scorecardresearch

Apple iPhone Event 2018: എല്ലാ കണ്ണുകളും 'ആപ്പിളിലേക്ക്'; നാളെ വീട്ടിലിരുന്ന് ലോഞ്ച് കാണാം; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍

Apple Event September 2018 Venue & Date: പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങ് നിങ്ങള്‍ക്കും ലൈവായി കാണാന്‍ കഴിയും

Apple Event September 2018 Venue & Date: പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങ് നിങ്ങള്‍ക്കും ലൈവായി കാണാന്‍ കഴിയും

author-image
WebDesk
New Update
Apple iPhone Event 2018: എല്ലാ കണ്ണുകളും 'ആപ്പിളിലേക്ക്'; നാളെ വീട്ടിലിരുന്ന് ലോഞ്ച് കാണാം; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍

Apple iPhone Xs Line-up, iPad Pro and Watch Series 4 Launch Event

Apple iPhone Event 2018: സെപ്റ്റംബര്‍ 12 ബുധനാഴ്ചയാണ് ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നത്. മൂന്ന് ഐഫോണുകള്‍, ഫെയ്സ് ഐഡിയോട് കൂടിയുളള ഐപാഡ് പ്രോസ്, മാക്ബുക്ക് എയര്‍ 2, എയര്‍പോഡ്സ് 2, വാച്ച് സീരീസ് 4 എന്നിവയാണ് ആപ്പിള്‍ ബുധനാഴ്ച പുറത്തിറക്കുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 12നെ കുറിച്ചും ആപ്പിള്‍ വിവരങ്ങള്‍ പുറത്തിറക്കും. പുതിയ ഐഫോണ്‍ മോഡലുകളിലെ ആപ്പിള്‍ എ 12 ചിപ്പുകളുടെ പ്രവര്‍ത്തനരീതിയും കമ്പനി നാളെ വെളിപ്പെടുത്തും. പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്ന ചടങ്ങ് നിങ്ങള്‍ക്കും ലൈവായി കാണാന്‍ കഴിയും. എന്തൊക്കെ ഉത്പന്നങ്ങളാണ് പുറത്തിറങ്ങുന്നതെന്നും ചടങ്ങ് എങ്ങനെ ലൈവായി കാണാം എന്നും നമുക്ക് അറിയാം.

Advertisment

കാലിഫോര്‍ണിയയില്‍ ആപ്പിള്‍ ആസ്ഥാനങ്ങളുടെ ഭാഗമായ സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് ചടങ്ങ് നടക്കുക. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ചടങ്ങ് ആരംഭിക്കുക. എല്ലാ വര്‍ഷത്തേയും പോലെ ആപ്പിള്‍ നാളത്തെ ചടങ്ങും ലൈവായി സ്ട്രീം ചെയ്യും. എന്നാല്‍ യൂട്യൂബ് പോലെയുളള ചാനലുകളില്‍ ലൈവ് ലഭ്യമാകില്ല. ആപ്പിള്‍ ഡിവൈസ് കൈയ്യിലുളളവര്‍ക്ക് ചടങ്ങ് ലൈവായി ആപ്പിള്‍ ടിവി ആപ്പില്‍ കാണാനാവും. സഫാരി ബ്രൗസറിലൂടെ ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലൈവ് സ്ട്രീം ലിങ്ക് ലഭിക്കും. വിന്‍ഡോസ് 10 ഉള്ളവര്‍ക്ക് എഡ്ജ് ബ്രൗസറിലൂടേയും ലൈവ് സ്ട്രീം കാണാം. 'ഗാതെര്‍ റൗണ്ട്' എന്ന അടിക്കുറിപ്പോടെ 'O' ഷേപ്പിലുളള ചിത്രം മാധ്യമങ്ങള്‍ക്കായി പുറത്തിറക്കി ആപ്പിള്‍ നാളത്തെ ചടങ്ങ് സ്ഥിരീകരിച്ചിട്ടുണ്ട്.

5.8 ഇഞ്ച് വലുപ്പമുളള ഐഫോണ്‍ എക്സ് എസ്, 6.1 ഇഞ്ച് വലുപ്പമുളള ഐഫോണ്‍ എക്സ് ആര്‍, 6.5 ഇഞ്ച് വലുപ്പമുളള എക്സ് എസ് പ്ലസ് എന്നിവയാണ് പുറത്തിറക്കുന്ന ഐഫോണ്‍ മോഡലുകള്‍. ഐപാഡ് പ്രോ 12.9 (2018) മോഡലും നാളെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള അവസാന വിവരങ്ങളും ഉത്പന്നങ്ങളുടെ പേരുകളും അറിയാന്‍ ടിം കുക്കിന്റെ പ്രഖ്യാപനത്തിനു കാത്തിരിക്കേണ്ടി വരും.

ആപ്പിള്‍ വാച്ച് സീരിസ് 4-ാം പതിപ്പും കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വാച്ച് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. ഹെല്‍ത്ത് മോണീറ്ററിം സിസ്റ്റം, മുന്‍ പതിപ്പില്‍ നിന്നും വ്യത്യസ്തമായി 15 ശതമാനം വലിയ സ്‌ക്രീന്‍ ഡിസ്‌പ്ലെയും ആപ്പിള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

Advertisment

ആപ്പിള്‍ മാക്ബുക്ക്, മാക്ബുക്ക് എയര്‍, മാക്ക് മിനി, ഐപാഡ് ഫെയ്‌സ് ഐഡിയുള്ള പതിപ്പ്, എയര്‍പോഡ് 2 എന്നീ ഡിവൈസുകളും നാളെ വിപണിയിലിറക്കും. 2017ല്‍ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയുടെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഇതിന്റെ നൂതന മോഡലായ ഐഫോണ്‍ എക്‌സ് ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. ഐഫോണ്‍ എക്‌സ് പ്രീമിയം ഫോണുകള്‍ക്ക് 100 ഡോളറായിരുന്നു വില. എന്നാല്‍ ഇതിന്റെ ഫെയ്‌സ് ഐഡി പോലുള്ള ഫീച്ചറുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പക്ഷെ വിലയ്ക്കപ്പുറവും ഈ മോഡല്‍ ലോകശ്രദ്ധ നേടുകയും ശരാരി വില 700 ഡോളറിലേക്കെത്തുകയും ചെയ്തു.

Technology Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: