ഐഫോൺ 12; ഇതുവരെ നമുക്കറിയാവുന്നതെല്ലാം

മെസേജസ്, പിക്ചർ ഇൻ പിക്ചർ

മെൻഷൻ ചെയ്യുന്നതിനുള്ള സൗകര്യവും മെമോജി ഫീച്ചറുകളും ഗ്രൂപ്പ് ചാറ്റിന്റെ പുതിയ ഇന്റർഫേസും അടക്കം മെസേജസ് ആപ്പിലും പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പിക്ചർ ഇൻ പിക്ചറും ഐഒഎസ് 14ൽ അവതരിപ്പിച്ചിരിക്കുന്നു. ഐപാഡിലുള്ള അതേ പിക്ചർ ഇൻ പിക്ചർ എക്സ്പീരിയൻസ് ഐഫോണിലും ലഭിക്കാൻ ഇത് സഹായകരമാവും.

വിഡ്‌ജറ്റ്സ്
അപ്ലിക്കേഷൻ ക്ലിപ്പ്, ട്രാൻസ്ലേറ്റ്

സിരി ഇന്റർഫേസിന്റെ റീ ഡിസൈനിനൊപപ്പം ട്രാൻസ്ലേറ്റ് എന്ന പുതിയ വിവർത്തന അപ്ലിക്കേഷനും ആപ്പിൾ അവതരിപ്പിച്ചു. ആപ്പ് സ്റ്റോറിൽ നിന്ന് അപ്ലിക്കേഷന്റെ പൂർണ്ണ പതിപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് ആപ്പുകളിൽ എളുപ്പത്തിൽ ആക്സസ് നൽകുന്ന അപ്ലിക്കേഷൻ ക്ലിപ്പ് സവിശേഷതയും ഐഒഎസ് 14ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അപ്ലിക്കേഷൻ ക്ലിപ്

ഐഫോണിനെ നിങ്ങളുടെ കാറുമായി കണക്റ്റുചെയ്യുന്ന കാർപ്ലേയിലും ആപ്പിൾ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നു. ഒരു ഐഫോൺ ഉപയോഗിച്ച് കാർ അൺലോക്കുചെയ്യാൻ സഹായിക്കുന്ന ഡിജിറ്റൽ കാർ കീ സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഎംഡബ്ല്യു 5-സീരീസ് ആണ് ആപ്പിളിന്റെ ഡിജിറ്റൽ കാർ കീ സവിശേഷതയെ പിന്തുണയ്ക്കുന്ന ആദ്യ കാർ.

Read More:  ആപ്പിൾ ഐഫോൺ എസ്ഇ 2020 റിവ്യൂ

ഐപാഡ്ഒഎസ് 14

ഐപാഡ്ഒഎസ് 14ൽ ഫോട്ടോസ്, മ്യൂസിക്, നോട്ട്സ് എന്നീ ആപ്പിൾ ആപ്പുകളിൽ സൈഡ് ബാറുകളും ടൂൾബാറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പുകളിലും വെബ്ബിലും തിരയാൻ കഴിയുന്ന വിധത്തിൽ സെർച്ച് ഫീച്ചറും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ആപ്പിൾ പെൻസിലിൽ പുതിയ ഇംപ്രൂവ്മെന്റുകളും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഇനിമുതൽ ഐപാഡ് യൂസർ ഇന്റർഫേസിനുള്ളിൽ ടെക്സറ്റ് ഇൻപുട്ട് ചെയ്യാൻ പെൻസിൽ ഉപയോഗിക്കാനാവും.

എയർപോഡ്

ഉപയോഗത്തിനനുസരിച്ച് ഫോണിൽ നിന്ന് കംപ്യൂട്ടറിലേക്ക് ഓട്ടോമാറ്റിക്കായി കണക്ഷൻ മാറ്റുന്നതിനുള്ള ഫീച്ചർ ഏറ്റവും പുതിയ എയർപോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർപോഡ്‌സ് പ്രോയിൽ 3ഡി ശബ്‌ദം നൽകുന്നതിനുള്ള “സ്പേഷ്യൽ ഓഡിയോ” ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.

