ആപ്പിളിന്റെ 5.42 ഇഞ്ച് ഓലെഡ് ഐഫോൺ 2020 ൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

5.42 ഇഞ്ച്, 6.06 ഇഞ്ച്, 6.67 ഇഞ്ച് സ്ക്രീനുകളിലുളള ഫോണുകളാണ് പുറത്തിറക്കുക

apple iphone, ie malayalam

ആപ്പിൾ മൂന്ന് ഓലെഡ് ഐഫോണുകൾ അടുത്ത വർഷം പുറത്തിറക്കുമെന്ന് ഡിഗിടൈംസ് റിപ്പോർട്ട്. 5.42 ഇഞ്ച്, 6.06 ഇഞ്ച്, 6.67 ഇഞ്ച് സ്ക്രീനിലാണ് മൂന്നു ഫോണുകൾ. അടുത്ത വർഷം ആപ്പിൾ പൂർണമായും ഓലെഡ് ടെക്കിലേക്ക് മാറുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തുവന്ന വിവരം ശരിയാണെങ്കിൽ എൽസിഡി ഡിസ്‌പ്ലേയോടു കൂടിയ അവസാന ഐഫോൺ ആയിരിക്കും ഐഫോൺ എക്സ്ആർ.

2020 ൽ ഐഫോൺ ലൈനപ്പിലും കമ്പനി മാറ്റം വരുത്തുന്നുണ്ടെന്നാണ് ഡിഗിടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു ഫോണുകൾക്കും ഓലെഡ് ഡിസ്‌പ്ലേയാണ്. സാംസങ്ങിന്റെ Y-Octa പോലെയോ എൽജിയുടെ TOE ടച്ച് പോലെയോ പുതിയ ടച്ച്സ്ക്രീൻ ടെക്നോളജിയും പുതിയ ഫോണുകളിൽ ഉൾപ്പെടുത്താൻ ആപ്പിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇത് നടപ്പിലായാൽ മുൻപത്തെ മോഡലുകളിലേക്കാൾ വളരെ നേർത്ത ഡിസ്‌പ്ലേയായിരിക്കും പുതിയ ഫോണുകളിൽ ഉണ്ടാവുക.

ആപ്പിളിന്റെ ഏറ്റവും പുതിയ ടെക്നോളജിയിലുളള ആപ്പിളിന്റെ ഫോണുകളാവും 2020 ൽ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ട്. ഈ ഫോണുകളിൽ ട്രിപ്പിൾ ക്യാമറ, 5 ജി കണക്ടിവിറ്റി, പവർഫുൾ പ്രൊസസർ എന്നിവയും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം ആപ്പിൾ തങ്ങളുടെ ആദ്യ എആർ ഹെഡ്സൈറ്റ് 2020 ൽ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Apple plans to launch 5 42 inch oled iphone in 2020 report

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express