scorecardresearch
Latest News

ആപ്പിളും സാംസങും മുതൽ; 2022ൽ പ്രതീക്ഷിക്കാവുന്ന മികച്ച ഫ്ലാഗ്ഷിപ്പ് ഫോണുകൾ

അടുത്തവർഷം നിങ്ങൾക്ക് വാങ്ങാൻ പരിഗണിക്കാവുന്ന മുൻനിര സ്മാർട്ട് ഫോണുകൾ അറിയാം

Image Source: OnLeaks

സ്‌മാർട്ട്‌ഫോണുകൾ പ്രകടനവും കണക്റ്റിവിറ്റിയും മുതൽ ബാറ്ററി ലൈഫും ക്യാമറകളും വരെയുള്ള എല്ലാ കാര്യങ്ങളിലും വലിയ മുന്നേറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ കാഴ്ചവച്ചക്. 2022 അടുത്തുവരുമ്പോൾ, ലോകത്തെ മുൻനിര സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ പലരും ഈ വർഷത്തെ തങ്ങളുടെ അടുത്ത മുൻനിര ഫോൺ ലോഞ്ചുകൾക്കായി ഒരുങ്ങുകയാണ്.

2022-ൽ ലോഞ്ച് ചെയ്യുന്ന പുതിയ ഫോണുകളിൽ ക്വാൽകോം സ്നാപ് ഡ്രാഗൺ എയ്റ്റ് ജെൻ വൺ പോലെയുള്ള പുതിയ ചിപ്‌സെറ്റുകളും മികച്ച ക്യാമറകളും മറ്റ് ശക്തമായ ഹാർഡ്‌വെയറുകളും കാണാൻ സാധിക്കും. അടുത്ത വർഷം ഇറങ്ങാനിരിക്കുന്ന ഫോണുകളെക്കുറിച്ച് ഇതിനകം തന്നെ ധാരാളം വിവരങ്ങൾ ലഭ്യമാണ് എന്നതാണ് നല്ല വാർത്ത. അതിനാൽ ഈ വരുന്ന വർഷം നിങ്ങൾ ഒരു പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാൻ കാത്തിരിക്കുകയാണെങ്കിൽ പരിഗണിക്കാവുന്ന മികച്ച ഫോണുകൾ ഇതാ.

Samsung Galaxy S22 series and Galaxy S21 FE- സാംസങ് ഗാലക്സി എസ്22, ഗാലക്സി 21 എഫ്ഇ

സാംസങ് ഗാലക്‌സി എസ്-സീരീസ് ഫോണുകൾ ഓരോ വർഷവും നിർമ്മിക്കുന്ന ഏറ്റവും ശക്തമായ ആൻഡ്രോയിഡ് ഫോണുകളാണ്. എസ് 21 സീരീസിന്റെ വിജയത്തോടെ, ബ്രാൻഡ് കൂടുതൽ മെച്ചപ്പെടാൻ മാത്രമേ സാധ്യതയുള്ളൂ. ഫെബ്രുവരി ആദ്യം പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്ന എസ് 22 സീരീസിൽ സാംസങ് ഒരു പുതിയ രൂപകൽപ്പനയും കൂടുതൽ ശക്തമായ ഹാർഡ്‌വെയറും കൂടുതൽ ക്യാമറ ശേഷികളും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ മുൻനിര ഫോണുകളിൽ പുതിയ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ (One UI 4.0) സോഫ്‌റ്റ്‌വെയറും ടോപ്പ്-എൻഡ് ഗാലക്‌സി എസ് 22 അൾട്രായിലെ എസ്-പെൻ പിന്തുണയും ലഭിക്കും.

Also Read: ഷവോമി 12, ഷവോമി 12 പ്രോ ഫോണുകൾ അവതരിപ്പിച്ചു: സവിശേഷതകൾ അറിയാം

2022-ന്റെ തുടക്കത്തിൽ സാംസങ് ഗാലക്‌സി എസ് 21 എഫ്ഇ സ്‌മാർട്ട്‌ഫോൺ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ് 20 എഫ്ഇ 5 ജിയുടെ വിജയത്തോടെ, എസ് 22 സീരീസിൽ അധികം പണം ചെലവഴിക്കാൻ ആഗ്രഹിക്കാത്ത ഉപഭോക്താക്കൾക്ക് ഒരു ബജറ്റ് ഫ്ലാഗ്ഷിപ്പ് അനുഭവം നൽകാൻ ഫോൺ ലക്ഷ്യമിടുന്നു. എസ്21 എഫ്ഇ മോഡലിൽ മുൻ പതിപ്പിനെ ചില പുതിയ ഫീച്ചരുകളും ഒരു പുതിയ ഡിസൈനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ 50,000 രൂപയ്ക്ക് താഴെയുള്ള സെഗ്‌മെന്റിൽ വൺപ്ലസ്, ഷവോമി പോലുള്ള എതിരാളികളുമായി മത്സരിക്കാൻ ഈ ഫോൺ സാംസംഗിനെ സഹായിക്കും.