വാച്ച് ഒഎസ് 7

സ്ലീപ്പ് ട്രാക്കിംഗ് ഫീച്ചർ വാച്ച് ഒഎസ് 7ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറെക്കാലമായി ആപ്പിൾ ഈ ഫീച്ചർ വാച്ച് ഒഎസിൽ അവതരിപ്പിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ആപ്പിൾ ഹെൽത്ത് ആപ്പിൽ ഉറക്കത്തെക്കുറിച്ചുള്ള വിവരം വിശകലനം ചെയ്യുന്നതിനുള്ള ഫീച്ചർ സന്നിവേശിപ്പിക്കുമെന്നാണ് ആപ്പിൾ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.

വാച്ച് ഒഎസ് 7ൽ വർക്ക് ഔട്ട് ആപ്പിന്റെ പേര് ഫിറ്റ്നസ് എന്ന് മാറ്റിയിട്ടുണ്ട്. ആപ്പിൽ പുതിയ വർക്ക്ഔട്ട് ആയി ഡാൻസ് ഉൾപ്പെടുത്തി.  ഉപയോക്താക്കൾക്ക് അവരവരുടെ വാച്ച് ഫെയ്സ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനും വാച്ച് ഒഎസ് 7ൽ സാധിക്കും.

Read More: ആപ്പിള്‍ വാച്ചിന് വയസ്സ് അഞ്ച്; വാച്ചിന്റെ രഹസ്യങ്ങള്‍ ഇവയാണ്‌

മാക് ഒഎസ് ബിഗ് സർ

മാക് ഒഎസിന്റെ അടുത്ത പതിപ്പിനെ മാകോസ് ബിഗ് സർ എന്നാണ് വിളിക്കുന്നത്. ഇതിൽ ഒരു പുതിയ ഡിസൈനും, റീഡിസൈൻ ചെയ്ത നോട്ടിഫിക്കേഷനുമടക്കം മൊത്തത്തിലുള്ള നവീകരണമുണ്ടാവുമെന്ന് ആപ്പിൾ അറിയിച്ചു.

കൺട്രോൾ സെന്റർ, ഒരു പുതിയ നോട്ടിഫിക്കേഷൻ സെന്റർ തുടങ്ങിയ നിരവധി ഫീച്ചറുകൾ ഐഒഎസിൽനിന്ന് മാക്ഒഎസ് ബിഗ് സറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെയിൽ, ഐവർക്ക്, നോട്ട്സ് അടക്കമുള്ള ആപ്പിൾ ആപ്പുകൾ റീ ഡിസൈൻ ചെയ്തിട്ടുണ്ട്. മെസേജസ് ആപ്പിൽ ഫോട്ടോ സെലക്ഷൻ ഐറ്ററേഷൻ അടക്കമുള്ള പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തി. ആപ്പിൾ മാപ്‌സിന്റെ പുതിയ പതിപ്പും മാക്ഒഎസ് ബിഗ് സറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്പിൾ ടിവിയും ഹോംകിറ്റും

സ്മാർട്ട് ബൾബുകൾ, ക്യാമറകൾ, സ്മാർട്ട് ലോക്കുകൾ തുടങ്ങിയ സ്മാർട്ട് ഹോം ആക്‌സസറികൾ നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട് ഹോം ആപ്പിന്റെ റീഡിസൈൻ ചെയ്ത പതിപ്പ് ആപ്പിൾ പുറത്തിറക്കി. സ്മാർട്ട് ബൾബുകളുടെ പ്രകാശം ഓട്ടോമാറ്റിക്ക് ആയി നിയന്ത്രിക്കുന്ന പുതിയ അഡാപ്റ്റീവ് ലൈറ്റ് ഫീച്ചറാണ് സ്മാർട്ട് ഹോം ആപ്പിന്റെ പുതിയ പതിപ്പിലെ പ്രധാന സവിശേഷത.

