/indian-express-malayalam/media/media_files/uploads/2023/04/Apple-Store-Mumbai.jpg)
(Image Source: Apple)
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മൂല്യവത്തായ ടെക് കമ്പനിയായ ആപ്പിള്‍ തങ്ങളുടെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ ഉടന്‍ ഇന്ത്യയില്‍ തുറക്കും. കമ്പനി വിപുലീകരണം വേഗത്തിലാക്കുകയും രാജ്യത്ത് തങ്ങളുടെ എക്സ്‌ക്ലൂസീവ് ഇമേജ് സംരക്ഷിക്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നീക്കം.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കുപെര്‍ട്ടിനോ കമ്പനി, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ റീട്ടെയില്‍ സ്റ്റോറിന്റെ രൂപരേഖയുടെ ചിത്രം ബുധനാഴ്ച പുറത്തുവിട്ടു. എന്നാല്‍ റീറ്റെയില്‍ ഷോപ്പ് തുറക്കുന്നതെന്നാണ് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് ആദ്യത്തെ ആപ്പിള്‍ സ്റ്റോര്‍ വരുന്നത്. ആപ്പിള്‍ തങ്ങളുടെ രണ്ടാമത്തെ റീട്ടെയില്‍ സ്റ്റോര്‍ വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ തുറക്കും.
കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് ഐഫോണില്‍, രാജ്യത്ത് തകര്‍പ്പന്‍ വളര്‍ച്ച കൈവരിച്ച പശ്ചാത്തലത്തിലാണ് ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. സ്മാര്‍ട്ട്ഫോണുകളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ, സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ഉയര്‍ന്ന നിരയില്‍ വളരാന്‍ ആപ്പിളിന് വളരെയധികം സാധ്യതകള്‍ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ദുബായ്, ലണ്ടന്‍, ടോക്കിയോ എന്നിവയുള്‍പ്പെടെ പ്രമുഖ ആഗോള നഗരങ്ങളില്‍ ആപ്പിളിന് 500-ലധികം സ്റ്റോറുകളുണ്ട്. ഓരോ സ്റ്റോറും 'ഒരു ടൗണ്‍ സ്‌ക്വയര്‍ പോലെ തോന്നിക്കുന്ന തരത്തില്‍' പുനര്‍രൂപകല്‍പ്പന ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.