OnePlus 10 series and OnePlus Nord 2 CE- വൺപ്ലസ് 10 സീരീസ്, വൺപ്ലസ് നോർഡ് 2 സിഇ

വൺപ്ലസ് (OnePlus )അതിന്റെ പുതിയ വൺപ്ലസ് 10 (OnePlus 10) സീരീസ് ഉപകരണങ്ങൾ 2022 ജനുവരി ആദ്യം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീരീസിൽ വൺപ്ലസ് 10 (OnePlus 10), വൺപ്ലസ് 10 പ്രോ (OnePlus 10 Pro) എന്നീ ഫോണുകളുണ്ടാവും. സ്‌മാർട്ട്‌ഫോണുകളിൽ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പ്രോ വേരിയന്റിലെ ക്യുഎച്ച്‌ഡി സ്‌ക്രീൻ പോലുള്ള സിഗ്‌നേച്ചർ സ്പെസിഫിക്കേഷനുകൾക്കൊപ്പം മുന്നിലും പിന്നിലും ഒരു പുതിയ ക്യാമറ സെറ്റപ്പിം കാണാനിടയുണ്ട്.

വൺപ്ലസ് 10 സീരീസിനൊപ്പം പുതിയ യൂണിഫൈഡ് ഒഎസ് സെറ്റ് അവതരിപ്പിക്കാനും വൺപ്ലസ് ഒരുങ്ങുന്നു. ഒപ്പോയുടെ കളർ ഒഎസിന്റെ പുനർനിർമ്മാണമായി പ്രതീക്ഷിക്കപ്പെടുന്ന, യൂണിഫൈഡ് ഒഎസ് കളർ ഒഎസിനെ ഓക്സിജൻ ഒഎസുമായി സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: 5ജി അടുത്ത വർഷം; ആദ്യം ലഭിക്കുക വലിയ നഗരങ്ങളിൽ

വൺപ്ലസ് ഫെബ്രുവരിയിൽ വൺപ്ലസ് നോർഡ് 2 സിഇ (OnePlus Nord 2 CE )അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബജറ്റ് മിഡ് റേഞ്ച് ഫോൺ വൺപ്ലസ് നോർഡ് സിഇയുടെ പിൻഗാമിയാകും ഈ ഫോൺ. അത് നിങ്ങൾക്ക് ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള വൺപ്ലസ് ഫോണാണ്.

Apple iPhone 14 series and iPhone SE 3- ആപ്പിൾ ഐഫോൺ 14 സീരീസും ഐഫോൺ എസ്ഇ 3യും

ഈ വർഷം ആദ്യം ഐഫോൺ 13 സീരീസ് ലോഞ്ച് ശേഷം, ആപ്പിൾ ഇതിനകം തന്നെ പുതിയ ഐഫോൺ 14 സീരീസിനായി പ്രവർത്തിക്കുന്നുണ്ട്. പ്രതീക്ഷിക്കുന്ന ലോഞ്ച് ഇപ്പോഴും അകലെയാണെങ്കിലും, ഫോണിലെ കുറച്ച് വിവരങ്ങൾ വെബിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ പഞ്ച്-ഹോൾ ഫ്രണ്ട് ക്യാമറയ്‌ക്കൊപ്പം വലിയൊരു പുനർരൂപകൽപ്പനയും കൂടുതൽ ഫ്രണ്ട് നോച്ചും ഉൾപ്പെടുന്നതാണ് പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ.

ആപ്പിൾ പുതിയ സിലിക്കൺ ഉപയോഗിച്ച് ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ സാധ്യതയുണ്ട്,. പ്രോ മോഡലുകളിൽ രണ്ട് ടിബി വരെ സ്റ്റോറേജ്, വൈഫൈ ആറ് ഇ പിന്തുണ, വലിയ ബാറ്ററികൾ, മികച്ച ഡിസ്പ്ലേ പാനലുകൾ, ഉയർന്ന റെസല്യൂഷൻ ക്യാമറ സെൻസറുകൾ എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് മാറ്റങ്ങൾ.

കൂടുതൽ ബേസിക് ഐഫോൺ അനുഭവം ആഗ്രഹിക്കുന്നവർക്കായി ആപ്പിൾ ഐഫോൺ എസ്ഇയുടെ (2020) പിൻഗാമിയെ അവതരിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്. ഐഫോൺ എസ് ത്രീ ഒരു പഴയ ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില ചോർന്ന വിവരങ്ങൾ പ്രകാരം ഐഫോൺ എക്സ്ആറിനെ അടിസ്ഥാനമാക്കിയുള്ളതാകാം ഈ ഡിസൈൻ. ഫൈവ് ജി കണക്റ്റിവിറ്റിയ്‌ക്കൊപ്പം ആപ്പിൾ എ15 ചിപ്പ് പോലുള്ള പഴയ മുൻനിര ചിപ്പും ഇതിൽ അവതരിപ്പിക്കാം.