അതേസമയം, ആപ്പിൾ ടിവിയെ ഒരു ഹോം ഹബായി ഉപയോഗിക്കാനും പുതിയ പതിപ്പുകളിൽ സാധിക്കും. പുതിയ സോഫ്റ്റ്വെയർ അപ്‌ഡേറ്റിൽ ആപ്പിൾ ടിവിയിൽ ഒന്നിലധികം ഉപയോക്താക്കൾക്കുള്ള സപ്പോർട്ടും ഗെയിമുകൾക്കായുള്ള അധിക കൺട്രോളർ പിന്തുണയും പിക്ചർ ഇൻ പിക്ചർ മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More: കോവിഡ്-19: ഡോക്ടർമാർക്കും നഴ്സുമാർക്കും പടച്ചട്ടയൊരുക്കി ആപ്പിൾ

സ്വന്തം ചിപ്പിലേക്ക്

പുതു തലമുറ മാക്കുകളിൽ ഇന്റൽ ചിപ്സെറ്റിന് പകരം സ്വന്തം ചിപ്സെറ്റുകളുപയോഗിക്കുമെന്ന് ഡെവലപ്പർ കോൺഫറൻസിൽ ആപ്പിൾ പ്രഖ്യാപിച്ചു. കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് കൂടുതൽ പ്രകടനം നൽകുക എന്നതിനാണ് ചിപ്പുകൾ ഉപയോഗിക്കുക എന്ന ആശയവുമായി ആപ്പിൾ മുന്നോട്ട് പോവുന്നത്. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് എന്നിവയുൾപ്പെടെ ആപ്പിൾ സ്വന്തം സിലിക്കൺ ഉപയോഗിക്കുന്നുണ്ട്.

ഫോട്ടോഷോപ്പ്, എംഎസ് എക്സൽ എന്നിവയുൾപ്പെടെയുള്ള സോഫ്റ്റ്‌വെയറുകൾ പുതിയ ഹാർഡ് വെയർ പ്ലാറ്റ്ഫോമിന് അനുസരിച്ച് അപ്ഡേറ്റ് ചെയ്യാനുള്ള പ്രവർത്തനം മൈക്രോസോഫ്റ്റും അഡോബും ഇതിനകം തന്നെ ആരംഭിച്ചതായി ആപ്പിൾ വ്യക്തമാക്കി. സ്വന്തം പ്രൊഫഷണൽ സോഫ്റ്റ്‌വെയറായ ഫൈനൽ കട്ട് പ്രോ, പുതിയ ആപ്പിൾ ചിപ്പുകളുമായി ചേർന്നുപോവുമെന്നും കമ്പനി അറിയിച്ചു. ഡവലപ്പർമാർക്ക് അവരുടെ അപ്ലിക്കേഷനുകൾ പോർട്ട് ചെയ്യുന്നത് എളുപ്പമാക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. എന്നാൽ സ്വന്തം ചിപ്പുകളിൽ പ്രവർത്തിക്കുന്ന പുതിയ കംപ്യൂട്ടറുകൾ ആപ്പിൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഡെവലപ്പർമാർക്ക് ആപ്പിൾ ചിപ് ഉപയോഗിച്ചുള്ള മാക് മിനി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

Read More: WWDC 2020: All of big announcements from Apple’s developer conference

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Apple wwdc 2020 ios ipad os watch os mac os top announcements

Next Story
ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ: 20000 രൂപ വരെ വിലക്കുറവിൽ സ്മാർട്ഫോണുകൾ സ്വന്തമാക്കാംFlipkart Qualcomm Snapdragon Days Sale, ഫ്ലി‌പ്‌കാർട്ട് ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്‌സ് സെയിൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com