2018ല്‍ മൂന്ന് പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. ഇതില്‍ ഐഫോണ്‍ എക്സിന്റെ പരിഷ്കരിച്ച പതിപ്പ് സെപ്തംബറില്‍ പുറത്തിറങ്ങുമെന്നാണ് വിവരം. 6.5 ഇഞ്ച് ഡിസ്‍പ്ലെ വലുപ്പമുളള സൂപ്പര്‍സൈസ്ഡ് ഐഫോണ്‍ (ഐഫോണ്‍ എക്സ് പ്ലസ്) ആയിരിക്കും രണ്ടാമത്തെ മോഡല്‍. ഐഫോണ്‍ എക്സിന്റെ ബഡ്ജറ്റ് വേരിയന്റായിരിക്കും മൂന്നാമത്തെ മോഡല്‍.

എഡ്ജ് ടു എഡ്ജ് ഡിസ്പ്‍ളെയും ഫെയ്സ് ഐഡിയും ആയിരിക്കും ഈ മോഡലിന്റെ ഫീച്ചറുകള്‍. മാര്‍ച്ച് 27ന് ഷിക്കാഗോയില്‍ നടക്കുന്ന ചടങ്ങില്‍ വില കുറഞ്ഞ മാക് ബുക്കുകളും ഐപാഡുകളും ആപ്പിള്‍ പ്രഖ്യാപിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍ഗ്ഗാത്മകമായ സഹായം നല്‍കാനുളള ഡിവൈസുകള്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ആപ്പിളിന്റെ പുതിയ എ12 ചിപ്പോട് കൂടിയുളളതായിരിക്കും പുതിയ മൂന്ന് മോഡലുകളും.

ഐഫോണ്‍ എക്സ് (2018)ന് 6.5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെ ആയിരിക്കും ഉണ്ടാവുക. ഐഫോണ്‍ എക്സ് പോലെ തന്നെ ഫെയ്സ് ഐഡിയോടെ ആയിരിക്കും പുതിയ മോഡലും പുറത്തിറങ്ങുക. ഏകദേശം 77,900 രൂപയായിരിക്കും മോഡലിന് വില. ഡ്യുവല്‍ സിം മോഡിലായിരിക്കും ഈ മോഡല്‍ പുറത്തിറങ്ങുക.
ഐഫോണ്‍ എക്സ് പ്ലസ് 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെ ആണ് ഉണ്ടാവുക. 4 ജിബി റാം, 3,300-3400 മെഗാ ഹെഡ്സ് ബാറ്ററി എന്നിവയുണ്ടാകും. ഗോള്‍ഡ് കളറിലും ഈ മോഡല്‍ പുറത്തിറങ്ങും. ഏകദേശം 64,900 രൂപയായിരിക്കും ഫോണിന്റെ വില.

ഐഫോണ്‍ എക്സ് ബഡ്ജറ്റ് വേരിയന്റിന് 55,000 രൂപ മാത്രമായിരിക്കും വില. ഫോണിന് ഒഎല്‍ഇഡി ഡിസ്പ്ലെ ഉണ്ടാവില്ല. പകരം എല്‍സിഡി ഡിസ്പ്ലെ ആയിരിക്കും ഫോണിനുണ്ടാവുക. 6.1 ഇഞ്ചായിരിക്കും ഫോണിന്റെ വലിപ്പം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook