ആപ്പിൾ വാച്ച് സീരീസ് 4 ഇന്ത്യൻ വിപണിയിലെത്തുന്നു. ആപ്പിൾ വാച്ച് സീരീസ് 4-ന്റെ പ്രീ ബുക്കിങ്​​ ആരംഭിച്ചു. ആപ്പിളിന്റെ ഔദ്യോഗിക ഔട്ട്‌ലെറ്റുകളിലുടെയും, ഫ്ലിപ്കാർട്ടിലൂടെയും, 40,900 രൂപയ്ക്ക് ലഭിക്കും. ഒക്ടോബർ 19 നായിരിക്കും സമാർട്ട് വാച്ചുകളുടെ വിൽപ്പന ആരംഭിക്കുന്നത്. ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ് എസ് മാക്സ്, ഐഫോൺ എക്സ് ആർ എന്നീ ഫോണുകൾക്കൊപ്പമായിരുന്നു സ്മാർട്ട് വാച്ചുകളുടെയും പ്രഖ്യാപനമുണ്ടായത്.

ആപ്പിൾ വാച്ച് സീരീസ് 4-നെക്കുറിച്ച് കൂടുതൽ അറിയാം

വ്യത്യസ്ത നിറങ്ങളിലും, ഫിനിഷിലും, സ്റ്റൈലിലും വാച്ച് ലഭ്യമാണ്. ജിപിഎസ്, ജിപിഎസ്+സെല്ലുലാർ എന്നീ രണ്ടു വേരിയന്റുകളാണ് ആപ്പിൾ വാച്ച് 4-നുള്ളത്. 40എംഎം, 44 എംഎം എന്നീ രണ്ടു വലിപ്പത്തിലാണ് വാച്ച് ലഭിക്കുന്നത്. അലൂമിനിയവും സ്റ്റെയിൻലെസ്സ് സ്റ്റീലിലുമാണ് വാച്ച് വാങ്ങാനാവുക.

അലൂമിനിയം കേസ്സിങ് ജിപിഎസ്(40എംഎം) മോഡലിന് 40,900 രൂപയും, 44എംഎം മോഡലിന് 43,900രൂപയുമാണ്. ജിപിഎസ്+സെല്ലുല്ലാർ 40എംഎം വേരിയന്റ് അലൂമിനിയം കേസിങ്ങിന് 49,900 രൂപയും, 44 എംഎം വേരിയന്റിന് 52,900 രൂപയുമാണ്. ആപ്പിൾ വാച്ച് സീരീസ് 4 സെല്ലുല്ലാർ സ്റ്റെയിൻലെസ് സ്റ്റീൽ കേസിങ് സ്പോർട്ട്സ് ബാൻഡ് 40എംഎം വാച്ചിന് 67,900 രൂപയും, 40എംഎം മിലാനസ് ലൂപ്പ് ബാൻഡിന് 71,900, 44എംഎം സ്പോർട്ട്സ് ബാൻഡ് വാച്ചിന് 71,900 രൂപയും, 44എംഎം മിലാനസ് ലൂപ്പ് ബാൻഡിന് 80,900 രൂപയുമാണ്.

പുതിയ വെർഷൻ ആപ്പിൾ വാച്ചിന് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ, ബ്ലാക്ക് സെറാമിക്ക്, സഫയർ ക്രിസ്റ്റൽ ബാക്ക് കവർ എന്നിവയും ആപ്പിൾ വാച്ച് സീരീസ് 4-ന്റെ പ്രത്യേകതയാണ്. കൂടാതെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച ഇലക്ടോകാർഡിയോഗ്രാം സൗകര്യം ഉപയോഗിച്ച് ഹൃദയമിടിപ്പ് അറിയാം.

ഡിജിറ്റൽ ക്രൗൺ വഴി 30-സെക്കന്റ് ഇടവേളയിലെ ഹൃദയമിടിപ്പ് അറിയാൻ സാധിക്കും. ഇതുവഴി പക്ഷാഘാതം എന്നീ രോഗങ്ങൾ തിരിച്ചറിയാൻ സാധിക്കും. വൺ ടാപ്പ് കാൾ, സിറി, വാക്കി-ടോക്കി സപ്പോർട്ട്, ഫിറ്റ്നെസ് ട്രാക്കർ എന്നീ സൗകര്യങ്ങളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook