തങ്ങളുടെ സേവന ബിസിനസ്സിന്റെ ഭാഗമായി പുതിയ ചില സേവനങ്ങൾ  കൂടി  പ്രഖ്യാപിച്ചിരിക്കുകയാണ്  ആപ്പിൾ.  ആപ്പിൾ ടീവി+ എന്ന പണമടച്ച് വീഡിയോ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുന്ന സംവിധാനം, ഒരു പ്രീമിയം മാഗസിൻ, കൂടാതെ സബ്സ്ക്രൈബ് ചെയുന്നത് വഴി വാർത്ത ലഭിക്കുന്ന ആപ്പിൾ ന്യൂസ്+ എന്നിവയാണ് പുതിയ സേവനങ്ങൾ. ഇതിനു പുറമെ  ഗെയിമിങ് സേവനങ്ങൾക്ക് വേണ്ടി ആപ്പിൾ ആർക്കേഡും,  ക്രെഡിറ്റ് കാർഡും വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്  ആപ്പിൾ. 2019 മാർച്ച് മാസത്തില്‍ സംഘടിപ്പിച്ച ഇവന്റിൽ ആപ്പിൾ നടത്തിയ പ്രധാനപ്പെട്ട അറിയിപ്പുകൾ നോക്കാം.

ആപ്പിൾ ടിവി+

(വീഡിയോ സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കുന്ന സർവീസ്)

റിലീസ് തീയതി: സെപ്തംബർ- ഡിസബർ 2019

വില: പിന്നീട് പ്രഖ്യാപിക്കപ്പെടും

ഇൻഡസ്ട്രയിലെ ഏറ്റവും പ്രമുഖരായ വ്യക്തികളെ അണിനിരത്തിക്കൊണ്ടുള്ള പ്രത്യേകമായ ഉള്ളടക്കം പ്രദർശിപ്പിക്കുന്ന പരിപാടികളും, പരമ്പരകളും, ഡോക്യൂമെന്ററികളും അടങ്ങിയ യഥാർത്ഥ വീഡിയോ സ്‌ട്രീമിംഗ്‌ സേവനമാകും ആപ്പിൾ ടിവി+.  ഈ പുതിയ സംരംഭത്തിന്റെ ഭാഗമാകാൻ ഓപ്രഹ് വിൻഫ്രയ് മുതൽ സ്റ്റീവൻ സ്പിൽബെർഗ് വരെയും, ജെന്നിഫർ അനിസ്‌റ്റൺ മുതൽ എം. നൈറ്റ് ശ്യാമളൻ വരെയുള്ള പ്രമുഖര്‍ തയ്യാറെടുക്കുകയാണ്.

റിലീസ് ചെയ്യുന്ന സമയം മുതൽ തന്നെ iOS, macOS, tvOS എന്നിവയിൽ ആപ്പിൾടിവി+ പ്രവർത്തനം ആരംഭിക്കുമ്പോൾ,  കൂടുതൽ   കാഴ്ചക്കാരിലേക്കെത്താൻ സ്മാർട്ട് ടിവി സേവനങ്ങൾ നൽകുന്ന സാംസങ്, LG, VIZIO, സോണി, അതുപോലെ ആമസോൺ ഫയർ ടീവി സ്റ്റിക്, റോക്കു എന്നിങ്ങനെയുള്ളവരുടെ സേവനവും ആപ്പിൾ ആശ്രയിക്കുന്നുണ്ട്.

എന്നാൽ ആപ്പിൾടിവി+ വഴി സംപ്രേഷണം നടത്താൻ പോകുന്ന പരിപാടികളുടെയൊന്നും ട്രെയ്‌ലർ  ആപ്പിൾ പ്രദർശിപ്പിക്കാത്തത് ഇവയുടെയെല്ലാം അണിയറ പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നേയുള്ളൂ എന്ന സൂചനയാണ് നൽകുന്നത്. പരസ്യങ്ങൾ ഇടയ്ക്ക് വരാത്ത ഈ ആപ്പിൾ സേവനം  സെപ്തംബർ- ഡിസംബർ 2019 ഓടെ നൂറ് രാജ്യങ്ങളിൽ ലഭ്യമാകും.

ആപ്പിൾ ന്യൂസ്+

റിലീസ് തീയതി:  യു.എസിലും കാനഡയിലും ലഭ്യമാണ്

വില : പ്രതിമാസം 9.99 ഡോളർ

നിശ്ചിത നിരക്കിൽ വാർത്ത പ്രസിദ്ധീകരണ രംഗത്തെ ഏറ്റവും മികച്ച സംരംഭങ്ങളും, മാഗസിൻ സബ്‌സ്ക്രിപ്ഷനുകളും ഒരുമിച്ച് ഉപയോക്താവിലേക്ക് എത്തിക്കുന്ന ആപ്പിളിന്റെ സേവനമാണ് ആപ്പിൾ ന്യൂസ്+. പ്രതിമാസം 9.99 ഡോളർ പണം നൽക്കേണ്ട സേവനം ഇപ്പോൾ യു. എസിലും കാനഡയിലുമാണ് ലഭ്യമാകുക.

വാൾ സ്ട്രീറ്റ് ജേർണൽ (Wall Street Journal),  ടെക്ക്രഞ്ച് (TechCrunch), എൽഎ ടൈംസ് (LA Times) എന്നിവയുടെ വാർത്ത സേവനങ്ങൾ കൂടാതെ, മുന്നൂറിൽ പരം മാഗസിനുകളും  9.99 ഡോളർ പ്രതിമാസം വില വരുന്ന ഈ സേവനത്തിൽ നിന്നും ലഭ്യമാണ്. മാഗസിൻ മുഴുവനായും ഡൌൺലോഡ് ചെയ്ത്, ഓഫ്‌ലൈനായി വായിക്കാനുള്ള സൗകര്യവും ഉപയോക്താവിന് ലഭിക്കുന്നു. ഉപയോക്താവ് വായിക്കുന്നതെന്താണെന്ന് ആപ്പിളോ, മറ്റ് പരസ്യ കമ്പനികളോ പിന്തുടരുകയില്ലയെന്നും ആപ്പിൾ അറിയിച്ചു.

ആപ്പിൾ കാർഡ്

റിലീസ് തീയതി: 2019 സമ്മർ

യു.എസ് വിപണിയിൽ മാത്രം ലഭ്യമാകും

ഗോൾഡ്‌മാൻ സാക്കുമായി ഒരുമിച്ച് മാസ്റ്റർ കാർഡിന്റെ പണമടയ്ക്കുന്ന ശൃംഖലയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന പുതിയ ക്രെഡിറ്റ് കാർഡ് സംവിധാനമാണ് ആപ്പിൾ കാർഡ്.  ഐഫോണിലോ ഐപാഡിലോ ലഭിക്കുന്ന വാലറ്റ് ആപ്പുമായി ആപ്പിൾ കാർഡ് കൂട്ടിച്ചേർക്കപ്പെടും.

ഉപഭോക്താവിൽ നിന്നും കാർഡിനായി പ്രത്യേകം പണം ഈടാക്കില്ല എന്നാണ്  ആപ്പിൾ പറയുന്നത്, കൂടാതെ വാർഷിക പ്രതിഫലം എന്ന നിലയ്ക്കുള്ള രഹസ്യ പണമിടപാടുകൾ ഉണ്ടാകില്ല. യു എസിലുള്ള ഉപയോക്താവിന്റെ വാലറ്റിലേക്ക് രജിസ്റ്റർ ചെയ്ത ഉടനെ കാർഡ് കൂട്ടിച്ചേർക്കപ്പെടും. ഇതിനോടൊപ്പം തന്നെ കാർഡ് നമ്പറോ, CVV നമ്പറോ ഇല്ലാത്ത, ഉപയോക്താവിന്റെ പേരുമാത്രം രേഖപ്പെടുത്തിയ ടൈറ്റാനിയം കാർഡും ലഭിക്കും.

വർഷാവസാനം ആപ്പിൾ കാർഡ് നാല്പത്തിൽപരം രാജ്യങ്ങളിലേക്ക് എത്തിക്കുമെന്ന് ടിം കുക്ക് പറഞ്ഞെങ്കിലും, ഈ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുമോയെന്നുളളത് സംശയമാണ്.

ആപ്പിൾ ആർക്കേഡ്

റിലീസ് തീയതി: 2019 സെപ്റ്റംബർ- ഡിസംബർ

വില: ലഭ്യമല്ല

ആപ്പിളിന്റെ ഗെയിമുകൾക്കായുള്ള സേവനമാണ് ആപ്പിൾ ആർക്കേഡ്. വിലകൊടുത്തു വാങ്ങാൻ സാധിക്കുന്ന ഗെയിമുകൾ അടങ്ങിയ ആർക്കേഡ് ടാബ് എത്രയും വേഗം ആപ്പിൾ ആപ്പ് സ്റ്റോറിൽ ലഭ്യമാകും. കമ്പനിയുടെ ഉപകരണങ്ങളായ iOS, macOS, tvOS എന്നിവയിൽ മാത്രമായിരിക്കും ആർക്കേഡ് സേവനം ലഭ്യമാകുന്നത്.

ആപ്പിൾ ആർക്കേഡിൽ ലഭിക്കുന്ന ഗെയിമുകൾ എല്ലാം തന്നെ ആപ്പിൾ തെരെഞ്ഞെടുത്തവയും  നൂതനമായ പേരുകളുള്ളതും  ആയിരിക്കും . സബ്‌സ്‌ക്രിപ്ഷൻ മുഖാന്തിരം ഗെയിമുകൾ ഡൌൺലോഡ് ചെയ്ത ഉപയോക്താവിന് ഓഫ്‌ലൈൻ ആയിട്ടും കളിക്കാവുന്നതാണ്.

ഒരു ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ഘടനകളും ഗെയിം വാങ്ങുന്നതിനൊപ്പം തന്നെ ഉപയോക്താവിന് ലഭിക്കും.  കാരണം,  ഇൻ-ആപ്പ് വാങ്ങലുകളുടെ ആവശ്യമുണ്ടാകുന്നില്ല. ഗെയിമുകൾക്കിടയിൽ പരസ്യവും ഉണ്ടാകില്ല. വർഷാവസാനത്തോടെ നൂറ്റിയമ്പതിൽപരം രാജ്യങ്ങളിൽ ആപ്പിൾ ആർക്കേഡ് എത്തും, ഇന്ത്യയ്ക്കും ഈ സേവനം ലഭ്യമാകുമെന്നാണ് അനുമാനം.

(ആപ്പിൾ ഇന്ത്യയുടെ ക്ഷണപ്രകാരം ലേഖിക സാൻ ഹോസിലാണ്.)

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