Google Pixel 6A- ഗൂഗിൾ പിക്സൽ 6എ

ഗൂഗിളിന്റെ പിക്‌സൽ 6, പിക്‌സൽ 6 പ്രോ എന്നിവ ഈ വർഷമാദ്യം ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ വിപണിയിൽ സ്വാധീനം ചെലുത്തി. ഫോണുകൾ വളരെ മത്സരാധിഷ്ഠിത ഫീച്ചരുകളും മികച്ച സോഫ്റ്റ്‌വെയറും ക്യാമറ കഴിവുകളും നൽകിയിരുന്നു. ഗൂഗിളിന്റെ ആദ്യത്തെ ഇൻ-ഹൗസ് ടെൻസർ ചിപ്പ് അവതരിപ്പിച്ചിരുന്നു. പ്രത്യേകിച്ച് പിക്സൽ 6 അതിന്റെ വിലയ്ക്ക് മികച്ച മൂല്യമുള്ള അനുഭവം നൽകുന്നു.

എന്നിരുന്നാലും, ഗൂഗിൾ പിക്‌സൽ 5 എയുടെ പിൻഗാമിയായി സജ്ജീകരിച്ചിരിക്കുന്ന ഫോണായ ഗൂഗിൾ പിക്‌സൽ 6 എ മോഡലിൽ ഇത് കൂടുതൽ മെച്ചപ്പെടും. ഈ ഫോണിൽ പുതിയ ടെൻസർ ചിപ്പ് ഫീച്ചർ ചെയ്യുന്നതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. പിക്‌സൽ 6 എയ്ക്ക്കൂ ടുതൽ താങ്ങാനാവുന്നതും കൂടുതൽ വാങ്ങുന്നവർക്ക് ആക്‌സസ് ചെയ്യാവുന്നതുമാണ്. ഇന്ത്യയെപ്പോലെ പിക്സൽ 6, 6 പ്രോ എന്നിവ ലോഞ്ച് ചെയ്യാത്ത പ്രദേശങ്ങളിലും ഈ ഫോൺ ലോഞ്ച് ചെയ്തേക്കാം.

Oppo Find N- ഓപ്പോ ഫൈൻഡ് എൻ

ഓപ്പോയിൽ നിന്നുള്ള ആദ്യത്തെ മടക്കാവുന്ന (ഫോൾഡബിൾ) ഫോണായ ഫൈൻഡ് എൻ2021-ന്റെ അവസാനത്തിലാണ് അവതരിപ്പിച്ചത്. ചെറിയ മടക്കാവുന്ന സ്‌മാർട്ട്‌ഫോണാണ് ഇത്. പോക്കറ്റിൽ കൊണ്ടു പോവാൻ കൂടുതൽ എളുപ്പമുള്ള ഒരു ഫോം ഫാക്‌ടറും ഒരു ഔട്ടർ ഡിസ്‌പ്ലേ, ഹിഞ്ച് പോലുള്ള സിഗ്നേച്ചർ പോലുള്ള സൗകര്യങ്ങളും ഈ ഫോണിലുണ്ട്.

ഫോൺ അവതരിപ്പിച്ചെങ്കിലും ഇതുവരെ വാണിജ്യ അടിസ്ഥാനത്തിൽ ലോഞ്ച് ചെയ്തിട്ടില്ല. 2022 ൽ ഉപയോക്താക്കൾക്ക് ഫോൺ വാങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

മറ്റു ഉപകരണങ്ങൾ ഈ ആഴ്‌ച ആദ്യം ഔദ്യോഗികമായി അനാച്ഛാദനം ചെയ്‌ത ഷവോമി 12 സീരീസ് ഇല്ലാതെ ഈ ലിസ്‌റ്റ് അപൂർണ്ണമാണ്. 2022-ൽ ലോകത്തെ മിക്ക പ്രദേശങ്ങളിലും ഈ ഫോൺ ലഭ്യമാകും. ഈ ശ്രേണിയിൽ മൂന്ന് ഫോണുകളാണുള്ളത്. സ്നാപ് ഡ്രാഗൺ എയ്റ്റ് ജെൻ വൺ ചിപ്പ് പുതിയതും മെച്ചപ്പെട്ടതുമായ ക്യാമറ സവിശേഷതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒരു പുതിയ ഡിസൈനും ഇതിൽ വരുന്നു. ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2022 ന്റെ തുടക്കത്തിൽ ഈ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ജനുവരി നാലിന് ലോഞ്ച് ചെയ്യുന്ന റിയൽമീ ജിടി 2 (Realme GT 2) സീരീസാണ് മറ്റൊരു പ്രധാന സ്മാർട്ട് ഫോൺ സീരീസ്. റിയൽമീ ജിടി 2 (Realme GT 2), ജിടി 2 പ്രോ (GT 2 Pro) എന്നിവയാണ് ഈ സീരിസിലെ ഫോണുകൾ. റിയൽമിയുടെ ഏറ്റവും കൂടുതൽ ഫീച്ചർ സമ്പന്നമായതും സ്പെസിഫിക്കേഷനുകൾ നിറഞ്ഞതുമായ ഫോണുകളാണ് ഈ ഫോണുകൾ എന്ന് അവകാശപ്പെടുന്നു. 2കെ എൽപിടി സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ എയ്റ്റ് ജെൻ വൺ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകൾ പ്രോ വേരിയന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Apple samsung oneplus and more top smartphones to watch out for in